കെ പി എ സി ലളിതയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു – മലയാള സിനിമയുടെ സ്വന്തം അമ്മക്ക് വേണ്ടി കണ്ണീരോടെ താരങ്ങൾ..

നാടക രംഗങ്ങളിലൂടെ അഭിനയലോകത്തേക്ക് എത്തി പിന്നീട് മലയാള സിനിമയിലെ സൂപ്പർ താരങ്ങളുടെ എല്ലാം അമ്മ വേഷങ്ങളിൽ തിളങ്ങിയിട്ടുള്ള മലയാള സിനിമയുടെ സ്വന്തം അമ്മയാണ് കെ പി എ സി ലളിത.വർഷങ്ങളായി സിനിമയിൽ സജീവമായിട്ടുള്ള താരത്തിന്റെ ഹാസ്യ വേഷങ്ങളും ഗൗരവമാർന്ന വേഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്യാനുള്ള കഴിവ് പ്രത്യേകം പറയേണ്ട കാര്യമാണ്. നായികയായും നടിയായും സ്വഭാവ നടിയായും പിന്നീട് അമ്മ വേഷങ്ങളിലും തിളങ്ങിയ താരം മലയാള സിനിമയിൽ കൈകാര്യം ചെയ്യാത്ത വേഷങ്ങളില്ല

കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത “കൂട്ടുകുടുംബം” എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തെത്തിയത്. പത്താം വയസ്സുമുതൽ നാടകങ്ങളിൽ സജീവമായിരുന്ന താരം
സിനിമയിൽ മാത്രമല്ല മിനിസ്ക്രീനിലും വളരെ സജീവമാണ് . മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന “തട്ടീം മുട്ടീം” എന്ന കുടുംബ പരമ്പരയിൽ സജീവമായിട്ടുള്ള താരം മിനിസ്ക്രീൻ പ്രേക്ഷകരുടെയും പ്രിയങ്കരിയാണ്.

കെപിഎസി എന്ന നാടക ഗ്രൂപ്പിൽ ചേർന്നതിനു ശേഷമാണ് ഈ പേര് സ്വീകരിച്ചത്. ഇന്നസന്റുമായുള്ള കെപിഎസി ലളിതയുടെ താരജോടി പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമായിരുന്നു. മലയാളികളെ ഒരുപാട് ചിരിപ്പിച്ച താരജോഡികളാണ് ഇവർ. ഭർത്താവും സംവിധായകനുമായ ഭരതന്റെ അപ്രതീക്ഷിത വിയോഗത്തിൽ സിനിമയിൽ നിന്നും ഒരു ഇടവേള എടുത്ത കെപിഎസി ലളിത സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത “വീണ്ടും ചില വീട്ടുകാര്യങ്ങൾ” എന്ന സിനിമയിലൂടെ ഗംഭീര തിരിച്ചു വരവ് നടത്തുകയായിരുന്നു.

മലയാള സിനിമയിലെ മിക്ക സൂപ്പർതാരങ്ങളുടെയും അമ്മവേഷം ചെയ്തിട്ടുള്ള കെപിഎസി ലളിതയോട് പ്രേക്ഷകർക്ക് ഒരു അമ്മയോട് എന്ന പോലെയുള്ള സ്നേഹം തന്നെയാണ്. നർമ്മവും ഗൗരവമാർന്ന വേഷങ്ങളും ഭദ്രമാണ് ഈ കൈകളിൽ. പതിറ്റാണ്ടുകളായി അഭിനയലോകത്ത് തിളങ്ങിയിട്ടുള്ള കെ പി എ സി ലളിതയെ കുറിച്ചുള്ള ദുഖകരമായ വാർത്തകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്. അതീവ ഗുരുതരാവസ്ഥയിൽ താരത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച താരമിപ്പോൾ ഐസിയുവിലാണ് എന്നാണ് വാർത്തകൾ പുറത്തുവരുന്നത്. കരൾ രോഗം കാരണം കെപിഎസി ലളിത ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നു എന്ന് സമൂഹ മാധ്യമങ്ങളിൽ ശക്തമായി പ്രചരിച്ചിരുന്നു. അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു താരത്തിന്റെ ആരോഗ്യവിവരങ്ങൾ അറിയിച്ചിരുന്നു. ഐസിയുവിൽ ആണെങ്കിലും ആരോഗ്യനിലയിൽ പുരോഗതി ഉണ്ട് എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

Related posts