കുഞ്ചാക്കോ ബോബൻ ബിജു മേനോൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമ ‘ഓർഡിനറി’ യിലൂടെ സിനിമാ ലോകത്തേക്ക് എത്തിയ ശ്രിത ശിവദാസ് എറണാകുളം ആലുവ സ്വദേശിയാണ്.
കൈരളി ടീവി സംപ്രേഷണം ചെയ്തിരുന്ന ഡ്യൂ ഡ്രോപ്സ്എന്ന പരിപാടിയുടെ അവതാരകയായി തുടക്കം കുറിച്ച ശ്രിധ ടെലിവിഷൻ രംഗത്തും സിനിമയിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.കൂടാതെ താരോത്സവം എന്ന പരിപാടിയിലും,അമൃത ടിവിയിലെ ഗ്രാൻഡ് മാജിക്കൽ സർക്കസ് എന്ന പരിപാടിയുടെ അവതരണത്തിലൂടെയും പ്രേക്ഷക പിന്തുണ പിടിച്ചുപറ്റാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
ആദ്യ സിനിമയായ ഓർഡിനറിയിലെ കഥാപാത്രത്തിന്റെ പേരായ ‘ഗവി ഗേൾ’ എന്ന പേരിലാണ് തുടക്കത്തിൽ താരം മലയാളികൾക്കിടയിൽ അറിയപ്പെട്ടിരുന്നത്.ആസിഫ് അലിയുടെ സീൻ ഒന്ന് നമ്മുടെ വീട് എന്ന സിനിമയിലെ ഒരു ഗാനത്തിലും ശ്രിധ അഭിനയിച്ചിട്ടുണ്ട്.
രണ്ടായിരത്തി പന്ത്രണ്ടു മുതൽ സിനിമയിൽ എത്തിയ താരം മലയാളത്തിൽ നല്ല അവസരങ്ങൾ ലഭിക്കാത്തത് കൊണ്ട് തമിഴിലേക്ക് ചുവടു മാറ്റി.ഇൻസ്റ്റാഗ്രാമിൽ ഒരു ലക്ഷത്തിൽ കൂടുതൽ ആരാധകരുള്ള താരം സോഷ്യൽ മീഡിയയിൽ സജീവമാണ്.തന്റെ പുതിയ വിഷേശങ്ങളും ഫോട്ടോകളും എല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് വേണ്ടി താരം പങ്കു വെക്കാറുണ്ട്.