വിമാനം, പ്രേതം 2 എന്നീ ചിത്രങ്ങളിലെ നടിയും, നർത്തകിയും മോഡലുമായ ദുർഗ്ഗ കൃഷ്ണ വിവാഹിതയായി

നടിയും നർത്തകിയും മോഡലുമായ ദുർഗ്ഗ കൃഷ്ണയും അർജ്ജുൻ രവീന്ദ്രനും വിവാഹിതരായി. നാലു വർഷത്തെ പ്രണയത്തിന് ശേഷമാണ് നടി ദുർഗ്ഗ കൃഷ്ണയും ബിസിനസ്സ്കാരനും നിർമാതാവും കൂടിയായ അർജ്ജുൻ രവീന്ദ്രനും വിവാഹിതരായത്. 2017 ൽ പൃഥ്വിരാജ് പ്രധാന കഥാപാത്രമായി പ്രദീപ് എം നായർ സംവിധാനം ചെയ്ത വിമാനം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് കടന്ന് വന്ന താരമാണ് ദുർഗ്ഗ കൃഷ്ണ. നിരവധി മലയാള സിനിമകളിൽ അഭിനയിച്ച താരത്തിന്റെ വിവാഹ ചടങ്ങിൽ വളരെകുറച്ചു പേര് മാത്രമേ പങ്കെടുത്തുള്ളു. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചു നടന്ന വിവാഹ ചടങ്ങിൽ ഇരുവരുടെയും കുടുംബാഗംങ്ങളും ഏറ്റവും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. തീയേറ്ററുകളിൽ ഗംഭീര വിജയമായിരുന്ന വിമാനത്തിൽ ദുർഗ്ഗ അവതരിപ്പിച്ച ജാനകി എന്ന കഥാപാത്രം വളരെയധികം ജന ശ്രദ്ധ പിടിച്ചുപറ്റി. പിന്നീട് ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത പ്രേതം 2 എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രമാണ്…

ഊർമിള ഉണ്ണിയുടെ മകൾ ഉത്തര ഉണ്ണി വിവാഹിതയായി.

മലയാളികളുടെ പ്രിയതാരമായ ഊർമിള ഉണ്ണിയുടെ മകൾ ഉത്തര ഉണ്ണി വിഹാഹിതയായി.1988 മുതൽ ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് ഊർമിള ഉണ്ണി. നെഗറ്റീവ് കഥാപാത്രം പോസിറ്റീവ് കഥാപാത്രം എന്നിങ്ങനെ ഏതു കഥാപാത്രത്തിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഉർമിളയുടെ മകൾ ഉത്തര ഉണ്ണിയും അമ്മയുടെ പാത പിന്തുടർന്ന് അഭിനയത്തിലും നൃത്തത്തിലും സജീവമാണ്.എന്നാൽ ഇപ്പോൾ ഉർമിളയുടെ മകൾ ഉത്തരയുടെ വിവാഹ ഫോട്ടോകളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാനിധ്യത്തിൽ ആയിരുന്നു ബിസിനസ്സ് കാരനായ നിതേഷുമായിട്ടുള്ള ഉത്തരയുടെ വിവാഹം. മലയാളികളുടെ പ്രിയ നടി സംയുക്തമേനോനും ചടങ്ങിൽ പങ്കെടുത്തു. 2020 ഏപ്രിൽ അഞ്ചിനായിരുന്നു ഉത്തരയും നിതേഷും തമ്മിലുള്ള വിവാഹ നിശ്ചയം. കോവിഡ് മഹാമാരിയെ തുടർന്ന് നീട്ടിവെച്ച വിവാഹം ഒരു വർഷത്തിനു ശേഷം വിവാഹ നിശ്ചയം നടത്തിയ അതേ ദിവസം തന്നെ നടത്തിയിരിക്കുകയാണ്. താരത്തിൻറെ വിവാഹ…

നാടകകൃത്തും നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രൻ അന്തരിച്ചു.

മലയാള നടനും നാടകകൃത്തും എഴുത്തുകാരനും സംവിധായകനുമായ പി.ബാലചന്ദ്രൻ അന്തരിച്ചു. മലയാളസിനിമയുടെ അരങ്ങിലും അണിയറയിലും ‘ബാലേട്ടൻ’ എന്ന സ്നേഹപ്പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം മലയാള സിനിമയ്ക്കും സാഹിത്യത്തിനും നൽകിയ സംഭാവനകളെ എന്നും അനുസ്മരിക്കുന്നതാണ്. മാസങ്ങളായി മസ്തിഷ്ക ജ്വരം ബാധിച്ചു ചികിത്സയിലായിരുന്ന അദ്ദേഹം തിങ്കളാഴ്ച പുലർച്ചെ മരിച്ചു. തിരക്കഥാകൃത്തും നടനുമായി മലയാള ചലച്ചിത്രമേഖലയിൽ പ്രവർത്തിച്ച പദ്മനാഭൻ ബാലചന്ദ്രൻ നായർ 1952 ഫെബ്രുവരി 2 ന് പദ്മനാഭ പിള്ളയുടെയും സരസ്വതി ഭായിയുടെയും മകനായി കേരളത്തിലെ കൊല്ലം ജില്ലയിലെ ശാസ്താമക്കോട്ട ഗ്രാമത്തിൽ ജനിച്ചു. റിച്ചാർഡ് ആറ്റൻബറോയുടെ 1982 ലെ ഗാന്ധി എന്ന ചലച്ചിത്രത്തിലൂടെ അദ്ദേഹം തന്റെ അഭിനയജീവിതം ആരംഭിച്ചു. അഗ്നിദേവൻ, ജലമർമരം,പുനരധിവാസം, വക്കാലത്ത് നാരായണൻകുട്ടി, മലയാളി മാമന് വണക്കം,ശിവം, ശേഷം, ഇവർ, മഹാസമുദ്രം,നീലത്താമര, ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ്, പോപ്പിൻസ്, അന്നയും റസൂലും, നത്തോലി ഒരു ചെറിയ മീനല്ല, ഇതു പാതിരാമണൽ , ഡേവിഡ് &…

മഞ്ജു വാര്യറും സണ്ണി വെയ്നും ഒന്നിച്ചഭിനയിച്ച ടെക്നോ ഹൊറർ ചിത്രം ‘ചതുർ മുഖം’ റിലീസ് ചെയ്യുന്നു.

മഞ്ജു വാരിയറേയും , സണ്ണി വെയ്ൻനേയും പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത് കമല ശങ്കറും സലീൽ വിയും ചേർന്ന് സംവിധാനം ചെയ്ത ചിത്രം ‘ചതുർ മുഖം’ ഏപ്രിൽ 8 നു റിലീസ് ചെയ്യുന്നു.മലയാള ഭാഷയിലെ ഒരു ടെക്നോ ഹൊറർ ചിത്രമാണിത്. പതിവു ഹൊറര്‍ സിനിമകളിലെ പോലെ പ്രേതബാധയുള്ള വീടോ,സാരിയുടുത്ത പ്രേതമോ, മന്ത്രവാദിയുടെ ഉച്ചാടനമോ ആവാഹനമോ ഒന്നും ഇല്ലാതെ ഒരുക്കുന്ന ഈ ചിത്രം , ഭയപ്പെടുത്തുന്ന സിനിമകള്‍ ആസ്വദിക്കുന്ന മലയാളി പ്രേക്ഷകര്‍ക്ക് ഒരു പുതിയ അനുഭവമായിരിക്കുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. അലൻസിയർ ലേ ലോപ്പസ്, നിരഞ്ജന അനൂപ്, ബാബു അന്നൂർ, ശ്യാമപ്രസാദ്, റോണി ഡേവിഡ്, ശ്രീകാന്ത് മുരളി, ഷാജു ശ്രീധർ, കലാഭവൻ പ്രജോദ്, ബാലാജി ശർമ്മ, നവാസ് വള്ളിക്കുന്ന് തുടങ്ങി വലിയൊരു താരനിര തന്നെ ഈ ചിത്രത്തിൽ ഉണ്ട്. വിഷ്വല്‍ഗ്രാഫിക്‌സിനും സൌണ്ട് ഡിസൈനിംഗിനും പ്രാധാന്യം നല്‍കി കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന…

നയൻതാരയും ചാക്കോച്ചനും ആദ്യമായി ഒന്നിച്ചഭിനയിച്ച ചിത്രം ‘നിഴൽ’ തീയേറ്ററിലേക്ക്.

കുഞ്ചാക്കോ ബോബനും നയൻതായും ആദ്യമായി ഒന്നിച്ചു അഭിനയിക്കുന്ന ചിത്രം ‘നിഴൽ’ ഏപ്രിൽ 7 ന് തീയേറ്ററുകളിൽ എത്തുന്നു. പ്രശസ്ഥ എഡിറ്റർ അപ്പു എൻ ഭട്ടതിരി സംവിധായകനാകുന്ന ചിത്രമാണ് നിഴൽ. ലേഡി സൂപ്പർസ്റ്റാർ നയൻ താര വീണ്ടും മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. കുഞ്ചാക്കോ ബോബനും നയൻതായും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ മാസ്റ്റർ ഐസിൻ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂർ, ഡോ.റാണി, അനീഷ് ഗോപാൽ, സിയാദ് യദു, സാദിഖ്, ദിവ്യ പ്രഭ എന്നിവരും അഭിനയിക്കുന്നു. ആന്റോ ജോസഫ്, അഭിജിത് എം. പിള്ള, ബാദുഷ, സംവിധായകൻ ഫെല്ലിനി റ്റി.പി, ജിനേഷ് ജോസ് എന്നിവർ ചേർന്ന് ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്പോൾ മൂവീസ് എന്നിവയുടെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നവാഗതനായ എസ് സഞ്ജീവാണ് ചിത്രത്തിന്റെ തിരക്കഥ ഒരുകിയിരിക്കുന്നത്. സംവിധായകൻ അപ്പു എൻ. ഭട്ടതിരിക്കൊപ്പം…

നയൻസ് വീണ്ടും മലയാളത്തിൽ!! ചാക്കോച്ചനൊപ്പം താരം ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘നിഴൽ’.

പ്രശസ്ഥ എഡിറ്റർ അപ്പു എൻ ഭട്ടതിരി സംവിധാനം ചെയ്യുന്ന മലയാളം സിനിമയാണ് ‘നിഴൽ’. കുഞ്ചാക്കോ ബോബനും നയൻതാരയും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ നിരവധി താരങ്ങൾ അണിനിരക്കുന്നു. നയൻ താര വീണ്ടും മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് നിഴൽ. കുഞ്ചാക്കോ ബോബനും നയൻതായും ആദ്യമായി ഒന്നിച്ചു അഭിനയിക്കുന്ന ചിത്രം കൂടിയാണ് നിഴൽ. മാസ്റ്റർ ഐസിൻ ഹാഷ്,സൈജു കുറുപ്പ്, വിനോദ് കോവൂർ,ഡോ.റാണി,അനീഷ് ഗോപാൽ, സിയാദ് യദു, സാദിഖ്, ദിവ്യ പ്രഭ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. ആന്റോ ജോസഫ്, അഭിജിത് എം. പിള്ള, ബാദുഷ, സംവിധായകൻ ഫെല്ലിനി റ്റി.പി, ജിനേഷ് ജോസ് എന്നിവർ ചേർന്ന് ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്‌പോൾ മൂവീസ് എന്നിവയുടെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നവാഗതനായ എസ് സഞ്ജീവാണ് ചിത്രത്തിന്റെ തിരക്കഥ ഒരുകിയിരിക്കുന്നത്. സംവിധായകൻ അപ്പു എൻ. ഭട്ടതിരിക്കൊപ്പം അരുൺലാൽ എസ്.പിയും…

ചാക്കോച്ചന്റെ ‘നായാട്ട്’ ഏപ്രിൽ 8 ന്

ആറു വർഷത്തെ ഇടവേളക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രം നായാട്ട് ഏപ്രിൽ എട്ടിന് തീയേറ്ററിലെത്തും. ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ദുൽഖർ സൽമാൻ നായകനായ ചാർളി എന്ന ഹിറ്റ് ചിത്രത്തിനു ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് നായാട്ട്. അനിൽ നെടുമങ്ങാട്, ജാഫർ ഇടുക്കി, ഹരികൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. മാർട്ടിൻ പ്രക്കാറ്റ് ഫിലിംസുമായി ചേർന്ന് ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനിയുടെ കീഴിൽ സംവിധായകൻ രഞ്ജിത്തും പി. എം. ശശിധരനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്..അയ്യപ്പനും കോശിയും എന്ന ഹിറ്റ് ചിത്രം നിര്മിച്ചിരിക്കുന്നതും ഗോൾഡ് കോയിൻ മോഷൻ പിക്ചർ ആണ്. ഷാഹി കബീർ തിരക്കഥയും ഷൈജു ഖാലിദ് ഛായാഗ്രഹണവും നിർവഹിച്ച ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് മഹേഷ് നാരായണൻ ആണ്.സംഗീതം വിഷ്ണു വിജയ്.

സണ്ണി വെയ്ൻ ചിത്രം ‘അനുഗ്രഹീതൻ ആന്റണി’ ഏപ്രിൽ ഒന്നിന് തിയേറ്ററുകളിലേക്ക്

സണ്ണി വെയ്‌നിനെ നായകനാക്കി സംവിധായകൻ പ്രിൻസ് ജോയ് സംവിധാനം ചെയ്ത റൊമാന്റിക് ചിത്രം അനുഗ്രഹീതൻ ആന്റണി ഏപ്രിൽ ഒന്നിന് റിലീസ് ചെയ്യുന്നു. സണ്ണി വെയ്‌നും ഗൗരി കിഷനും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ സിദ്ദിഖ്, ഇന്ദ്രൻസ്,സുരാജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ് ,ഷൈൻ ടോം ചാക്കോ,ജാഫർ ഇടുക്കി,മണികണ്ഠൻ ആചാരി, മുത്തുമണി,മാലാ പാർവതി തുടങ്ങിയവർ അഭിനയിക്കുന്നു.. ലെക്ഷ്യ എന്റർടൈൻമെന്റിന്റെ ബാനറിൽ എം ഷിജിത്താണ് ചിത്രം നിർമിച്ചിരിക്കുന്നത്.മനു മഞ്ജിത്തിന്റെ വരികൾക്ക് ഗാനം രചിച്ചിരിക്കുന്നത് അരുൺ മുരളീധരനാണ്. ഛായാഗ്രഹണം എസ് സെൽവകുമാർ.എഡിറ്റിംഗ് അപ്പു ഭട്ടതിരി. ജിഷ്ണു എസ് രമേശിന്റേയും അശ്വിൻ പ്രകാശിന്റെയും കഥ എഴുതിയിരിക്കുന്നത് നവീൻ റ്റി മണിലാൽ ആണ്.

സിനിമ സീരിയൽ നാടക നടൻ പി.സി.സോമൻ അന്തരിച്ചു.

സിനിമാ സീരിയൽ നടനും മുതിർന്ന നാടക പ്രവർത്തകനുമായ പി.സി.സോമൻ അന്തരിച്ചു.അടൂർ ഗോപാലകൃഷ്ണന്റെ സിനിമകളിലൂടെയാണ് ചലച്ചിത്ര മേഖലയിൽ ശ്രദ്ധേയനായത്. മുന്നൂറ്റമ്പതിലേറെ നാടകങ്ങളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം പത്താം വയസ്സിലാണ് നാടക രംഗത്തേക്ക് എത്തുന്നത്.തിരുവനന്തപുരത്തെ അഭേദാനന്ദാശ്രമത്തിലാണ് അദ്ദേഹത്തിൻ്റെ തുടക്കം. തുടർന്ന് പി.കെ.വിക്രമൻ നായർ, കൈനിക്കര സഹോദരൻമാർ എന്നിവരോടൊപ്പം ‘കലാവേദി’ എന്ന അമച്വർ ഗ്രൂപ്പിൽ പ്രവർത്തിച്ചു. നാടകങ്ങളിലെ അദ്ദേഹത്തിൻ്റെ പ്രകടനം ശ്രദ്ധിച്ച അടൂർ ഗോപാലകൃഷ്ണനാണ് സിനിമയിൽ ആദ്യവേഷം നൽകുന്നത്.1971 ൽ ‘സ്വയംവരം’ എന്ന ചിത്രത്തിൽ കെ.പി.എ.സി ലളിതയുടെ ഭർത്താവായിട്ടായിരുന്നു ആദ്യ കഥാപാത്രം.തുടർന്ന് അരുപതോളം സിനിമകളിൽ സോമൻ അഭിനയിച്ചിട്ടുണ്ട്. മതിലുകൾ, കൊടിയേറ്റം, വിധേയൻ, അതിഥി, ഗായത്രി, ഇരുപതാം നൂറ്റാണ്ട്, സി ബി ഐ ഡയറികുറിപ്പ്, ധ്രുവം, കൗരവർ, കണ്ടതും കേട്ടതും, മുത്താരംകുന്ന് പി ഓ, ഫയർമാൻ,അച്ചുവേട്ടന്റെ വീട് തുടങ്ങി ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ പാരമ്പരയായ ‘വൈതരണി’യിലെ പോസ്റ്റ്മാൻ കഥാപാത്രം കുഞ്ഞുണ്ണി കുറുപ്പ് അദ്ദേഹം…

കുമാർ നന്ദ രചനയും സംവിധാനവും നിർവഹിച്ച സിനിമ ‘വെള്ളാരം കുന്നിലെ വെള്ളിമീനുകൾ’ ടീസർ റിലീസ് ചെയ്യുന്നു.

കുമാർ നന്ദ രചനയും സംവിധാനവും നിർവഹിച്ച ‘വെള്ളാരം കുന്നിലെ വെള്ളിമീനുകൾ’ സിനിമയുടെ ആദ്യ ടീസർ മാർച്ച് 25 ന് ഫേസ് ബുക്ക് പേജിലൂടെ റിലീസ് ചെയ്യുന്നു. ഭഗത് മനുവൽ കേന്ദ്ര കഥാപാത്രമായ ചിത്രത്തിൽ ശാന്തീകൃഷ്ണ, ആനന്ദ് സൂര്യ, സുനിൽ സുഗത, കൊച്ചുപ്രേമൻ, മുരളി, പ്രജുഷ, ബേബി ഗൗരി നന്ദ, അഞ്ചു നായർ, മിഥുൻ, രജീഷ് സേട്ടു, ഷിബു നിർമാല്യം, ആലിക്കോയ, ജീവൻ കഴക്കൂട്ടം, കുട്ട്യേടത്തി വിലാസിനി, ബാബു ബാലൻ, ബിജുലാൽ തുടങ്ങിയവരും അഭിനയിക്കുന്നു. എ ജി എസ് മൂവി മേക്കേഴ്സിൻറെ ബാനറിൽ വിനോദ് കൊമ്മേരി, മുരളി പിള്ള,ശ്രീജിത്ത് എന്നിവർ ചേർന്നു നിർമിച്ച ചിത്രം ഏപ്രിൽ 2 ന് തീയേറ്ററുകളിലെത്തും. അർജുനൻ മാഷ് അവസാനമായി സംഗീതം നൽകിയ ചിത്രം കൂടിയാണ് വെള്ളാരം കുന്നിലെ വെള്ളിമീനുകൾ. അജീഷ് മാത്യു , രാജീവ് വിജയ് എന്നിവർ ചേർന്ന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ…