മെഗാ സ്റ്റാർ മമ്മൂട്ടി നായകനായെത്തിയ ഹൊറർ സസ്പെൻസ് ത്രില്ലർ ‘ദി പ്രീസ്റ്റ്’ ആമസോൺ പ്രൈം വീഡിയോയിൽ വിഷു ദിനത്തിൽ റിലീസ് ചെയ്യുന്നു. ഏപ്രിൽ 14 മുതൽ ഇന്ത്യയിലെയും മറ്റു രാജ്യങ്ങളിലെയും പ്രൈം മെമ്പേഴ്സിനു ചിത്രം ഓൺലൈനിൽ കാണാം.
മമ്മൂട്ടി പുരോഹിതൻറെ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ മഞ്ജു വാര്യർ, നിഖില വിമൽ, ബേബി മോണിക്ക, സാനിയ ഇയ്യപ്പൻ, ജഗദീഷ്, രമേശ് പിഷാരടി, വെങ്കിടേഷ്, ശിവദാസ് കണ്ണൂർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നവാഗതനായ ജോഫിൻ ടി ചാക്കോയാണ് കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ആന്റോ ജോസഫ്, ബി ഉണ്ണികൃഷ്ണൻ, വി എൻ ബാബു എന്നിവർ ചേർന്ന് ആന്റോ ജോസഫ് ഫിലിം കമ്പനി, ആർഡി ഇല്ല്യൂമിനേഷൻസ് എന്നീ ബാനറിലാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത് .