Month: March 2021
Soumya Menon
Gayathri Suresh
Asin
കെട്ടിടത്തിൻറെ മുകളിൽ നിന്നു താഴെ വീണു നടൻ ഫഹദ് ഫാസിലിന് പരിക്ക്- ഷൂട്ടിങ്ങിൽ നിന്നും ഇടവേള എടുത്ത് താരം.
‘മലയൻ കുഞ്ഞ് ‘ എന്ന ചിത്രത്തിൻറെ ഷൂട്ടിങിനിടെയാണ് അപകടം.മൂക്കിനേറ്റ പരിക്കിനെ തുടർന്ന് ഷൂട്ടിങ്ങിൽ നിന്നും വിട്ടുനിൽക്കുകയാണ് താരം. വീഴ്ചയുടേതായ ചെറിയ വേദനകൾ ഒഴിച്ച് നിർത്തിയാൽ താരത്തിന്റെ ആരോഗ്യസ്ഥിതിയിൽ മറ്റു കുഴപ്പങ്ങൾ ഒന്നും ഇല്ലെന്നാണ് റിപ്പോർട്ടുകൾ. ഷൂട്ടിങ്ങിനായി നിർമിച്ച വീടിന്റെ മേൽക്കൂരയിൽ നിന്നാണ് തരാം താഴെ വീണത്.ഒരു വീട് നിലത്തു വീഴുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം.അപകടത്തെ തുടർന്ന് താരത്തെ ഉടൻ തന്നെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് അദ്ദേഹത്തിനു ഷൂട്ടിങ്ങിൽ നിന്നും ഇടവേള നൽകിയിരിക്കുകയാണ്.താരത്തിന്റെ മറ്റു വിവരങ്ങൾ അറിയാൻ ആരാധകർ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ്. ഏലൂരിനടുത്തുള്ള ഒരു ഓഡിറ്റോറിയത്തില്‍ സെറ്റിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്.മഹേഷ് നാരായണന്റെ തിരക്കഥയില്‍ ഫഹദിനെ നായകനാക്കി സജിമോന്‍ ഒരുക്കുന്ന സിനിമയാണ് മലയന്‍കുഞ്ഞ്. ഫാസിലാണ് ചിത്രത്തിന്റെ നിര്‍മാതാവ്.
ഇതിഹാസ ചിത്രം ‘മരക്കാർ അറബിക്കടലിൻറെ സിംഹം’ റിലീസ് തീയതി പ്രഖ്യാപിച്ചു.
പ്രിയദർശൻ സംവിധാനം ചെയ്ത ഇതിഹാസ സിനിമ ‘മരക്കാർ അറബിക്കടലിൻറെ സിംഹം’ ഈ വർഷം മെയ് 13 നു ലോകമെമ്പാടും ഉള്ള തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നു നടൻ മോഹൻലാൽ പ്രഖ്യാപിച്ചു.ചിത്രത്തിലെ പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന മോഹൻലാൽ അദ്ദേഹത്തിൻറെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് സിനിമയുടെ റിലീസ് തീയതി അറിയിച്ചത്. ആശിർവാദ് സിനിമയുടെ ബാനറിൽ നിർമിച്ച ചിത്രത്തിൽ ബൊളിവുഡ് നടൻ സുനിൽ ഷെട്ടി,അർജുൻ,പ്രഭു,മഞ്ജു വാരിയർ,കീർത്തി സുരേഷ്,മുകേഷ്,കല്യാണി പ്രിയദർശൻ,സിദ്ദിഖ്,നെടുമുടി വേണു തുടങ്ങി ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നു.പതിനാറാം നൂറ്റാണ്ടിലെ ചരിത്രപരമായ യുദ്ധ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ കുഞ്ഞാലിമരക്കാർ നാലാമന്റെ കഥ വിവരിക്കുന്നു.പ്രേക്ഷകർ വളരെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്..
‘ഓർഡിനറി’ യിലെ ഗവി ഗേൾ ശ്രിധയുടെ ഇപ്പോഴത്തെ മാറ്റം കണ്ടു ഞെട്ടി ആരാധകർ.
കുഞ്ചാക്കോ ബോബൻ ബിജു മേനോൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമ ‘ഓർഡിനറി’ യിലൂടെ സിനിമാ ലോകത്തേക്ക് എത്തിയ ശ്രിത ശിവദാസ് എറണാകുളം ആലുവ സ്വദേശിയാണ്. കൈരളി ടീവി സംപ്രേഷണം ചെയ്തിരുന്ന ഡ്യൂ ഡ്രോപ്സ്എന്ന പരിപാടിയുടെ അവതാരകയായി തുടക്കം കുറിച്ച ശ്രിധ ടെലിവിഷൻ രംഗത്തും സിനിമയിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.കൂടാതെ താരോത്സവം എന്ന പരിപാടിയിലും,അമൃത ടിവിയിലെ ഗ്രാൻഡ് മാജിക്കൽ സർക്കസ് എന്ന പരിപാടിയുടെ അവതരണത്തിലൂടെയും പ്രേക്ഷക പിന്തുണ പിടിച്ചുപറ്റാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ആദ്യ സിനിമയായ ഓർഡിനറിയിലെ കഥാപാത്രത്തിന്റെ പേരായ ‘ഗവി ഗേൾ’ എന്ന പേരിലാണ് തുടക്കത്തിൽ താരം മലയാളികൾക്കിടയിൽ അറിയപ്പെട്ടിരുന്നത്.ആസിഫ് അലിയുടെ സീൻ ഒന്ന് നമ്മുടെ വീട് എന്ന സിനിമയിലെ ഒരു ഗാനത്തിലും ശ്രിധ അഭിനയിച്ചിട്ടുണ്ട്. രണ്ടായിരത്തി പന്ത്രണ്ടു മുതൽ സിനിമയിൽ എത്തിയ താരം മലയാളത്തിൽ നല്ല അവസരങ്ങൾ ലഭിക്കാത്തത് കൊണ്ട് തമിഴിലേക്ക് ചുവടു മാറ്റി.ഇൻസ്റ്റാഗ്രാമിൽ…
ദേസി ഗേൾ ലുക്കിൽ മാളവിക മോഹനൻ- സാരിയിൽ സുന്ദരിയായി താരം.ഫോട്ടോകൾ ഏറ്റെടുത്തു ആരാധകർ.
ദുൽഖർ സൽമാൻ നായകനായ ‘പട്ടം പോലെ’ എന്ന സിനിമയിലൂടെ അഭിനയലോകത്തേക്ക് കടന്നു വന്ന മാളവിക മോഹനൻ സൗത്ത് ഇന്ത്യയിലെ താരമൂല്യമുള്ള നടിമാരിലൊരാളാണ്.ആദ്യ സിനിയമയിലൂടെ തന്നെ മലയാളികളുടെ മനസ്സു കീഴടിക്കിയ താരം പിന്നീട് ആസിഫ് അലിയുടെ നിർണായകം എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. സിനിമക്കു പുറമെ പല പരസ്യങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള താരം ചില ഗ്ലാമർ വേഷങ്ങളിലും ശ്രദിക്കപ്പെട്ടിട്ടുണ്ട്.ഹീറോ ഹോണ്ട, മാതൃഭൂമി യാത്ര തുടങ്ങിയവ മാളവികയുടെ പ്രധാന പരസ്യങ്ങളാണ്.സിനിമാട്ടോഗ്രാഫർ ആയ കെ യു മോഹനൻറെ മകളായ മാളവിക തമിഴ്, കന്നഡ, ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മാസ്റ്റർ എന്ന സിനിമയിലെ അഭിനയത്തിലൂടെ സൗത്ത് ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി എന്ന ക്രെഡിറ്റു കൂടി നേടി എന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.മാസ്റ്ററിനു മുമ്പ് രജനീകാന്ത് നായകനായ പേട്ട എന്ന തമിഴ് സിനിമയിലും മാളവിക അഭിനയിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം ഇരുപത് ലക്ഷത്തിനു മുകളിൽ…