ദുൽഖർ സൽമാൻ നായകനായ ‘പട്ടം പോലെ’ എന്ന സിനിമയിലൂടെ അഭിനയലോകത്തേക്ക് കടന്നു വന്ന മാളവിക മോഹനൻ സൗത്ത് ഇന്ത്യയിലെ താരമൂല്യമുള്ള നടിമാരിലൊരാളാണ്.ആദ്യ സിനിയമയിലൂടെ തന്നെ മലയാളികളുടെ മനസ്സു കീഴടിക്കിയ താരം പിന്നീട് ആസിഫ് അലിയുടെ നിർണായകം എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
സിനിമക്കു പുറമെ പല പരസ്യങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള താരം ചില ഗ്ലാമർ വേഷങ്ങളിലും ശ്രദിക്കപ്പെട്ടിട്ടുണ്ട്.ഹീറോ ഹോണ്ട, മാതൃഭൂമി യാത്ര തുടങ്ങിയവ മാളവികയുടെ പ്രധാന പരസ്യങ്ങളാണ്.സിനിമാട്ടോഗ്രാഫർ ആയ കെ യു മോഹനൻറെ മകളായ മാളവിക തമിഴ്, കന്നഡ, ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
മാസ്റ്റർ എന്ന സിനിമയിലെ അഭിനയത്തിലൂടെ സൗത്ത് ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി എന്ന ക്രെഡിറ്റു കൂടി നേടി എന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.മാസ്റ്ററിനു മുമ്പ് രജനീകാന്ത് നായകനായ പേട്ട എന്ന തമിഴ് സിനിമയിലും മാളവിക അഭിനയിച്ചിട്ടുണ്ട്.
ഇൻസ്റ്റാഗ്രാമിൽ മാത്രം ഇരുപത് ലക്ഷത്തിനു മുകളിൽ ആരാധകരുള്ള താരം സോഷ്യൽ മീഡിയയിൽ സജീവമാണ്.താരത്തിൻറെ ഓരോ പോസ്റ്റുകളും നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നതും വൈറലാകുന്നതും.
Desi girl vibes.എന്ന തലക്കെട്ടോടെ താരത്തിൻറെ സാരിയിലുള്ള ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. സാരിയിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ വളരെ പെട്ടെന്ന് തന്നെ ഏറ്റെടുത്ത കഴിഞ്ഞു.