നയൻതാര പുതിയ തലമുറയിലെ രമ്യാ കൃഷ്ണൻ എന്ന് മൂക്കുത്തി അമ്മയുടെ സംവിധായകൻ ആർ ജെ ബാലാജി.

തമിഴ് ലേഡി സൂപ്പർ സ്റ്റാർ ആയ നയൻതാരയുടെ പുതിയ ചിത്രമാണ് മൂക്കുത്തി അമ്മൻ. നയൻതാരയെ രമ്യാ കൃഷ്ണനോടൊപ്പം ആണ് സംവിധായകൻ ആർ ജെ ബാലാജി താരതമ്യപ്പെടുത്തുന്നത്. ഇന്ത്യടുഡേ ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. നയൻതാരയുടെ നോട്ടത്തിലും കാഴ്ചയിലും ദിവ്യത്വം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിരവധിപേർ അമ്മനായി അഭിനയിച്ചിട്ടുണ്ടെങ്കിലും രമ്യ കൃഷ്ണന്റെ കണ്ണിൽ കുട്ടികളോടുള്ള വാത്സല്യവും ദുഷ്ടൻ മാരോടുള്ള വൈരാഗ്യവും കാണാം. കഴിഞ്ഞ 20 വർഷമായി പുതിയ അമ്മനെ കണ്ടിട്ടില്ലാത്ത പുതുതലമുറയ്ക്ക് നയൻതാര ഒരു അനുഭവമായിരിക്കും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

തൊണ്ണൂറുകളിൽ ഇറങ്ങിയിട്ടുള്ള അതിൽ നിന്ന് ഏറെ വ്യത്യസ്തമല്ലാത്ത സാമൂഹികപ്രതിബദ്ധതയുള്ള ചിത്രമായിരിക്കും മൂക്കുത്തി അമ്മൻ എന്നാണ് അണിയറ പ്രവർത്തകർ പറഞ്ഞത്.

ഡിസ്നി ഹോട്ട്സ്റ്റാർ ലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ആർജെ ബാലാജിയും ഈ ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു വേഷം ചെയ്യുന്നുണ്ട്. ഉർവശി, സ്മൃതി വെങ്കട്ട്, അജയഘോഷ്, ഇന്ദ്രജ രവിചന്ദ്രൻ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Related posts