തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി മലയാളികയുടെ പ്രിയ താരം ‘ഐശ്വര്യ ലക്ഷ്മി’ !!

ഒരു ഡോക്ടർ ആയിരുന്നിട്ടും അഭിനയത്തോടുള്ള ആഗ്രഹം കൊണ്ട് സിനിമയിലെത്തിയ താരമാണ് ഐശ്വര്യ ലക്ഷ്മി. “ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള” എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ താരം ചെയ്ത സിനിമകളെല്ലാം മികച്ച വിജയങ്ങളായിരുന്നു. നിവിൻ പോളിയുടെ നയികയിലൂടെ മലയാളികളുടെ ഹൃദയങ്ങൾ കീഴടക്കിയ താരം “മായാനദി”, “വിജയ് സൂപ്പറും പൗർണമിയും”, “വരത്തൻ” എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ട നായികയായി മാറി.

മണിരത്നം സംവിധാനം ചെയ്യുന്ന “പൊന്നിയൻ സെൽവൻ” എന്ന ബ്രഹ്മാണ്ട തമിഴ് ചിത്രത്തിലും ഐശ്വര്യ ലക്ഷ്മി അഭിനയിക്കുന്നുണ്ട്.മലയാളത്തിൽ “അർച്ചനാ 31 നോട്ടൗട്ട്”, “കാണേ കാണേ” എന്നീ ചിത്രങ്ങൾ ആണ് റിലീസ് ചെയ്യാനിരിക്കുന്ന ഐശ്വര്യയുടെ ഏറ്റവും പുതിയ സിനിമകൾ. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന “ജഗമേ തന്തിരം ” എന്ന തമിഴ് സിനിമയിലും ഐശ്വര്യലക്ഷ്മി ആണ് നായിക.

എന്നാൽ ഇപ്പോൾ മലയാളികളുടെ താരം തെലുങ്ക് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാൻ തയ്യാറെടുക്കുകയാണ്. സത്യദേവ് നായകൻ ആകുന്ന “ഗോഡ്‌സെ “എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ ലക്ഷ്മി തെലുങ്ക് സിനിമയിലേക്ക് ചുവട് വെക്കുന്നത്. താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചത്. ഗോപി ഗണേശ് പട്ടാബി സംവിധാനം ചെയ്യുന്ന ചിത്രം സി കെ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ സി കെ കല്യാൺ ആണ് നിർമ്മിക്കുന്നത്.

Related posts