ടോവിനോ തോമസ് നായകനായ രോഹിത് വി.എസ്. ചിത്രം ‘കള ‘ മാർച്ച് 25 നു തീയേറ്ററുകളിലെത്തുന്നു. ചിത്രത്തിൽ ടോവിനോയെ കൂടാതെ ലാൽ, ദിവ്യ പിള്ള, ആരിഷ്, മൂർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഒരു മനുഷ്യനും അവൻറെ വളർത്തു മൃഗവും തമ്മിലുള്ള പ്രത്യേക ബന്ധത്തെ പറ്റിയാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ വളർത്തു മൃഗമായ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബാസിഗാർ എന്ന നായയാണ്

അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറിൽ ജൂവിസ് പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് നേവിസ് സേവ്യറും സിജു മാത്യുവും ചേർന്നാണ്. ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് യദു പുഷ്കരനും രോഹിത് വി.എസും.

ഛായാഗ്രഹണം : അഖിൽ ജോർജ്.
എഡിറ്റിംഗ് : ചമൻ ചാക്കോ.
വിതരണം : സെഞ്ച്വറി ഫിലിംസ്
സംഗീത സംവിധാനം : ഡാൻ വിൻസെൻറ്

Tovino Thomas 
Lal 
Divya Pilla

