കെ പി എ സി ലളിതയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു – മലയാള സിനിമയുടെ സ്വന്തം അമ്മക്ക് വേണ്ടി കണ്ണീരോടെ താരങ്ങൾ..

നാടക രംഗങ്ങളിലൂടെ അഭിനയലോകത്തേക്ക് എത്തി പിന്നീട് മലയാള സിനിമയിലെ സൂപ്പർ താരങ്ങളുടെ എല്ലാം അമ്മ വേഷങ്ങളിൽ തിളങ്ങിയിട്ടുള്ള മലയാള സിനിമയുടെ സ്വന്തം അമ്മയാണ് കെ പി എ സി ലളിത.വർഷങ്ങളായി സിനിമയിൽ സജീവമായിട്ടുള്ള താരത്തിന്റെ ഹാസ്യ വേഷങ്ങളും ഗൗരവമാർന്ന വേഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്യാനുള്ള കഴിവ് പ്രത്യേകം പറയേണ്ട കാര്യമാണ്. നായികയായും നടിയായും സ്വഭാവ നടിയായും പിന്നീട് അമ്മ വേഷങ്ങളിലും തിളങ്ങിയ താരം മലയാള സിനിമയിൽ കൈകാര്യം ചെയ്യാത്ത വേഷങ്ങളില്ല കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത “കൂട്ടുകുടുംബം” എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തെത്തിയത്. പത്താം വയസ്സുമുതൽ നാടകങ്ങളിൽ സജീവമായിരുന്ന താരംസിനിമയിൽ മാത്രമല്ല മിനിസ്ക്രീനിലും വളരെ സജീവമാണ് . മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന “തട്ടീം മുട്ടീം” എന്ന കുടുംബ പരമ്പരയിൽ സജീവമായിട്ടുള്ള താരം മിനിസ്ക്രീൻ പ്രേക്ഷകരുടെയും പ്രിയങ്കരിയാണ്. കെപിഎസി എന്ന നാടക ഗ്രൂപ്പിൽ ചേർന്നതിനു ശേഷമാണ്…

തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി മലയാളികയുടെ പ്രിയ താരം ‘ഐശ്വര്യ ലക്ഷ്മി’ !!

ഒരു ഡോക്ടർ ആയിരുന്നിട്ടും അഭിനയത്തോടുള്ള ആഗ്രഹം കൊണ്ട് സിനിമയിലെത്തിയ താരമാണ് ഐശ്വര്യ ലക്ഷ്മി. “ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള” എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ താരം ചെയ്ത സിനിമകളെല്ലാം മികച്ച വിജയങ്ങളായിരുന്നു. നിവിൻ പോളിയുടെ നയികയിലൂടെ മലയാളികളുടെ ഹൃദയങ്ങൾ കീഴടക്കിയ താരം “മായാനദി”, “വിജയ് സൂപ്പറും പൗർണമിയും”, “വരത്തൻ” എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ട നായികയായി മാറി. മണിരത്നം സംവിധാനം ചെയ്യുന്ന “പൊന്നിയൻ സെൽവൻ” എന്ന ബ്രഹ്മാണ്ട തമിഴ് ചിത്രത്തിലും ഐശ്വര്യ ലക്ഷ്മി അഭിനയിക്കുന്നുണ്ട്.മലയാളത്തിൽ “അർച്ചനാ 31 നോട്ടൗട്ട്”, “കാണേ കാണേ” എന്നീ ചിത്രങ്ങൾ ആണ് റിലീസ് ചെയ്യാനിരിക്കുന്ന ഐശ്വര്യയുടെ ഏറ്റവും പുതിയ സിനിമകൾ. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന “ജഗമേ തന്തിരം ” എന്ന തമിഴ് സിനിമയിലും ഐശ്വര്യലക്ഷ്മി ആണ് നായിക. എന്നാൽ ഇപ്പോൾ മലയാളികളുടെ താരം തെലുങ്ക് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാൻ തയ്യാറെടുക്കുകയാണ്. സത്യദേവ്…