ജയറാമും മമത മോഹൻദാസുംപ്രധാന കഥാപാത്രമായെത്തിയ കഥ തുടരുന്നു എന്ന സിനിമയിലൂടെ ബാല താരമായെത്തി പിന്നീട് മലയാളികളുടെ മനസ് കീഴടക്കിയ നടിയാണ് അനിഖ സുരേന്ദ്രൻ.
മലയാള സിനിമയിൽ അഭിനയതുടക്കം കുറിച്ച താരം പിന്നീട് തമിഴ് മേഖലയിൽ സജീവമാണ്. നിരവധി പ്രമുഖ നടന്മാരുടെ മകളായും , അനുജത്തിയായും അനിഖ തിളങ്ങിട്ടുണ്ട്.തമിഴ് സൂപ്പർ താരം അജിത്ത് പ്രധാന കഥാപാത്രമായ വിശ്വാസം എന്ന സിനിമയിലൂടെയാണ് താരം തമിഴ് സിനിമ മേഖലയിൽ ശ്രദ്ധിക്കപ്പെട്ടത്.
മലയാള സിനിമയിലെ ‘അഞ്ചു സുന്ദരികൾ’ എന്ന ചിത്രത്തിലെ അഭിനയം സംസ്ഥാന സർക്കാരിന്റെ മികച്ച ബാല താരത്തിനുള്ള പുരസ്‌കാരത്തിന് അർഹയാക്കി.സോഷ്യൽ മീഡിയയിൽ സജീവമായ താരം ആരാധകർക്കു വേണ്ടി പങ്കു വെക്കുന്ന തന്റെ പുത്തൻ ചിത്രങ്ങളും വിശേഷങ്ങളും വളരെ പെട്ടന്ന് തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്..