എമ്പുരാന്‍ പോലുള്ള ബിഗ് ബജറ്റ് പടത്തിന് ശേഷം കുടുംബപ്രേക്ഷകരെ ലക്ഷ്യമാക്കിയുള്ള സിനിമകളുമായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തിലൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രമാണ് ‘ഹൃദയപൂര്‍വ്വം.’ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന സിനിമയില്‍ തെന്നിന്ത്യന്‍ താരസുന്ദരിയായ മാളവിക മോഹനനാണ് നായിക വേഷം അവതരിപ്പിക്കുന്നത്. സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് അടുത്തിടെ മാളവിക രംഗത്ത് വന്നിരുന്നു. ചിത്രത്തിലെ ആദ്യ ഷെഡ്യൂളിലെ തന്റെ ഭാഗങ്ങള്‍ മനോഹരമായി തന്നെ പൂര്‍ത്തിയാക്കാന്‍ സാധിച്ചെന്നാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പില്‍ നടി സൂചിപ്പിച്ചത്. ഒപ്പം മോഹന്‍ലാലിനൊപ്പം ഒരുമിച്ച് അഭിനയിച്ചപ്പോഴുള്ള അനുഭവവും നടി പങ്കുവെച്ചിരുന്നു, ഇതിന് താഴെ നിരവധി കമന്റുകളുമായിട്ടാണ് ആരാധകര്‍ എത്തിയത്. എല്ലാവര്‍ക്കും സിനിമയുടെ വിശേഷങ്ങളാണ് അറിയേണ്ടിയിരുന്നത്.എന്നാല്‍ വളരെ മോശമായ രീതിയില്‍ ഇതിനോട് പ്രതികരിച്ചവരുമുണ്ട്. ഹൃദയപൂര്‍വ്വത്തില്‍ മാളവികയെ പോലൊരു ചെറുപ്പക്കാരി മുതിര്‍ന്ന നടനായ മോഹന്‍ലാലിന്റെ നായികയാവുന്നു എന്നതാണ് ചിലരെ ചൊടിപ്പിച്ചത്. ഇത്രയും പ്രായവ്യത്യാസമുള്ളതിനെ ചോദ്യം ചെയ്ത് എത്തിയ ആരാധകന് കിടിലന്‍ മറുപടി…
Category: Upcoming movies
നേർക്കുനേർ വടിവേലുവും ഫഹദ് ഫാസിലും; ‘മാരീശൻ’ റിലീസ് പ്രഖ്യാപിച്ചു
2023ൽ റിലീസ് ചെയ്ത് തെന്നിന്ത്യ ഒട്ടാകെ ശ്രദ്ധനേടിയ ‘മാമന്നന്’ ശേഷം വടിവേലുവും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രമാണ് മാരീശൻ. 2024ൽ പ്രഖ്യാപിച്ച ചിത്രമിതാ റിലീസിന് ഒരുങ്ങുകയാണ്. മാരീശന്റെ റിലീസ് തിയതി പുറത്തുവിട്ട് ഫഹദ് ഫാസിൽ രംഗത്ത് എത്തിയിട്ടുണ്ട്. ചിത്രം 20205 ജൂലൈയിൽ റിലീസ് ചെയ്യും. എന്നാൽ തിയതി പുറത്തുവിട്ടിട്ടില്ല. നേർക്കുനേർ നിൽക്കുന്ന ഫഹദ് ഫാസിലും വടിവേലുവും ഉള്ള പോസ്റ്ററും അണിയറ പ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്. സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാരീശന്‍. മാമന്നന്‍ ഗൗരവമുള്ള ജാതിരാഷ്ട്രീയം പറഞ്ഞ പൊളിറ്റിക്കല്‍ ഡ്രാമ ആയിരുന്നെങ്കില്‍ മാരീചന്‍ കോമഡിക്കും പ്രാധാന്യമുള്ള ഒരു റോഡ് മൂവി ആയിരിക്കുമെന്നാണ് സൂചനകള്‍. സൂപ്പര്‍ ഗുഡ് ഫിലിംസിന്‍റെ ബാനറില്‍ ആര്‍ ബി ചൗധരിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നേരത്തെ തമിഴ് ചിത്രം ആറുമനമേ, ദിലീപ് നായകനായ മലയാള ചിത്രം വില്ലാളി വീരന്‍ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് സുധീഷ്…
‘എൽ ജഗദമ്മ ഏഴാം ക്ളാസ് ബി’ മേയ് 2 ന് തിയേറ്ററുകളിലേക്ക്
എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ പ്രശസ്ത ചലച്ചിത്ര താരം ഉർവശി, ഫോസിൽ ഹോൾഡിംഗ്സ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “എൽ ജഗദമ്മ എഴാം ക്ലാസ് ബി” മേയ് 2 ന് തിയേറ്ററുകളിലേക്കെത്തും. ഉർവ്വശിയുടെ ഭർത്താവായ ശിവാസ് (ശിവപ്രസാദ്) കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം നിർവഹിക്കുന്നു. എൽ ജഗദമ്മ ഏഴാം ക്ലാസ് ബി സിനിമയുടെ പേരിലെ കൗതുകവും ഉർവ്വശിയുടെ കേന്ദ്ര കഥാപാത്രവുമാണ് ഈ ചിത്രത്തിന്റെ പ്രധാന ആകർഷണ ഘടകം. സ്ത്രീ കഥാപാത്രങ്ങൾക്ക് ഏറെ പ്രാധാന്യം നല്‍കി അവരുടെ ജീവിതത്തിന്റെ നേർക്കാഴ്ചകൾ അവതരിപ്പിക്കുന്ന സ്ത്രീപക്ഷ സിനിമയായ എൽ ജഗദമ്മ ഏഴാം ക്ലാസ് ബിയിൽ കലേഷ് രാമാനന്ദ്, ബാലചന്ദ്രൻ ചുള്ളിക്കാട്, രാജേഷ് ശർമ്മ, കിഷോർ, നോബി, വി കെ ബൈജു, രശ്മി അനിൽ, ശൈലജ അമ്പു, ജിബിൻ ഗോപിനാഥ്, അഞ്ജലി സത്യനാഥ്, എന്നിവരോടൊപ്പം അമ്പതിലധികം പുതുമുഖങ്ങളും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എൽ ജഗദമ്മ ഏഴാം…
മമ്മൂട്ടിയുടെ ഗെയിം ത്രില്ലർ ചിത്രം ‘ബസൂക്ക’ സെൻസറിങ് കഴിഞ്ഞു
മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ സിനിമയെന്നു വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ‘ബസൂക്ക’ (Bazooka). മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം വിഷു- ഈസ്റ്റർ കാലം ആഘോഷമാക്കാനായി ഏപ്രിൽ പത്തിന് പ്രദർശനത്തിനെത്തുന്നു. ക്ലീൻ U/A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടിരിക്കുന്ന ചിത്രം തീയേറ്റർ ഓഫ് ഡ്രീംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് സരിഗമയുടെ ബാനറിൽ തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് നിർമ്മിക്കുന്നത്. തിരക്കഥാകൃത്ത് കലൂർ ഡെന്നിസിൻ്റെ മകനാണ് ഡിനോ ഡെന്നിസ്. ബുദ്ധിയും, കൗശലവും കോർത്തിണക്കിയ മമ്മൂട്ടിയുടെ കഥാപാത്രം പ്രേക്ഷകർക്ക് പുതിയൊരു ദൃശ്യാനുഭവം പങ്കുവക്കുന്നതായിരിക്കും എന്ന് അണിയറപ്രവർത്തകർ. മലയാള സിനിമയിൽ ഇത്തരമൊരു സമീപനം ഇതാദ്യമാണ്. ഒരു ഗെയിമിന്റെ ത്രില്ലർ സ്വഭാവം ചിത്രത്തിലുടനീളം നിലനിർത്തിയാണ് അവതരണം. എല്ലാവിധ ആകർഷക ഘടകങ്ങളും കോർത്തിണക്കിയ ഒരു ക്ലീൻ എൻ്റർടൈനറാണ് ബസൂക്ക. ചിത്രത്തിൻ്റേതായി പുറത്തുവിട്ട പുതിയ അപ്ഡേഷനുകളെല്ലാം സമൂഹ…
രഘുറാം കേശവ്എന്ന പൊലീസ് ഉദ്യോഗസ്ഥനായിചേരൻ ആദ്യമായി മലയാളത്തിൽ
തമിഴിലെ പ്രതിഭാധനനായ സംവിധായകനും നടന്നുമാണ് ചേരൻ’.അദ്ദേഹം സംവിധാനം ചെയ്ത ഓട്ടോഗ്രാഫ് എന്ന ചിത്രം മലയാളത്തിലും ഏറെ വിജയം നേടിയതാണ്. മലയാളവുമായി ഏറെ ബന്ധങ്ങൾ ചേരനുണ്ട്. മലയാളി നായികമാർ പലപ്പോഴും ഇദ്ദേഹത്തിൻ്റെ ചിത്രങ്ങളിൽ അഭിനയിക്കാറുണ്ട്. ഗോപിക, പത്മപ്രിയ എന്നിവരൊക്കെ ചേരൻ ചിത്രങ്ങളിലെ നായികമാരായിരുന്നു. ഏറെക്കാലമായി ചേരൻ മലയാളത്തിലെത്തുന്നു എന്ന് പാഞ്ഞു കേട്ടിരുന്നുവെങ്കിലും സാധ്യമായിരുന്നില്ല. എന്നാൽ ഇപ്പോൾ അതു സാധ്യമായിരിക്കുന്നത് അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരി വേട്ടഎന്ന ചിത്രത്തിലാണ് . ടൊവിനോ തോമസ് നായകനായി അഭിനയാക്കുന്ന ഈ ചിത്രത്തിൽ ഡി.ഐ.ജി. രഘുറാംകേശവ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. തിമിഴ് നാട്ടുകാരനാണങ്കിലും കേരള കേഡറിൽ ജോലി ചെയ്യുന്നഐ.പി..എസ്. ഉദ്യോഗസ്ഥനാണ്. രഘുറാം കേശവ് തൊഴിൽ രംഗത്ത് ഏറെ കർക്കശ്ശക്കാരനും, സത്യസന്ധനുമായ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിൻ്റെ നിർണ്ണായകമായ ഇടപെടലിലൂടെ ചിത്രത്തിൻ്റെ കഥാഗതിയിൽ വലിയ വഴിഞ്ഞിരിവിനു കാരണമാകുന്നുണ്ട്.ഇൻഡ്യൻ സിനിമയുടെ ബാനറിൽ ടിപ്പു…
അർജുൻ അശോകൻ നായകനാകുന്ന – ചത്തപച്ച
റിങ് ഓഫ് റൗഡീസ്”; പാൻ ഇന്ത്യൻ ചിത്രവുമായി റീൽ വേൾഡ് എന്റർടൈൻമെന്റ് ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി എന്റെർറ്റൈനെർ ആണ് “ചത്ത പച്ച- റിങ് ഓഫ് റൗഡീസ്”. ഫോർട്ട് കൊച്ചിയിലുള്ള ഒരു അണ്ടർ ഗ്രൗണ്ട് WWE സ്റ്റൈൽ റെസ്ലിങ് ക്ലബും അവിടെയെത്തുന്ന കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത് റീൽ വേൾഡ് എന്റർടൈൻമെന്റ് ആണ്. ട്രാൻസ് വേൾഡ് ഗ്രൂപ്, ലെൻസ്മാൻ ഗ്രൂപ്പ് എന്നിവർ കൂടി ചേർന്നാണ് റീൽ വേൾഡ് എന്റർടൈൻമെന്റ് രൂപപ്പെടുത്തിയിരിക്കുന്നത്. ട്രാൻസ് വേൾഡ് ഗ്രൂപ്പിന്റെ രമേഷ്, റിതേഷ് രാമകൃഷ്ണൻ, ലെൻസ്മാൻ ഗ്രൂപ്പിന്റെ ഷിഹാൻ ഷൌക്കത്ത് എന്നിവർക്കൊപ്പം ഈ ചിത്രത്തിന്റെ നിർമ്മാണ പ്രക്രിയയിൽ, മമ്മൂട്ടി കമ്പനിയുടെ നേതൃനിരയിലുള്ള എസ് ജോർജ്, സുനിൽ സിങ് എന്നിവരും പങ്കാളികളാകുന്നുണ്ട്. മലയാള…
സാഹസം പായ്ക്കപ്പ് ആയി.
ഹുമർ ആക്ഷൻ ജോണറിൽ ബിബിൻകൃഷ്ണ സംവിധാനംചെയ്യുന്ന സാഹസം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു .ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനിഷ് കെ.എൻ. നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിലും. തൊടുപുഴ യിലുമായിട്ടാണ് പൂർത്തിയായിരിക്കുന്നത്. പുതിയ തലമുറക്കാരായ അഭിനേതാക്കളും, ഒപ്പം, ജനപ്രിയരായ സീനിയർ നടന്മാരേയും ഒരു പോലെ ഉൾക്കൊള്ളിച്ചു കൊണ്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. ഏറ്റം പുതുതലമുറക്കാരും, യൂത്തിന്റെ ഇടയിൽ ഏറെ കൗതുകമുള്ള ഒരു സംഘം അഭിനേതക്കളുടെ സാന്നിദ്ധ്യത്തെ ഏറെ ആകർഷകമാക്കുന്നു : മികച്ച വിജയം നേടിയ21 ഗ്രാം, ഫീനിക്സ് എന്നീ ചിത്രങ്ങൾ നിർമ്മിച്ച് മികച്ച ബാനറായി മാറിയിരിക്കുകയാണ് ഫ്രണ്ട് റോ പ്രൊഡക്ഷൻസ് ’ സാഹസമെത്തുമ്പോൾ , ഫ്രണ്ട്റോ പ്രൊഡക്ഷൻസ് എന്ന ബാനറിൻ്റെ പിൻബലവും ഏറെ സഹായകരമാകുമെന്നതിൽ തീർച്ച. നരേൻ, ബാബു ആൻ്റെണി , ശബരീഷ് വർമ്മ , സജിൻ ചെറുകയിൽ , വിനീത് തട്ടിൽ, മേജർ രവി,, റംസാൻ,…
അഭിലാഷിൻ്റേയും ഷെറിൻ്റെയും പറയാത്ത പ്രണയവുമായി അഭിലാഷം
മനസ്സിലൊളിപ്പിച്ച ഇഷ്ടം തുറന്നു പറയാൻ കഴിയാതെ പോകുന്ന അഭിലാഷിൻ്റെയും, അവൻ്റെ മനസ്സിൽ നിറഞ്ഞുനിന്ന ഷെറിൻ്റേയും മനോഹരമായ പ്രണയത്തിൻ്റെ കഥ പറയുന്ന ചിത്രമാണ് അഭിലാഷം.ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട ട്രയിലറിലെ ചില പ്രസക്തമായ രംഗങ്ങളാണ് മേൽവിവരിച്ചത്. അതു ശ്രവിക്കുമ്പോൾത്തന്നെ ഈ പ്രണയത്തേ ക്കുറിച്ച് ഏകദേശ ധാരണ വ്യക്തമാകുന്നതാണ്.ഏറെ ശ്രദ്ധിക്കപ്പെട്ട മണിയറയിലെ അശോകൻ എന്ന ചിത്രത്തിനു ശേഷം ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ അഭിലാഷ്, ഷെറിൻ എന്നീ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സൈജുക്കുറുപ്പും, തൻവി റാമുമാണ്. സമീപകാലത്ത് വൈവിദ്ധ്യമാർന്ന നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഇടയിൽ കൗതുകമായി മാറിയ സൈജുക്കുറുപ്പിൻ്റെ അഭിലാഷ് എന്ന കഥാപാത്രം പുത്തൻ അനുഭവം പകരാൻ പോന്നതു തന്നെയായിരിക്കും.മലബാറിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ നാട്ടിൻപുറത്തിൻ്റെ സന്ദന്ദര്യവും, ഗൃഹാതുരത്വവുമൊക്കെ നൽകിക്കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.ഈദ് പെരുന്നാളിനോടനുബന്ധിച്ച് മാർച്ച് ഇരുപത്തിയൊമ്പതിനാണ് ഈ ചിത്രം…
യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ‘ദി റിയൽ കേരളാ സ്റ്റോറി’
സമൂഹത്തിലെ ചില യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി, മോണാർക്ക് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജെ.കെ.എൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ദി റിയൽ കേരളാ സ്റ്റോറി’. പുതുമുഖങ്ങളായ സിദ്ധാർത്ഥ് ബാബു, ഖുശ്ബു എന്നിവർക്കൊപ്പം സന്തോഷ് കീഴാറ്റൂർ, ശ്രീധന്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർപുറത്തിറങ്ങി. “സേ നോ ടൂ ഡ്രഗ്സ്” എന്ന ടാഗ് ലൈനിൽ പുറത്തിറങ്ങിയ ടൈറ്റിൽ പോസ്റ്ററിൽ നിന്നും ലഹരിക്കെതിരെ ഉള്ള ബോധവത്കരണമാണ് ചിത്രത്തിലൂടെ പറയാൻ ഉദ്ദേശിക്കുന്നതെന്ന് മനസിലാവും. സമൂഹത്തിൽ നടക്കുന്ന ചില യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ കുടുംബചിത്രം ഒരുക്കുന്നത്. ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൻ്റെ കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് സംവിധായകൻ തന്നെയാണ്. സാധാരണക്കാരുടെ ജീവിതം അതിഭാവുകത്വങ്ങളില്ലാതെ വരച്ചുകാട്ടുന്ന ഈ ചിത്രത്തിൽ സിദ്ധാർത്ഥ് ബാബു, ഖുശ്ബു, സന്തോഷ് കീഴാറ്റൂർ, ശ്രീധന്യ എന്നിവരെ കൂടാതെ പ്രശാന്ത് പുന്നപ്ര, ഡോ. രജിത് കുമാർ, ഹാഷിം ഹുസൈൻ,…
” നമുക്കു കോടതിയിൽ കാണാം “ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു .
ശ്രീനാഥ് ഭാസി, ലാലു അലക്സ്, രൺജി പണിക്കർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രമാണ് “നമുക്കു കോടതിയിൽ കാണാം”. പുതിയ തലമുറയുടെ കാഴ്ച്ചപ്പാടിൽ നിരവധി കൗതുകങ്ങളോടെ ഒരുക്കുന്ന ഒരു കുടുംബചിത്രമാണിത്. ചിത്രത്തിൽ നായികയായി എത്തുന്നത് പുതുമുഖം മൃണാളിനി ഗാന്ധിയാണ്.ഈ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക് പോസ്റ്റർ ഫെബ്രുവരി പതിനാറ് ഞായറാഴ്ച്ച പ്രകാശനം ചെയ്തിരിക്കുന്നു. ഹസീബ് ഫിലിംസ്, ആൻ്റ് എം.ജി.സി പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്ന ഈ ചിത്രം സംജിത് ചന്ദ്രസേനനാണ്.ത്രയം, മൈക്ക് എന്നീ ചിത്രങ്ങൾക്കു ശേഷം സംജിത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.ഈ രണ്ടു ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച ആഷിക്ക് അലി അക്ബർ ഈ ചിത്രത്തിൻ്റേയും തിരക്കഥ രചിച്ചിരിക്കുന്നു. ശ്രീനാഥ് ഭാസി, ലാലു അലക്സ്, രൺജി പണിക്കർ ,എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിൽ ജോണി ആൻ്റണി നിരഞ്ജ് മണിയൻപിള്ള രാജു,, ജാഫർ ഇടുക്കി,…