പുത്തൻ ലുക്കിൽ മലയാളികളുടെ പ്രിയ താരം മീരാ ജാസ്മിൻ: വൈറലായി ചിത്രങ്ങൾ..

2001ൽ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചലച്ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്കെത്തിയ താരമാണ് ജാസ്മിൻ മേരി ജോസഫ്എന്ന മീരാ ജാസ്മിൻ. മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒരാളായ മീരാ ജാസ്മിൻ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. പുതുമുഖങ്ങളെ തേടിനടന്ന ലോഹിതദാസിന് സ്വതന്ത്രസംവിധായകനായ ബ്ലെസിയാണ് മീരാ ജാസ്മിനെ പരിചയപ്പെടുത്തിയത്.

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ 1984 മേയ് 15ന് ജോസഫ് ഫിലിപ്പിന്റെയും ഏലിയാമയുടെയും മകളായി ജാസ്മിൻ മേരി ജോസഫ്എന്ന മീരാ ജാസ്മിൻ ജനിച്ചു.താരത്തിന്റെ ആദ്യ ചിത്രത്തിന്റെ സംവിധായകനായ ലോഹിതദാസാണ് താരത്തിനു മീരാ ജാസ്മിൻ എന്ന പേരു നൽകിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.

ഇപ്പോൾ പുറത്തു വന്നിരിക്കുന്ന താരത്തിന്റെതായി പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയകളിൽ തരംഗമായിരിക്കുന്നത്.

Related posts