“ജോംഗ” ടൈറ്റിൽ പ്രകാശനം ചെയ്തു

നവാഗതനായ റിജുരാജ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ചിത്രമായ ജോംഗയുടെ ടൈറ്റിൽ പ്രകാശനം നടന്നു. പ്രശസ്ത നടനും സംവിധായകനുമായ മേജർ രവിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രകാശനം നിർവ്വഹിച്ചത്. ഒരു മുൻ സൈനിക ഉദ്യോഗസ്ഥൻ്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം.മിലിട്ടറിയും, പ്രണയവും, ഇമോഷനും, നർമ്മവും,ഹൊററും എല്ലാം കോർത്തിണക്കിയുള്ള ഒരു ത്രില്ലർ സിനിമയാണ് ജോംഗ’. മലയാളത്തിലെ പ്രമുഖ താരമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെഅവതരിപ്പിക്കുന്നത്.മലയാളത്തിനുപുറമേ ഇൻഡ്യയിലെ വിവിധ ഭാഷകളിലെ താരങ്ങളും അണിനിരക്കുന്നു. ക്വിസ്സോ മൂവീസ്സിൻ്റെ ബാനറിൽ വിജയ് ബൻ മ്പാൽ, നമ്പീർ.പി.എം. എന്നിവര് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കുളു മൊണാലി, കണ്ണൂർ എന്നിവിടങ്ങളിലായി പൂർത്തിയാകും. സംഗീതം – ജെഫ്രി ജോനാഥൻഛായാഗ്രഹണം – അഭിമന്യു വിശ്വനാഥ്,എഡിറ്റിംഗ് അതുൽ വിജയ്.കലാസംവിധാനം. ജയൻ ക്രയോൺ.മേക്കപ്പ് – ലിബിൻ മോഹൻ.ഡിസൈൻ – റോസ്മേരി ലില്ലു’സംഘടനം-കലൈകിംഗ്സ്റ്റൺ.സൗണ്ട് ഡിസൈൻ -അരുൺ വർമ്മപ്രൊഡക്ഷൻ കൺട്രോളർ – എൽ.ബി. ശ്യാംലാൽ.

പുതിയ ചിത്രമായ “പുഴു”വിലെ കഥാപാത്രത്തെ കുറിച്ച് തുറന്ന് പറഞ്ഞു മെഗാസ്റ്റാർ മമ്മൂട്ടി.

നവാഗതയായ രതീനയുടെ സംവിധാനത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി അഭിനയിച്ച ത്രില്ലർ ചിത്രമായ പുഴു പ്രശസ്ത ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ നെഗറ്റീവ് റോളിൽ അഭിനയിക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.അടുത്തിടെ മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പുഴുവിലെ തന്റെ കഥാപാത്രത്തെ കുറിച്ച് മമ്മൂട്ടി തുറന്ന് പറഞ്ഞത്. ചിത്രത്തിൽ താൻ ഒരു മുൻ പോലീസ് ഉദ്യോഗസ്ഥനായാണ് അഭിനയിക്കുന്നതെന്നാണ് താരം വെളിപ്പെടുത്തിയത്. താൻ ശരിക്കും നെഗറ്റീവ് റോളാണ് ചെയ്യുന്നതെന്നും എന്നാൽ താൻ മുമ്പ് ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്നുമാണ് താരം പറഞ്ഞത്. ചിത്രത്തിൽ കഥാപാത്രത്തിന്റെ യഥാർത്ഥ പേര് വെളിപ്പെടുത്തില്ല, മാത്രമല്ല അവനെ വിളിപ്പേരുകൾ മാത്രമേ വിളിക്കൂ. സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്യുന്ന ഒഫീഷ്യൽ ട്രെയിലറിൽ നിന്നും മറ്റ് പ്രൊമോ വീഡിയോകളിൽ നിന്നും, സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രം വിഷാംശമുള്ള പിതാവാണെന്ന്…

ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിലെ മിസ്റ്ററി ത്രില്ലെർ ചിത്രം “12 th MAN ” റിലീസിനൊരുങ്ങുന്നു…..

ജീത്തു ജോസഫ് സംവിധാനം ചെയ്ത ലാലേട്ടൻറെ മിസ്റ്ററി ത്രില്ലെർ ചിത്രം “12 th MAN ” ഈ വരുന്ന മെയ് 20 നു റിലീസ് ചെയ്യുന്നു. കെ.ആർ. കൃഷ്ണ കുമാറിന്റെ തിരക്കഥയിൽ ആശിർവാദ് സിനിമാസിൻറെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഡിസ്നി+ ഹോട്ട്‌സ്റ്റാറിലൂടെ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തിൽ മോഹൻലാലിനൊപ്പം ഉണ്ണി മുകുന്ദൻ, ശിവദ, അനുശ്രീ, അനു സിത്താര, സൈജു കുറുപ്പ്, രാഹുൽ മാധവ്, അദിതി രവി, പ്രിയങ്ക നായർ, ലിയോണ ലിഷോയ്, അനു മോഹൻ, ചന്തുനാഥ്, നന്ദു, പ്രദീപ് ചന്ദ്രൻ എന്നിവർ അഭിനയിക്കുന്നു. ബ്രോ ഡാഡിയുടെ ചിത്രീകരണത്തിനിടെയാണ് ഉണ്ണി മുകുന്ദൻ തിരക്കഥ വായിച്ചത്. ഷൈൻ ടോം ചാക്കോ, വീണ നന്ദകുമാർ, ശാന്തി പ്രിയ എന്നിവരെ ആദ്യം തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. 2021 ഓഗസ്റ്റ് 17 ന് പ്രധാന ഫോട്ടോഗ്രാഫി ആരംഭിച്ച ചിത്രം 48…

കോമഡി ചിത്രമായ “ജോ ആൻഡ് ജോ” നിങ്ങളെ ചിരിപ്പിക്കാനായി ഉടൻ എത്തുന്നു……

നവാഗതനായ അരുൺ ഡി ജോസ് സംവിധാനം ചെയ്ത ഹാസ്യ ചിത്രമായ “ജോ ആൻഡ് ജോ” മേയ് 13 നു റിലീസ് ചെയ്യുന്നു . കോവിഡ് 19 പാൻഡെമിക്കിന് ശേഷം ജീവിതം സന്തോഷത്തോടെ ആസ്വദിക്കുന്ന ഒരു ഗ്രാമത്തിലെ കുറച്ച് ചെറുപ്പക്കാരെ ചുറ്റിപ്പറ്റിയാണ് കഥ. ഇമാജിൻ സിനിമാസും സിഗ്നേച്ചർ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രവീഷ് നാഥിനൊപ്പം അരുൺ തിരക്കഥയെഴുതിയ ഈ ചിത്രത്തിൽ നിഖില വിമൽ, മാത്യു തോമസ്, നസ്ലെൻ കെ. ഗഫൂർ, ജോണി ആന്റണി, സ്മിനു സിജോ, മെൽവിൻ ജി ബാബു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് Cast

മമ്മൂട്ടിയുടെ ക്രൈം ത്രില്ലർ ചിത്രം “പുഴു” അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യുന്നു……

നവാഗതയായ രതീന പി ടി സംവിധാനം ചെയ്ത മമ്മൂട്ടിയുടെ ക്രൈം ത്രില്ലർ ചിത്രം “പുഴു” മേയ് 13 ന് റീലീസ് ചെയ്യുന്നു. മലയാളത്തിന് പുറമെ തമിഴ്,തെലുങ്ക്,കന്നഡ,ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി വേൾഡ് പ്രീമിയർ റിലീസിനു തയ്യാറെടുക്കുകയാണ് ചിത്രം. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം കണ്ടാൽ പ്രേക്ഷകർ ഞെട്ടും. അദ്ദേഹം ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത തരത്തിലുള്ള കഥാപാത്രമാണിത് എന്നാണ് അണിയറ പ്രവർത്തകരുടെ അഭിപ്രായം. വാസുദേവ് ​​സജീഷ് മാരാർ, പാർവതി തിരുവോത്ത്, നെടുമുടി വേണു, ആത്മിയ രാജൻ, കുഞ്ചൻ, മാളവിക മേനോൻ, ഇന്ദ്രൻസ്, ശ്രീദേവി ഉണ്ണി, കോട്ടയം രമേഷ്, തേജസ് ഇ.കെ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ലോക വനിതാ ദിനമായ 2021 മാർച്ച് 8-ന് ടൈറ്റിൽ പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചുകൊണ്ടാണ് നിർമ്മാതാക്കൾ ചിത്രം പ്രഖ്യാപിച്ചത്. ഹർഷാദ്, ഷർഫു, സുഹാസ് എന്നിവർ സംയുക്തമായി രചിച്ചു, മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തുന്ന…

മഞ്ജു വാര്യരും ജയസൂര്യയും ആദ്യമായി ഒന്നിച്ചഭിനയിച്ച ചിത്രം “മേരി ആവാസ് സുനോ” തീയേറ്ററിലേക്ക്…..

മഞ്ജു വാര്യരും ജയസൂര്യയും ആദ്യമായി ഒന്നിച്ചഭിനയിച്ച ചിത്രം “മേരി ആവാസ് സുനോ” മേയ് 13 ന് റിലീസ് ചെയ്യുന്നു. ഒരു റേഡിയോ ജോക്കിയുടെ വൈകാരിക ബന്ധവും സ്വാധീനവും അവതരിപ്പിക്കുന്ന ചിത്രത്തിൽ ശിവദ ,ജോണി ആന്റണി, സുധീർ കരമന,നിക്കി ഗൽറാണി, ജി.സുരേഷ് കുമാർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു റേഡിയോ ജോക്കിയുടെ കഥ പറയുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ലോക റേഡിയോ ദിനമായ 2021 ഫെബ്രുവരി 13 ന് പുറത്തിറങ്ങി.ഇതാദ്യമായാണ് ജയസൂര്യയും മഞ്ജു വാര്യരും ഒന്നിച്ച ഒരു സിനിമയിൽ അഭിനയിക്കുന്നത്. പ്രജേഷ് സെൻ രചനയും സംവിധാനവും ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത് ബി. രാകേഷ് ആണ്. ബി കെ ഹരിനാരായണൻറെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ജയചന്ദ്രനാണ്.

സിദ്ധാർത്ഥ് ഭരതൻ , സൗബിൻ ഷാഹിർ ചിത്രം “ജിന്ന്” റിലീസ് ചെയ്യുന്നു.

സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത് സൗബിൻ ഷാഹിർ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ചിത്രം “ജിന്ന്” മേയ് 13 ന് റിലീസ് ചെയ്യുന്നു. സ്‌ട്രെയിറ്റ്‌ലൈൻ സിനിമാസിന്റെ ബാനറിൽ സുധീർ വി കെ, മനു, മൃദുൽ വി നാഥ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സൗബിൻ ഷാഹിർ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രത്തിൽ ഷറഫ് യു ധീൻ, ഷൈൻ ടോം ചാക്കോ,നിമിഷ സജയൻ, ശാന്തി ബാലചന്ദ്രൻ,ജാഫർ ഇടുക്കി,നിഷാന്ത് സാഗർ,കെ പി എ സി ലളിത,സുധീഷ്, ലിയോണ ലിഷോയ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. രാജേഷ് ഗോപിനാഥനാണ് ജിന്നിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ദുൽഖർ സൽമാന്റെ കലി എന്ന ചിത്രത്തിന്റെ രചനയും രാജേഷ് ഗോപിനാഥനാണ്.പ്രശാന്ത് പിള്ളയാണ് ചിത്രത്തിൻറെ സംഗീതം ഒരുക്കിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു.

കുഞ്ചാക്കോ ബോബൻ ചെമ്പൻ വിനോദ് കൂട്ട് കെട്ടിലെ ചിത്രം ” ഭീമൻറെ വഴി” തിയേറ്ററുകളിലേക്ക്….

നടൻ ചെമ്പൻ വിനോദ് ജോസിന്റെ രചനയിൽ അഷറഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രമാണ് “ഭീമൻറെ വഴി” 2021 ഡിസംബർ 3 ന് റിലീസ് ചെയ്യും. തന്റെ ആദ്യ ചിത്രമായ തമാശയ്ക്ക് ശേഷം അഷ്‌റഫ് ഹംസ ചെയ്യുന്ന ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ചിന്നു ചാന്ദ്‌നിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചെമ്പൻ വിനോദ് ജോസ്, ജിനു ജോസഫ്, നിർമൽ പാലാഴി, വിൻസി അലോഷ്യസ്‍ എന്നിവർ സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റിമ കല്ലിങ്കലിൻറെയും ആഷിഖ് അബുവിൻറെയും ഒപിഎം സിനിമാസുമായി സഹകരിച്ച് ചെമ്പോസ്‌കി മോഷൻ പിക്‌ചേഴ്‌സിന് കീഴിൽ ചെമ്പൻ വിനോദ് ജോസ് ആണ് ചിത്രം നിർമ്മിക്കുന്നത്. അങ്കമാലി ഡയറീസിന് ശേഷം ചെമ്പൻ വിനോദിന്റെ രണ്ടാമത്തെ തിരക്കഥയാണിത്. നിസാം കാദിരിയാണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഗിരീഷ് ഗംഗാധരൻ . ഒറിജിനൽ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് വിഷ്ണു വിജയ് ആണ്.…

സുരേഷ് ഗോപിയും രൺജി പണിക്കരും ഒന്നിച്ചഭിനയിക്കുന്ന ചിത്രം “കാവൽ” തിയേറ്ററുകളിലേക്ക്……

നിതിൻ രൺജി പണിക്കർ രചനയും സംവിധാനവും നിർവ്വഹിച്ചു സുരേഷ് ഗോപി നായകനായ ആക്ഷൻ ത്രില്ലർ ചിത്രം “കാവൽ” 2021 നവംബർ 25-ന് തിയേറ്ററുകളിൽ എത്തും.രണ്ട് തലമുറകളിലായി വ്യാപിക്കുന്ന ചിത്രം രണ്ടു സുഹൃത്തുക്കൾ തമ്മിലുള്ള ബന്ധവും അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന കാര്യങ്ങളുമാണ് വിവരിക്കുന്നത്. കാടിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം കട്ടപ്പനയിലും ഇടുക്കിയിലുമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. സുഹൃത്തുക്കളും ബിസിനസ് പങ്കാളികളുമായ രണ്ടു പേരുടെ ജീവിതത്തിൽ ഉണ്ടാകുന്ന കാര്യങ്ങളാണ് ചിത്രത്തിൽ ഉള്ളത്. ചിത്രത്തിൽ സുഹൃത്തുക്കളായ തമ്പാനായി സുരേഷ് ഗോപിയും ആന്റണിയായി രഞ്ജി പണിക്കരും ആണ് വേഷമിടുന്നത്. റേച്ചൽ ഡേവിഡ്, മുത്തുമണി, ഇവാൻ അനിൽ, സാദിഖ്, പോളി വത്സൻ, സുരേഷ് കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ, കിച്ചു ടെല്ലസ്, ശ്രീജിത്ത് രവി, ധന്യ അനന്യ, ചാലി പാലാ, ശാന്തകുമാരി, അഞ്ജലി നായർ, ജെയ്‌സ് ജോസ്, പത്മരാജ് രതീഷ്, ഐ.എം.വിജയൻ, രാജേഷ് ശർമ്മ , ബിനു പപ്പു,…