കുമാർ നന്ദ രചനയും സംവിധാനവും നിർവഹിച്ച ‘വെള്ളാരം കുന്നിലെ വെള്ളിമീനുകൾ’ സിനിമയുടെ ആദ്യ ടീസർ മാർച്ച് 25 ന് ഫേസ് ബുക്ക് പേജിലൂടെ റിലീസ് ചെയ്യുന്നു. ഭഗത് മനുവൽ കേന്ദ്ര കഥാപാത്രമായ ചിത്രത്തിൽ ശാന്തീകൃഷ്ണ, ആനന്ദ് സൂര്യ, സുനിൽ സുഗത, കൊച്ചുപ്രേമൻ, മുരളി, പ്രജുഷ, ബേബി ഗൗരി നന്ദ, അഞ്ചു നായർ, മിഥുൻ, രജീഷ് സേട്ടു, ഷിബു നിർമാല്യം, ആലിക്കോയ, ജീവൻ കഴക്കൂട്ടം, കുട്ട്യേടത്തി വിലാസിനി, ബാബു ബാലൻ, ബിജുലാൽ തുടങ്ങിയവരും അഭിനയിക്കുന്നു. എ ജി എസ് മൂവി മേക്കേഴ്സിൻറെ ബാനറിൽ വിനോദ് കൊമ്മേരി, മുരളി പിള്ള,ശ്രീജിത്ത് എന്നിവർ ചേർന്നു നിർമിച്ച ചിത്രം ഏപ്രിൽ 2 ന് തീയേറ്ററുകളിലെത്തും. അർജുനൻ മാഷ് അവസാനമായി സംഗീതം നൽകിയ ചിത്രം കൂടിയാണ് വെള്ളാരം കുന്നിലെ വെള്ളിമീനുകൾ. അജീഷ് മാത്യു , രാജീവ് വിജയ് എന്നിവർ ചേർന്ന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ…
Day: March 24, 2021
ചുവപ്പ് ഡ്രെസ്സിൽ ഗ്ലാമറായി പ്രിയാമണി – വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്.
മോഡലിംഗ് രംഗത്തു നിന്നും സിനിമയിലേക്ക് വന്ന തെന്നിന്ത്യൻ ചലച്ചിത്ര താരം പ്രിയാമണി, രണ്ടായിരത്തി നാലിൽ ഭാരതി രാജ സംവിധാനം ചെയ്ത ‘കണ്‍കളാല്‍ കൈത് സെയ്’ എന്ന ചിത്രത്തിലൂടെയാണ് അഭിനയം തുടങ്ങുന്നത്. ബോളിവുഡ് നടി വിദ്യ ബാലന്‍ താരത്തിന്റെ ബന്ധുവാണ്. പൃഥ്വിരാജ് നായകനായ ‘സത്യം’ എന്ന ചിത്രമാണ് പ്രിയാമണി മലയാളത്തില്‍ ആദ്യമായി അഭിനിയിച്ച ചിത്രം. 2005ല്‍ തമിഴ് സിനിമ സംവിധായകനും ഛായഗ്രാഹകനുമായ ബാലു മഹേന്ദ്രയുടെ അത് ഒരു കനാ കാലം എന്ന ചിത്രത്തിലും അഭിനയിച്ചു. എന്നാൽ വാണിജ്യ പരമായി വലിയ വിജയം നേടാൻ ഈ രണ്ടു ചിത്രങ്ങൾക്കും സാധിച്ചില്ല. ഒറ്റനാണയം, പ്രാഞ്ചിയേട്ടന്‍ ആൻഡ് ദി സെയിന്റ്, ഗ്രാന്‍ഡ് മാസ്റ്റര്‍, തുടങ്ങിയ മലയാളചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള പ്രിയാമണി രാം, കോ കോ, അന്ന ബോണ്ട്, ഒണ്‍ലി വിഷ്ണുവര്‍ധന്‍ തുടങ്ങിയ കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. . 2007ല്‍ പരുത്തിവീരന്‍ എന്ന…