കൃഷ്ണൻകുട്ടി പണിതുടങ്ങി – ഉടൻ എത്തും.

സൂരജ് ടോമിന്റെ സംവിധാനത്തിൽ വിഷ്ണു ഉണ്ണിക്കൃഷ്ണനും സാനിയ ഇയ്യപ്പനും കേന്ദ്ര കഥാപാത്രങ്ങൾ ആയെത്തുന്ന ഹൊറർ ത്രില്ലർ ചിത്രം ‘കൃഷ്ണൻകുട്ടി പണി തുടങ്ങി’ റിലീസിന് തയ്യാറെടുക്കുന്നു. ധർമജൻ ബോൾഗാട്ടി,സന്തോഷ് ദാമോദർ,വിജിലേഷ്,ജോയ് ജോൺ ആൻ്റണി ജോമോൻ കെ ജോൺ,അഭിജ ശിവകല,ഷെറിൻ,ടോമി കുമ്പിടികാരൻ,ശ്രീലക്ഷ്മി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. ഇഫാർ മീഡിയ റാഫി മതിര അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ നിർമാണം പെപ്പെർക്കോൺ സ്റുഡിയോസിന്റെ ബാനറിൽ നോബിൾ ജോസ് ആണ് നിർവഹിച്ചിരിക്കുന്നത്.തിരക്കഥയും സംഗീതവും നിർവഹിച്ചിരിക്കുന്നത് ആനന്ദ് മധുസൂദനൻ.ഗാനരചന ഹരി നാരായണനും,എഡിറ്റിങ് കിരൺ ദാസും.

വെള്ളാരം കുന്നിലെ വെള്ളി മീനുകൾ പൂർത്തിയായി.

കുമാർ നന്ദ രചനയും സംവിധാനവും നിർവഹിച്ചു വിനോദ് കൊമ്മേരി,രോഹിത് എന്നിവർ ചേർന്ന് എ ജി സ് മൂവി മേക്കേഴ്സിൻറെ ബാനറിൽ നിർമിക്കുന്ന ‘വെള്ളാരം കുന്നിലെ വെള്ളിമീനുകൾ’ പൂർത്തിയായി. ശാന്തീകൃഷ്ണ,ഭഗത് മാനുവൽ,ആനന്ദ് സൂര്യ,സുനിൽ സുഗത,കൊച്ചുപ്രേമൻ,മുരളി,പ്രജുഷ,ബേബി ഗൗരി നന്ദ,അഞ്ചു നായർ,മിഥുൻ,രജീഷ് സേട്ടു,ഷിബു നിർമാല്യം,ആലിക്കോയ,ജീവൻ കഴക്കൂട്ടം,കുട്ട്യേടത്തി വിലാസിനി,ബാബു ബാലൻ,ബിജുലാൽ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അജീഷ് മത്തായി, രാജീവ് വിജയ് എന്നിവർ ചേർന്നാണ്.എഡിറ്റിംഗ് ശ്രീനിവാസ് കൃഷ്ണയും.

ഇതിഹാസ ചിത്രം ‘മരക്കാർ അറബിക്കടലിൻറെ സിംഹം’ റിലീസ് തീയതി പ്രഖ്യാപിച്ചു.

പ്രിയദർശൻ സംവിധാനം ചെയ്ത ഇതിഹാസ സിനിമ ‘മരക്കാർ അറബിക്കടലിൻറെ സിംഹം’ ഈ  വർഷം മെയ് 13 നു ലോകമെമ്പാടും ഉള്ള തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നു  നടൻ മോഹൻലാൽ പ്രഖ്യാപിച്ചു.ചിത്രത്തിലെ പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന മോഹൻലാൽ അദ്ദേഹത്തിൻറെ ട്വിറ്റർ  അക്കൗണ്ടിലൂടെയാണ് സിനിമയുടെ റിലീസ് തീയതി അറിയിച്ചത്. ആശിർവാദ് സിനിമയുടെ ബാനറിൽ നിർമിച്ച ചിത്രത്തിൽ ബൊളിവുഡ് നടൻ സുനിൽ ഷെട്ടി,അർജുൻ,പ്രഭു,മഞ്ജു വാരിയർ,കീർത്തി സുരേഷ്,മുകേഷ്,കല്യാണി പ്രിയദർശൻ,സിദ്ദിഖ്,നെടുമുടി വേണു  തുടങ്ങി ഒരു വലിയ താര നിര തന്നെ  അണിനിരക്കുന്നു.പതിനാറാം നൂറ്റാണ്ടിലെ ചരിത്രപരമായ യുദ്ധ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ കുഞ്ഞാലിമരക്കാർ നാലാമന്റെ കഥ വിവരിക്കുന്നു.പ്രേക്ഷകർ വളരെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്..

Velleppam

തൃശ്ശൂരിന്റെ പ്രാതൽ മധുരത്തിന്റെ കഥ പറയുന്ന സിനിമ ‘വെള്ളേപ്പം’ പ്രദർശനത്തിനൊരുങ്ങുന്നു. അക്ഷയ് രാധാകൃഷ്ണൻ (പതിനെട്ടാം പടി ), നൂറിൻ ഷെരീഫ് , റോമ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ഒരിടവേളക്ക് ശേഷം ‘റോമ’ മലയാളത്തിലേക്കു തിരിച്ചുവരുന്ന സിനിമ കൂടിയാണിത്. പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന ചിത്രം ബറോക് പ്രൊഡക്ഷൻറെ ബാനറിൽ ജീൻസ് തോമസ്,ദ്വാരക് ഉദയ് ശങ്കർ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ഷൈൻ ടോം ചാക്കോ, ശ്രീജിത് രവി, കൈലാഷ്,വൈശാഖ് രാജൻ,സാജിദ് യഹിയ തുടങ്ങിയവരും തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. കഥ, തിരക്കഥ -ജീവൻലാൽ.ഗാനരചന- മനു മൻജിത്,അജേഷ് എം ദാസൻ.സംഗീതം-എസ് പി വെങ്കിടേഷ്,ലീല എൽ ഗിരീഷ്‌കുട്ടൻ.ഛായാഗ്രഹണം-ഷിഹാബ്‌ ഓങ്ങല്ലൂർ.എഡിറ്റിംഗ്-രഞ്ജിത് ടച്ച്റിവർ.

Black Coffee

ബ്ലാക്ക് കോഫി എന്ന ചിത്രം തീയേറ്ററുകളിൽ എത്തുന്നത് പുതിയൊരു കൗതുകത്തോടെയാണ് -തനിക്കു പുതുജീവൻ നൽകിയ സിനിമയുടെ തുടർച്ച ആ നടൻ തന്നെ സംവിധാനം ചെയ്തതിലൂടെയാണ്.മലയാളത്തിൽ കോവിഡ് കാലത്തിനു മുൻപ് റിലീസിനു തയ്യാറായ സിനിമയാണിത്‌. പത്തു വര്ഷം മുൻപ് ആഷിക് അബു സംവിധാനം ചെയ്ത ‘ സാൾട് ആൻഡ് പെപ്പർ ‘ സിനിമ ഹിറ്റായപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധേയനായത് ബാബുരാജ് എന്ന നടനായിരുന്നു.വില്ലനായി അഭിനയിച്ചിരുന്ന ബാബുരാജ് അതോടെ സ്വഭാവനാടനും തമാശക്കാരനുമായി. മലയാളത്തിലെ ന്യൂ ജനറേഷൻ സിനിമകളുടെ തുടക്കം കൂടിയായിരുന്നു അത്. പത്തു വർഷത്തിനു ശേഷം ആ സിനിമയുടെ തുടർകഥ ബ്ലാക്ക് കോഫി എന്ന പേരിൽ ബാബുരാജിന്റെ രചനയിലും സംവിധാനത്തിലും തീയേറ്ററുകളിൽ എത്തുന്നു. സാൾട് ആൻഡ് പേപ്പറിലെ നായകനും നായികയുമായ ലാലിന്റെയും ശ്വേതാമേനോന്റെയും വീട്ടിലെ പാചകക്കാരനായി ബാബുരാജ് എത്തുന്നിടത്താണ് ബ്ലാക്ക് കോഫീ തുടങ്ങുന്നത്. സണ്ണി വെയ്ൻ, ടിനി ടോം,ധർമജൻ ബോൾഗാട്ടി,കോട്ടയം…

കാവൽ: ഒരേ കാലഘട്ടത്തിലെ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ സുരേഷ് ഗോപി ചിത്രം

സുരേഷ് ഗോപിയുടെ പുതിയൊരു മുഖവുമായി ഒരു പുതിയ മലയാള സിനിമ. കാവൽ എന്ന ഈ ചിത്രത്തിന്റെ  ചിത്രീകരണം പൂർത്തിയായി. 2020 ജനുവരിയിൽ ആണ് ഈ ചിത്രത്തിന്റെ  ചിത്രീകരണം ആരംഭിച്ചത്. ലോക്ഡൗൺ പ്രഖ്യാപിച്ചതിനുശേഷം ചിത്രത്തിന്റെ ചിത്രീകരണം നിർത്തിവെക്കുകയും ഉണ്ടായി.   രഞ്ജി പണിക്കറിന്റെ  മകനും നടനുമായ നിഥിൻ രഞ്ജി പണിക്കർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ് ഉടൻ തന്നെ അദ്ദേഹം ചിത്രത്തിലെ ചില പ്രധാനപ്പെട്ട വിവരങ്ങൾ പങ്കുവെക്കുകയുണ്ടായി. ചിത്രം ഒരു ആക്ഷൻ ഫാമിലി ഡ്രാമ ആയിരിക്കും എന്ന് അദ്ദേഹം പറഞ്ഞു. ഹൈറേഞ്ചിന്റെ  പശ്ചാത്തലത്തിൽ രണ്ട് കാലഘട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.  ചിത്രത്തിൽ ലാൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഈ ചിത്രത്തിൽ സുരേഷ് ഗോപി ഒരു കഥാപാത്രത്തിന്റെ രണ്ട് കാലഘട്ടങ്ങൾ അവതരിപ്പിക്കുന്നു. ഒന്ന് ഒരു യുവാവ്,  മറ്റേത് 50-55 വയസ്സുള്ള ഒരു മധ്യവയസ്കനെ…