ബാലതാരമായി അഭിനയം തുടങ്ങി നിരവധി മലയാള ടെലിവിഷൻ പരമ്പരകളിലും ഹ്രസ്വചിത്രങ്ങളിലും ടെലിഫിലിമുകളിലും അഭിനയിച്ചു പിന്നീട് മലയാളത്തിലും തമിഴിലും അറിയപ്പെടുന്ന ഒരു നടിയായി മാറിയ താരമാണ് ഇനിയ. അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ് തിരുവനന്തപുരത്തു കാരിയായ ശ്രുതി സാവന്ത് എന്ന ഇനിയ.
വയലാർ മാധവൻകുട്ടിയുടെ ഓർമ്മ,ശ്രീഗുരുവായൂരപ്പൻ തുടങ്ങിയ പരമ്പരകളിൽ ശ്രേദ്ധേയമായ വേഷങ്ങളിൽ തന്റെ അഭിനയ മികവ് താരം തെളിയിച്ചിരുന്നു. 2005 ൽ മിസ് തിരുവനന്തപുരം കിരീടം നേടിയ താരം മോഡലിംഗ് രംഗത്തും നിരവധി ടെലിവിഷൻ പരസ്യ രംഗത്തും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും ശ്രദേയയായ താരം 2011 ൽ റിലീസായ വാഗൈ സൂഡ വാ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡിനു അർഹയായി.
ഹ്രസ്വ ചിത്രങ്ങളിൽ താരത്തിന്റെ അരങ്ങേറ്റ ചിത്രം കൂട്ടിലേക്ക് എന്ന ചിത്രമാണ്. പിന്നീട് സൈറ ദലമർമ്മരങ്ങൾ,ഉമ്മ തുടങ്ങിയസിനിമകളുടെ ഭാഗമാകാൻ ഇനിയക്ക് സാധിച്ചു. അയാൾ, ഭൂപടത്തിൽ ഇല്ലാത്ത ഒരിടം, റേഡിയോ തുടങ്ങിയവ താരത്തിന്റെ ശ്രെദ്ധ നേടിയ ചിത്രങ്ങൾ ആണ്. ജയറാം നായകൻ ആയ ആകാശമിട്ടായി എന്ന ചിത്രത്തിലെ കഥാപാത്രം പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ച ഒന്നായിരുന്നു. അതുപോലെ ബിജുമേനോന്റെ നായിക ആയി എത്തിയ സ്വർണ്ണകടുവയിലെ കഥാപാത്രവും ശ്രദ്ധ നേടി.
2005 മുതൽ സിനിമ ലോകത്ത് എത്തിയ താരം ഇപ്പോൾ കൂടുതലും ഗ്ലാമർ വേഷങ്ങളിൽ ആണ് എത്തുന്നത്. അടുത്ത കാലങ്ങളിൽ ആയി ഒരുപാട് ഗ്ലാമർ വേഷങ്ങളിലെത്തിയ താരം നിരവധി വിവാദങ്ങളും മോശമായ രീതിയിലുള്ള കമൻറുകളും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാലും പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ കരുത്തുറ്റ കുറേ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഇനിയക്ക് കഴിഞ്ഞിട്ടുണ്ട്.
താരത്തിന്റെ നിരവധി ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്.സൗന്ദര്യത്തെ കുറിച്ചുള്ള താരത്തിന്റെ കാഴ്‌ചപ്പാടാണ് എല്ലാരേയും അമ്പരപ്പിച്ചത്.ഫോട്ടോഷൂട്ടുകളിൽ ഏതു രീതിയിലുള്ള വസ്ത്രം ധരിക്കാനും താരത്തിന് ഒരു മടിയും ഇല്ല. സൗന്ദര്യം പ്രദർശിപ്പിക്കാൻ ഉള്ളതാണെന്നും അത് വയസ്സായതിനു ശേഷമല്ല നല്ല പ്രായത്തിൽ പ്രദർശിപ്പിക്കണം എന്നുമാണ് താരത്തിന്റെ അഭിപ്രായം. അത് ശരിയാണെന്ന് പ്രേക്ഷകർക്കു തോന്നുന്ന രീതിയിലാണ് താരത്തിന്റെ ഓരോ ഫോട്ടോഷൂട്ടും.