സൂരജ് ടോമിന്റെ സംവിധാനത്തിൽ വിഷ്ണു ഉണ്ണിക്കൃഷ്ണനും സാനിയ ഇയ്യപ്പനും കേന്ദ്ര കഥാപാത്രങ്ങൾ ആയെത്തുന്ന ഹൊറർ ത്രില്ലർ ചിത്രം ‘കൃഷ്ണൻകുട്ടി പണി തുടങ്ങി’ റിലീസിന് തയ്യാറെടുക്കുന്നു.
ധർമജൻ ബോൾഗാട്ടി,സന്തോഷ് ദാമോദർ,വിജിലേഷ്,ജോയ് ജോൺ ആൻ്റണി ജോമോൻ കെ ജോൺ,അഭിജ ശിവകല,ഷെറിൻ,ടോമി കുമ്പിടികാരൻ,ശ്രീലക്ഷ്മി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.
ഇഫാർ മീഡിയ റാഫി മതിര അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ നിർമാണം പെപ്പെർക്കോൺ സ്റുഡിയോസിന്റെ ബാനറിൽ നോബിൾ ജോസ് ആണ് നിർവഹിച്ചിരിക്കുന്നത്.തിരക്കഥയും സംഗീതവും നിർവഹിച്ചിരിക്കുന്നത് ആനന്ദ് മധുസൂദനൻ.ഗാനരചന ഹരി നാരായണനും,എഡിറ്റിങ് കിരൺ ദാസും.