മഞ്ജു വാര്യറും സണ്ണി വെയ്നും ഒന്നിച്ചഭിനയിച്ച ടെക്നോ ഹൊറർ ചിത്രം ‘ചതുർ മുഖം’ റിലീസ് ചെയ്യുന്നു.

മഞ്ജു വാരിയറേയും , സണ്ണി വെയ്ൻനേയും പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത് കമല ശങ്കറും സലീൽ വിയും ചേർന്ന് സംവിധാനം ചെയ്ത ചിത്രം ‘ചതുർ മുഖം’ ഏപ്രിൽ 8 നു റിലീസ് ചെയ്യുന്നു.
മലയാള ഭാഷയിലെ ഒരു ടെക്നോ ഹൊറർ ചിത്രമാണിത്.

പതിവു ഹൊറര്‍ സിനിമകളിലെ പോലെ പ്രേതബാധയുള്ള വീടോ,സാരിയുടുത്ത പ്രേതമോ, മന്ത്രവാദിയുടെ ഉച്ചാടനമോ ആവാഹനമോ ഒന്നും ഇല്ലാതെ ഒരുക്കുന്ന ഈ ചിത്രം , ഭയപ്പെടുത്തുന്ന സിനിമകള്‍ ആസ്വദിക്കുന്ന മലയാളി പ്രേക്ഷകര്‍ക്ക് ഒരു പുതിയ അനുഭവമായിരിക്കുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

അലൻസിയർ ലേ ലോപ്പസ്, നിരഞ്ജന അനൂപ്, ബാബു അന്നൂർ, ശ്യാമപ്രസാദ്, റോണി ഡേവിഡ്, ശ്രീകാന്ത് മുരളി, ഷാജു ശ്രീധർ, കലാഭവൻ പ്രജോദ്, ബാലാജി ശർമ്മ, നവാസ് വള്ളിക്കുന്ന് തുടങ്ങി വലിയൊരു താരനിര തന്നെ ഈ ചിത്രത്തിൽ ഉണ്ട്.

വിഷ്വല്‍ഗ്രാഫിക്‌സിനും സൌണ്ട് ഡിസൈനിംഗിനും പ്രാധാന്യം നല്‍കി കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന സിനിമയുടെ പ്രധാന ഹൈലൈറ്റ് തന്നെ മഞ്ജു വാര്യരുടെ ഇത് വരെ കാണാത്ത ആക്ഷന്‍ സീക്വന്‍സുകളാണ്.

ജിസ് ടോംസ് മൂവീസിന്റെയും മഞ്ജു വാരിയർ പ്രൊഡക്ഷൻസിന്റെയും കീഴിൽ ജിസ് ടോംസും ജസ്റ്റിൻ തോമസും ചേർന്നു നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് കെ. അഭയകുമാറും അനിൽ കുര്യനും ചേർന്നാണ്.ചിത്രത്തിന്റെ ഗാനങ്ങളും പശ്ചാത്തല സ്‌കോറും രചിച്ചിരിക്കുന്നത് ഡോൺ വിൻസെന്റ് ആണ്. എഡിറ്റിംഗ് മനോജ്. ഛായാഗ്രഹണം അബിനന്ദൻ രാമാനുജം.

Related posts