‘തൊമ്മനും മക്കളും’ എന്ന തൻറെ ചിത്രത്തിൽ മമ്മൂട്ടിയുടെ റോളിൽ പൃഥ്വിരാജ് , ലാലിന്റെ റോളിൽ ജയസൂര്യ എന്നിവരാണ് അഭിനയിക്കാനിരുന്നത് എന്ന് സംവിധായകനായ ഷാഫി പറയുന്നു.
ഷാഫിയുടെ സംവിധാനത്തിൽ ബെന്നി പി നായരമ്പലം തിരക്കഥ രചിച്ച തൊമ്മനും മക്കളും 2005 ലാണ് പുറത്തിറങ്ങിയത്.അതിലെ കാറ്റിനെ കുറിച്ച് സംവിധായകൻ ഷാഫി പറയുന്നതാണിത്. അന്നത്തെ മുൻനിര യുവതാരങ്ങളെ കണ്ടുകൊണ്ടാണ് ഇത് തുടങ്ങിയത്. മമ്മൂട്ടിയുടെ റോൾ പൃഥ്വിരാജും ലാലിന്റെ റോൾ ജയസൂര്യ ആയിട്ടാണ് തീരുമാനിച്ചിരുന്നത്. എന്നാൽ അത് നടക്കാതെ പോയി.
പിന്നീട് മമ്മൂട്ടിയുടെ അടുത്ത് കഥ പറഞ്ഞപ്പോൾ അദ്ദേഹം അത് ചെയ്യാമെന്ന് ഏറ്റു. അതിലെ തമാശ രംഗങ്ങളൊക്കെ യുവ താരനിരയ്ക്ക് വേണ്ടി എഴുതിയതാണെങ്കിലും മമ്മൂട്ടിക്കും ലാലിനും വേണ്ടി മാറ്റി എഴുതിയിട്ടില്ല. എന്നാൽ യുവ താരങ്ങൾ ചെയ്യുന്നതിനേക്കാൾ നല്ല രീതിയിലാണ് അവർ ചെയ്തത്അത് അവരുടെ അനുഭവങ്ങളുടെ ഗുണം ആയിരുന്നു. ഒരു സ്വകാര്യ ചാനലിനു വേണ്ടി നൽകിയ ഇന്റർവ്യൂവിൽ ആണ് ഷാഫി പറഞ്ഞത്.