മുസ്ലീമിനെ വിവാഹം കഴിച്ചത് എന്തിനെന്നുള്ള ചോദ്യത്തിന് മറുപടിയുമായി പ്രിയാമണി

അന്യ മതത്തിലുള്ള ഇയാളെ വിവാഹം കഴിച്ചത് എന്തിന് എന്ന്ഒരാൾ കമന്റ് ഇട്ടതിന് മറുപടിയുമായി പ്രിയാമണിയെ രംഗത്തെത്തി. ഇൻസ്റ്റഗ്രാമിലിട്ട  തന്റെ ഫോട്ടോഷൂട്ട്‌  ചിത്രങ്ങൾക്ക് താഴെ ഒരാൾ കമന്റ്റിട്ടതിനു  മറുപടിയായിട്ടാണ്  പ്രിയാമണി രംഗത്തെത്തിയത്.

 ” രക്തചരിത്ര’എന്ന സിനിമ കണ്ടതുമുതൽ  എനിക്ക് നിങ്ങളെ ഇഷ്ടമായിരുന്നു. പക്ഷേ എന്തിനാണ് നിങ്ങൾ മുസ്‌മിനെ കല്യാണം കഴിച്ചത് ” എന്നാണ് അയാൾ ചോദിച്ചത്.

എന്നാൽ തന്റെ മറുപടിയിലൂടെ പ്രിയാമണി എല്ലാവരെയും ഞെട്ടിച്ചു. താൻ വിവാഹം ചെയ്തത് ഒരു ഇന്ത്യക്കാരനെയാണ്   എന്നാണ് അവർ പറഞ്ഞത്. ഈ മറുപടിയിലൂടെ അവർ എല്ലാവരുടെയും അഭിനന്ദനവും കൈയടിയും നേടി. ധാരാളംപേർ പ്രിയയ്ക്ക്  സപ്പോർട്ടായി  രംഗത്തെത്തി. ഇങ്ങനെയുള്ളവർക്ക് മറുപടി നൽകേണ്ടത് അത്യാവശ്യമാണെന്നും പ്രിയാമണിയെയോർത്തു  അഭിമാനം തോന്നുന്നു എന്നും ആരാധകർ  കുറിച്ചു.


     2017 ലാണ് പ്രിയാമണി ഇവന്റ് ഓർ ഗനൈസറായ മുസ്താഫയെ വിവാഹം കഴിച്ചത്.

Related posts