മലയാളികളുടെ പ്രിയതാരമായ ഊർമിള ഉണ്ണിയുടെ മകൾ ഉത്തര ഉണ്ണി വിഹാഹിതയായി.1988 മുതൽ ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് ഊർമിള ഉണ്ണി. നെഗറ്റീവ് കഥാപാത്രം പോസിറ്റീവ് കഥാപാത്രം എന്നിങ്ങനെ ഏതു കഥാപാത്രത്തിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഉർമിളയുടെ മകൾ ഉത്തര ഉണ്ണിയും അമ്മയുടെ പാത പിന്തുടർന്ന് അഭിനയത്തിലും നൃത്തത്തിലും സജീവമാണ്.എന്നാൽ ഇപ്പോൾ ഉർമിളയുടെ മകൾ ഉത്തരയുടെ വിവാഹ ഫോട്ടോകളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാനിധ്യത്തിൽ ആയിരുന്നു ബിസിനസ്സ് കാരനായ നിതേഷുമായിട്ടുള്ള ഉത്തരയുടെ വിവാഹം. മലയാളികളുടെ പ്രിയ നടി സംയുക്തമേനോനും ചടങ്ങിൽ പങ്കെടുത്തു. 2020 ഏപ്രിൽ അഞ്ചിനായിരുന്നു ഉത്തരയും നിതേഷും തമ്മിലുള്ള വിവാഹ നിശ്ചയം. കോവിഡ് മഹാമാരിയെ തുടർന്ന് നീട്ടിവെച്ച വിവാഹം ഒരു വർഷത്തിനു ശേഷം വിവാഹ നിശ്ചയം നടത്തിയ അതേ ദിവസം തന്നെ നടത്തിയിരിക്കുകയാണ്. താരത്തിൻറെ വിവാഹ…
Year: 2021
നാടകകൃത്തും നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രൻ അന്തരിച്ചു.
മലയാള നടനും നാടകകൃത്തും എഴുത്തുകാരനും സംവിധായകനുമായ പി.ബാലചന്ദ്രൻ അന്തരിച്ചു. മലയാളസിനിമയുടെ അരങ്ങിലും അണിയറയിലും ‘ബാലേട്ടൻ’ എന്ന സ്നേഹപ്പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം മലയാള സിനിമയ്ക്കും സാഹിത്യത്തിനും നൽകിയ സംഭാവനകളെ എന്നും അനുസ്മരിക്കുന്നതാണ്. മാസങ്ങളായി മസ്തിഷ്ക ജ്വരം ബാധിച്ചു ചികിത്സയിലായിരുന്ന അദ്ദേഹം തിങ്കളാഴ്ച പുലർച്ചെ മരിച്ചു. തിരക്കഥാകൃത്തും നടനുമായി മലയാള ചലച്ചിത്രമേഖലയിൽ പ്രവർത്തിച്ച പദ്മനാഭൻ ബാലചന്ദ്രൻ നായർ 1952 ഫെബ്രുവരി 2 ന് പദ്മനാഭ പിള്ളയുടെയും സരസ്വതി ഭായിയുടെയും മകനായി കേരളത്തിലെ കൊല്ലം ജില്ലയിലെ ശാസ്താമക്കോട്ട ഗ്രാമത്തിൽ ജനിച്ചു. റിച്ചാർഡ് ആറ്റൻബറോയുടെ 1982 ലെ ഗാന്ധി എന്ന ചലച്ചിത്രത്തിലൂടെ അദ്ദേഹം തന്റെ അഭിനയജീവിതം ആരംഭിച്ചു. അഗ്നിദേവൻ, ജലമർമരം,പുനരധിവാസം, വക്കാലത്ത് നാരായണൻകുട്ടി, മലയാളി മാമന് വണക്കം,ശിവം, ശേഷം, ഇവർ, മഹാസമുദ്രം,നീലത്താമര, ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ്, പോപ്പിൻസ്, അന്നയും റസൂലും, നത്തോലി ഒരു ചെറിയ മീനല്ല, ഇതു പാതിരാമണൽ , ഡേവിഡ് &…
മഞ്ജു വാര്യറും സണ്ണി വെയ്നും ഒന്നിച്ചഭിനയിച്ച ടെക്നോ ഹൊറർ ചിത്രം ‘ചതുർ മുഖം’ റിലീസ് ചെയ്യുന്നു.
മഞ്ജു വാരിയറേയും , സണ്ണി വെയ്ൻനേയും പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത് കമല ശങ്കറും സലീൽ വിയും ചേർന്ന് സംവിധാനം ചെയ്ത ചിത്രം ‘ചതുർ മുഖം’ ഏപ്രിൽ 8 നു റിലീസ് ചെയ്യുന്നു.മലയാള ഭാഷയിലെ ഒരു ടെക്നോ ഹൊറർ ചിത്രമാണിത്. പതിവു ഹൊറര്‍ സിനിമകളിലെ പോലെ പ്രേതബാധയുള്ള വീടോ,സാരിയുടുത്ത പ്രേതമോ, മന്ത്രവാദിയുടെ ഉച്ചാടനമോ ആവാഹനമോ ഒന്നും ഇല്ലാതെ ഒരുക്കുന്ന ഈ ചിത്രം , ഭയപ്പെടുത്തുന്ന സിനിമകള്‍ ആസ്വദിക്കുന്ന മലയാളി പ്രേക്ഷകര്‍ക്ക് ഒരു പുതിയ അനുഭവമായിരിക്കുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. അലൻസിയർ ലേ ലോപ്പസ്, നിരഞ്ജന അനൂപ്, ബാബു അന്നൂർ, ശ്യാമപ്രസാദ്, റോണി ഡേവിഡ്, ശ്രീകാന്ത് മുരളി, ഷാജു ശ്രീധർ, കലാഭവൻ പ്രജോദ്, ബാലാജി ശർമ്മ, നവാസ് വള്ളിക്കുന്ന് തുടങ്ങി വലിയൊരു താരനിര തന്നെ ഈ ചിത്രത്തിൽ ഉണ്ട്. വിഷ്വല്‍ഗ്രാഫിക്‌സിനും സൌണ്ട് ഡിസൈനിംഗിനും പ്രാധാന്യം നല്‍കി കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന…
Nizhal Location
നയൻതാരയും ചാക്കോച്ചനും ആദ്യമായി ഒന്നിച്ചഭിനയിച്ച ചിത്രം ‘നിഴൽ’ തീയേറ്ററിലേക്ക്.
കുഞ്ചാക്കോ ബോബനും നയൻതായും ആദ്യമായി ഒന്നിച്ചു അഭിനയിക്കുന്ന ചിത്രം ‘നിഴൽ’ ഏപ്രിൽ 7 ന് തീയേറ്ററുകളിൽ എത്തുന്നു. പ്രശസ്ഥ എഡിറ്റർ അപ്പു എൻ ഭട്ടതിരി സംവിധായകനാകുന്ന ചിത്രമാണ് നിഴൽ. ലേഡി സൂപ്പർസ്റ്റാർ നയൻ താര വീണ്ടും മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. കുഞ്ചാക്കോ ബോബനും നയൻതായും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ മാസ്റ്റർ ഐസിൻ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂർ, ഡോ.റാണി, അനീഷ് ഗോപാൽ, സിയാദ് യദു, സാദിഖ്, ദിവ്യ പ്രഭ എന്നിവരും അഭിനയിക്കുന്നു. ആന്റോ ജോസഫ്, അഭിജിത് എം. പിള്ള, ബാദുഷ, സംവിധായകൻ ഫെല്ലിനി റ്റി.പി, ജിനേഷ് ജോസ് എന്നിവർ ചേർന്ന് ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്പോൾ മൂവീസ് എന്നിവയുടെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നവാഗതനായ എസ് സഞ്ജീവാണ് ചിത്രത്തിന്റെ തിരക്കഥ ഒരുകിയിരിക്കുന്നത്. സംവിധായകൻ അപ്പു എൻ. ഭട്ടതിരിക്കൊപ്പം…
ഹോട്ട് ലുക്കിൽ അർച്ചനാ കവി!! നീലത്താമരയിലെ കുഞ്ഞിമാളുവിൻറെ പുതിയ ഫോട്ടോകൾ വൈറൽ.
2009 ൽ ഹിറ്റ് സംവിധായകൻ ലാൽ ജോസ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ നീലത്താമരയിലൂടെ സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച മലയാളികളുടെ ഇഷ്ട നടിയാണ് അർച്ചന കവി. ആദ്യ ചിത്രത്തിലെ അഭിനയത്തിനു തന്നെ രണ്ടായിരത്തി ഒമ്പത്തിലെ മികച്ച പുതുമുഖ നായികക്കുള്ള പുരസ്‌കാരത്തിനു അർഹയാക്കി തയ്യറ്ററുകളിൽ ഗംഭീര വിജയമായിരുന്ന നീലത്താമരയിലെ കുഞ്ഞിമാളുവിനെ മലയാളികൾ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രത്തിലെ അനുരാഗ വിലോചനനായി എന്ന് തുടങ്ങുന്ന ഗാനം ഇന്നും മലയാളികളുടെ ഇഷ്ടഗാനങ്ങളിൽ ഒന്നാണ്. നീലത്താമരക്ക് ശേഷം അർച്ചന അഭിനയിച്ച മമ്മി ആൻ മി എന്ന ചിത്രത്തിലെ ജുവൽ എന്ന കഥാപാത്രത്തിലൂടെ താരം മലയാളികളുടെ ഇഷ്ട നടിയായി മാറി. മലയാള സിനിമയിൽ നിരവധി അവസരങ്ങൾ ലഭിച്ച താരം മലയാളത്തിന് പുറമെ അന്യ ഭാഷകളായ തമിഴിലും തെലുങ്കിലും അഭിനയിക്കുകയും ചെയ്തു. ബെസ്റ്റ് ഓഫ് ലക്ക്,സാൾട് ആൻഡ് പെപ്പർ,സ്പാനിഷ് മസാല,മഴവില്ലിനറ്റം വരെ,അഭിയും ഞാനും,…
Nizhal Poster
നയൻസ് വീണ്ടും മലയാളത്തിൽ!! ചാക്കോച്ചനൊപ്പം താരം ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘നിഴൽ’.
പ്രശസ്ഥ എഡിറ്റർ അപ്പു എൻ ഭട്ടതിരി സംവിധാനം ചെയ്യുന്ന മലയാളം സിനിമയാണ് ‘നിഴൽ’. കുഞ്ചാക്കോ ബോബനും നയൻതാരയും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ നിരവധി താരങ്ങൾ അണിനിരക്കുന്നു. നയൻ താര വീണ്ടും മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് നിഴൽ. കുഞ്ചാക്കോ ബോബനും നയൻതായും ആദ്യമായി ഒന്നിച്ചു അഭിനയിക്കുന്ന ചിത്രം കൂടിയാണ് നിഴൽ. മാസ്റ്റർ ഐസിൻ ഹാഷ്,സൈജു കുറുപ്പ്, വിനോദ് കോവൂർ,ഡോ.റാണി,അനീഷ് ഗോപാൽ, സിയാദ് യദു, സാദിഖ്, ദിവ്യ പ്രഭ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. ആന്റോ ജോസഫ്, അഭിജിത് എം. പിള്ള, ബാദുഷ, സംവിധായകൻ ഫെല്ലിനി റ്റി.പി, ജിനേഷ് ജോസ് എന്നിവർ ചേർന്ന് ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്പോൾ മൂവീസ് എന്നിവയുടെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നവാഗതനായ എസ് സഞ്ജീവാണ് ചിത്രത്തിന്റെ തിരക്കഥ ഒരുകിയിരിക്കുന്നത്. സംവിധായകൻ അപ്പു എൻ. ഭട്ടതിരിക്കൊപ്പം അരുൺലാൽ എസ്.പിയും…
ഗ്ലാമർ ലുക്കിൽ നിക്കി ഗൽറാണി..! താരത്തിൻ്റെ മനോഹരമായ ഫോട്ടോഷൂട്ട് വീഡിയോ കാണാം..
2014 ൽ പുറത്തിറങ്ങിയ ‘1983’ എന്ന സിനിമയിലെ മഞ്ജുള ശശിധരൻ എന്ന കഥാപാത്രത്തിലൂടെ സിനിമ രംഗത്തേക് എത്തിയ നടിയാണ് നിക്കി ഗൽറാണി. എബ്രിഡ് ഷെയ്ൻ സംവിധാനം ചെയ്ത 1983 ൽ രണ്ടാം നായികയായിട്ടായിരുന്നു തുടക്കം. ശേഷം വെള്ളിമൂങ്ങ എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ച താരത്തിന് തുടർന്ന് മലയാളത്തിലും അന്യ ഭാഷകളിലുമായി നിരവധി ചിത്രത്തിൽ അവസരം ലഭിച്ചു. മലയാളം, തമിഴ് ഭാഷാ സിനിമകളിൽ കൂടുതൽ സജീവമായ താരം തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിച്ചു കഴിഞ്ഞു. ഓം ശാന്തി ഓശാന, ഇവൻ മര്യാദരാമൻ, ഒരു സെക്കന്റ് ക്ലാസ് യാത്ര,രുദ്ര സിംഹാസനം, രാജമ്മ അറ്റ് യാഹൂ, ഷാജഹാനും പരീക്കുട്ടിയും, ടീം 5, ധമാക്ക തുടങ്ങിയവയാണ് താരത്തിന്റെ മലയാള സിനിമകൾ.2020 ൽ പുറത്തിറങ്ങിയ ഒമർ ലുലു സംവിധാനം ചെയ്ത ‘ ധമാക്ക’ എന്ന ചിത്രത്തിലാണ് തരാം അവസാനമായി അഭിനയിച്ചത്. സോഷ്യൽ മീഡിയയിൽ വളരെയധികം…
കറുത്ത വേഷത്തിൽ സുന്ദരിയായി സാനിയ ഇയ്യപ്പൻ. വൈറലായി താരത്തിൻറെ ഫോട്ടോകൾ
വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് സാനിയ ഇയ്യപ്പൻ. മഴവിൽ മനോരമ സംപ്രേഷണം ചെയ്ത ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരത്തിൻറെ തുടക്കം.നിരവധി സിനിമകളിൽ തൻറെ കഴിവു തെളിയിച്ച താരം അഭിനയ രംഗത്തും നൃത്ത രംഗത്തും ഒരുപോലെ സജീവമാണ്. മമ്മൂട്ടിയും ഇഷാ തൽവാറും കേന്ദ്ര കഥാപാത്രങ്ങളായി 2014 ൽ പുറത്തിറങ്ങിയ ബാല്യകാലസഖി എന്ന ചിത്രത്തിൽ ബാലതാരമായിട്ടായിരുന്നു സാനിയയുടെ അഭിനയ തുടക്കം. പിന്നീട് എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിലും അപ്പോത്തിക്കരി എന്ന സിനിമയിലും താരം അഭിനയിച്ചു. 2018 ൽ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ക്വീൻ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് സാനിയയെ കൂടുതൽ ശ്രദിക്കപ്പെടാൻ തുടങ്ങിയത്. ക്യാമ്പസ് ചിത്രമായ ക്വീനിലെ അഭിനയത്തിന് മികച്ച സ്ത്രീ തുടക്കക്കാരിക്കുള്ള ഫിലിംഫെയർ അവാർഡിനു അർഹയാക്കി.. പ്രേതം ടു, ലൂസിഫർ, പതിനെട്ടാംപടി, കൃഷ്ണൻകുട്ടി…