കൃഷ്ണൻകുട്ടി പണിതുടങ്ങി – ഉടൻ എത്തും.

സൂരജ് ടോമിന്റെ സംവിധാനത്തിൽ വിഷ്ണു ഉണ്ണിക്കൃഷ്ണനും സാനിയ ഇയ്യപ്പനും കേന്ദ്ര കഥാപാത്രങ്ങൾ ആയെത്തുന്ന ഹൊറർ ത്രില്ലർ ചിത്രം ‘കൃഷ്ണൻകുട്ടി പണി തുടങ്ങി’ റിലീസിന് തയ്യാറെടുക്കുന്നു. ധർമജൻ ബോൾഗാട്ടി,സന്തോഷ് ദാമോദർ,വിജിലേഷ്,ജോയ് ജോൺ ആൻ്റണി ജോമോൻ കെ ജോൺ,അഭിജ ശിവകല,ഷെറിൻ,ടോമി കുമ്പിടികാരൻ,ശ്രീലക്ഷ്മി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. ഇഫാർ മീഡിയ റാഫി മതിര അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ നിർമാണം പെപ്പെർക്കോൺ സ്റുഡിയോസിന്റെ ബാനറിൽ നോബിൾ ജോസ് ആണ് നിർവഹിച്ചിരിക്കുന്നത്.തിരക്കഥയും സംഗീതവും നിർവഹിച്ചിരിക്കുന്നത് ആനന്ദ് മധുസൂദനൻ.ഗാനരചന ഹരി നാരായണനും,എഡിറ്റിങ് കിരൺ ദാസും.

വെള്ളാരം കുന്നിലെ വെള്ളി മീനുകൾ പൂർത്തിയായി.

കുമാർ നന്ദ രചനയും സംവിധാനവും നിർവഹിച്ചു വിനോദ് കൊമ്മേരി,രോഹിത് എന്നിവർ ചേർന്ന് എ ജി സ് മൂവി മേക്കേഴ്സിൻറെ ബാനറിൽ നിർമിക്കുന്ന ‘വെള്ളാരം കുന്നിലെ വെള്ളിമീനുകൾ’ പൂർത്തിയായി. ശാന്തീകൃഷ്ണ,ഭഗത് മാനുവൽ,ആനന്ദ് സൂര്യ,സുനിൽ സുഗത,കൊച്ചുപ്രേമൻ,മുരളി,പ്രജുഷ,ബേബി ഗൗരി നന്ദ,അഞ്ചു നായർ,മിഥുൻ,രജീഷ് സേട്ടു,ഷിബു നിർമാല്യം,ആലിക്കോയ,ജീവൻ കഴക്കൂട്ടം,കുട്ട്യേടത്തി വിലാസിനി,ബാബു ബാലൻ,ബിജുലാൽ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അജീഷ് മത്തായി, രാജീവ് വിജയ് എന്നിവർ ചേർന്നാണ്.എഡിറ്റിംഗ് ശ്രീനിവാസ് കൃഷ്ണയും.

ഒരിടവേളക്ക് ശേഷം അനന്യ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു.

1995 ൽ ജഗദിയും ഇന്നസെന്റും പ്രധാന കഥപാത്രങ്ങളായെത്തിയ ‘പൈ ബ്രദേഴ്സ്’ എന്ന സിനിമയിലൂടെ ബാല താരമായെത്തിയ ആയില്യ നായർ എന്ന അനന്യ മലയാളത്തിലെ പ്രശസ്ത നിർമ്മാതാവ് ഗോപാലകൃഷ്ണൻ നായരുടെ മകളാണ്.ബാലതാരമായി സിനിമയിൽ എത്തിയ താരം പിന്നീട് തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി മാറി.മലയാളത്തിന് പുറമെ തമിഴിലും ശക്‌തമായ സാന്നിധ്യമായിരുന്നു അനന്യ. ബാലതാരമായെത്തിയ അനന്യ മുതിർന്നർന്നപ്പോൾ ടെലിവിഷൻ ഷോകളിൽ അവതാരകയായി. സ്റ്റാർ വാർ എന്ന പരിപാടിയുടെ അവതരണത്തിലൂടെ അനന്യ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അഞ്ചോളം ചിത്രങ്ങളിലേക്കുള്ള നായികാ ക്ഷണം നിരസിച്ച അനന്യ 2008 ലാണ് നായികയായി അഭിനയിക്കുന്നത്. ‘പോസിറ്റീവ്’ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി താരം  നായികയായി എത്തിയത്. തന്റെ  രണ്ടാമത്തെ സിനിമയായ  തമിഴിലെ  ‘നാടോടികൾ’ എന്ന ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധനേടുകയും അനന്യയെ വളരെ അധികം പ്രശംസിക്കുകയും ചെയ്തിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിയ്ക്കുള്ള…