വീണ്ടും ഗ്ലാമറസായി പ്രിയ താരം ഇനിയ; തരംഗമായി താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട്!!

ബാലതാരമായി അഭിനയം തുടങ്ങി നിരവധി മലയാള ടെലിവിഷൻ പരമ്പരകളിലും ഹ്രസ്വചിത്രങ്ങളിലും ടെലിഫിലിമുകളിലും അഭിനയിച്ചു പിന്നീട് മലയാളത്തിലും തമിഴിലും  അറിയപ്പെടുന്ന ഒരു നടിയായി മാറിയ താരമാണ് ഇനിയ. അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ് തിരുവനന്തപുരത്തു കാരിയായ ശ്രുതി സാവന്ത് എന്ന ഇനിയ. വയലാർ മാധവൻകുട്ടിയുടെ ഓർമ്മ,ശ്രീഗുരുവായൂരപ്പൻ തുടങ്ങിയ പരമ്പരകളിൽ ശ്രേദ്ധേയമായ വേഷങ്ങളിൽ തന്റെ അഭിനയ മികവ് താരം തെളിയിച്ചിരുന്നു. 2005 ൽ മിസ് തിരുവനന്തപുരം കിരീടം നേടിയ താരം മോഡലിംഗ് രംഗത്തും നിരവധി ടെലിവിഷൻ പരസ്യ രംഗത്തും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും ശ്രദേയയായ താരം 2011 ൽ റിലീസായ വാഗൈ സൂഡ വാ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡിനു അർഹയായി.  ഹ്രസ്വ ചിത്രങ്ങളിൽ താരത്തിന്റെ അരങ്ങേറ്റ ചിത്രം കൂട്ടിലേക്ക് എന്ന ചിത്രമാണ്. പിന്നീട് സൈറ ദലമർമ്മരങ്ങൾ,ഉമ്മ തുടങ്ങിയസിനിമകളുടെ ഭാഗമാകാൻ…