പ്രശസ്ത സിനിമാ സീരിയൽ നടൻ കെ.ടി.എസ്.പടന്നയിൽ അന്തരിച്ചു.

പ്രശസ്ത സിനിമാ സീരിയൽ നടൻ കെ.ടി.എസ്.പടന്നയിൽ അന്തരിച്ചു.നാടകങ്ങളിലൂടെ സിനിമയിലെത്തിയ അദ്ദേഹം ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് പ്രശസ്തനായത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം എറണാകുളം കടവന്ത്രയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണപ്പെട്ടത്. 21-ാം വയസ്സിൽ നാടക കലാകാരനായി അഭിനയജീവിതം ആരംഭിച്ച അദ്ദേഹം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.1995 ൽ രാജസേനൻ സംവിധാനം ചെയ്ത അനിയൻ ബാവ ചേട്ടൻ ബാവ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തുന്നത്. നിരവധി ടെലിവിഷൻ കോമഡി സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സപ്പോർട്ടിങ്,കോമഡി വേഷങ്ങളിലൂടെ അറുപതോളം സിനിമകളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. ശ്രീകൃഷ്ണപുരത്തെ നക്ഷത്രതിളക്കം , വൃദ്ധൻമരെ സൂക്ഷിക്കുക്ക, വാമനപുരം ബസ് റൂട്ട് തുടങ്ങിയ സിനിമകളിലെ അദ്ദേഹത്തിന്റെ കോമഡി വേഷങ്ങൾ പ്രേക്ഷകർ എന്നും ഓർമിക്കുന്നവയാണ്. അഗ്രജൻ,ത്രീമെൻ ആർമി,കളമശ്ശേരിയിൽ കല്യാണ യോഗം,കീർത്തനം,ആദ്യത്തെ കൺമണി,കാക്കക്കും പൂച്ചക്കും കല്യാണം,വൃദ്ധന്മാരെ സൂക്ഷിക്കുക, സ്വപ്‌ന ലോകത്തേ ബാലഭാസ്‌കരൻ,ഹാർബർ,ഹിറ്റ്‌ലിസ്റ്റ്,സത്യഭാമയ്ക്കോരു പ്രാണായലേഖനം, ദില്ലിവാല രാജാജുമാരൻ,ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ,കല്യാണപിറ്റെന്നു, ന്യൂസ്‌പേപ്പർ…