മമ്മൂട്ടിക്ക് മാത്രമാണ് തിരക്കഥ വായിക്കാൻ നൽകിയത് എന്ന് അടൂർ ഗോപാലകൃഷ്ണൻ.

നിരവധി സിനിമകൾക്ക് തിരക്കഥ രചിക്കുകയും ധാരാളം സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്ത ആളാണ് അടൂർഗോപാലകൃഷ്ണൻ.അദ്ദേഹം ഇപ്പോൾ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ‘മതിലുകൾ’ സിനിമയുടെ തിരക്കഥ വായിക്കാൻ കൊടുത്ത തിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞു. സാധാരണയായി അഭിനേതാക്കൾക്ക് തിരക്കഥ വായിക്കാൻ നൽകാറില്ലെങ്കിലും  മമ്മൂട്ടിക്ക്  മാത്രമായി നൽകിയ ഇളവിനെ കുറിച്ച് അദ്ദേഹം പറഞ്ഞു.


         ” അവതരിപ്പിക്കേണ്ടത് ജീവിച്ചിരിക്കുന്ന ബഷീറിനെ അല്ലേ അതിനാൽ സ്ക്രിപ്റ്റ് വായിക്കാൻ തരണ’മെന്ന് മമ്മൂട്ടി പറഞ്ഞു. തുടർന്നാണ് മമ്മൂട്ടിക്ക് സ്ക്രിപ്റ്റ് 
 വായിക്കാൻ നൽകിയത് എന്ന്അടൂർ ഗോപാലകൃഷ്ണൻ. ഭയങ്കര ത്രിൽഡ്  ആയിട്ടാണ് അദ്ദേഹം സ്ക്രിപ്റ്റ് കൃത്യസമയത്ത് തന്നെ മടക്കി നൽകിയത്.


          ഈ സ്ക്രിപ്റ്റ് വായിച്ചു നോക്കിയാൽ ഒരു സിനിമയുടെ തിരക്കഥ എങ്ങനെയായിരിക്കണം എന്ന് മനസ്സിലാക്കാൻ സാധിക്കും എന്ന് മമ്മൂട്ടി പല തിരക്കഥാകൃത്തുക്കളോടും പറഞ്ഞു. മമ്മൂട്ടി ബഷീറിന്റെ  എല്ലാ കഥകളും വായിച്ച് മനസ്സിലാക്കിയിട്ടാണ് അഭിനയിക്കാൻ വന്നതെന്ന് അടൂർ  കൂട്ടിച്ചേർത്തു.

Related posts