ദേശീയ അവാർഡ് ജേതാവും മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളുമായ നെടുമുടിവേണു അന്തരിച്ചു.കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉദര സംബന്ധമായ അസുഖങ്ങൾ കാരണം ചികിത്സയിൽ ആയിരുന്നു. ഇന്ന് (ഒക്ടോബർ 11) രാവിലെ തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
കാവാലം നാരായണപ്പണിക്കരുടെ നാടകങ്ങളിലൂടെയാണ് നെടുമുടി വേണു നാടക ജീവിതം ആരംഭിച്ചത്. നാടകരംഗത്ത് സജീവമായിരിക്കെയാണ് നെടുമുടി സിനിമയിൽ എത്തിയത്. 1978ൽ അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. ഭരതന്റെ ആരവം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി. പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ കാരണവർ വേഷങ്ങളിലേക്കുള്ള ചുവടു മാറ്റത്തിനു നാന്ദിയായി. വൈകാതെ മലയാളത്തിലെ തിരക്കേറിയ സഹനടൻമാരിൽ ഒരാളായി മാറി. അഭിനയ വൈദഗ്ദ്ധ്യവും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങൾക്ക് കരുത്തേകി. ടെലിവിഷൻ പരമ്പരകളിലും നെടുമുടി സജീവമാണ്.
ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ പി.കെ കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും ഇളയ മകനായി 1948 മെയ് 22ന് ആയിരുന്നു ജനനം.മലയാളം, തമിഴ് സിനിമകളിലൂടെ പ്രശസ്തനായ അദ്ദേഹം 500 ൽ അധികം സിനിമകളിൽ അഭിനയിച്ചു.അഭിനയത്തിനു പുറമെ ഏതാനും സിനിമകൾക്കു വേണ്ടി കഥയും എഴുതിയിട്ടുമുണ്ട്. പതിറ്റാണ്ടുകളായി, നെടുമുടി വേണു ശക്തമായ പ്രകടനങ്ങൾ നടത്താൻ കഴിയുന്ന ഒരു നടനായി തിളങ്ങി. ഗൗരവമേറിയതും ഹാസ്യപരവുമായ വേഷങ്ങൾ തുല്യപ്രാധാന്യത്തോടെ കൈകാര്യം ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവ് എന്നും പ്രശംസിക്കപ്പെടുന്നതായിരുന്നു.
പാച്ചി എന്ന അപരനാമത്തിൽ കാറ്റത്തെ കിളിക്കൂട്, തീർത്ഥം, ശ്രൂതി, അമ്പട ഞാനേ,ഒരു കഥ ഒരു നുണക്കഥ, സവിധം, അങ്ങനെ ഒരു അവധിക്കാലത്ത് തുടങ്ങിയ ചലച്ചിത്രങ്ങൾക്ക് തിരക്കഥകൾ രചിച്ചത് നെടുമുടി വേണു ആയിരുന്നു. പൂരം എന്ന ചലച്ചിത്രം സംവിധാനവും ചെയ്തിട്ടുണ്ട്. മലയാളത്തിനു പുറമെ കമലഹാസൻ നായകനായി അഭിനയിച്ച ഇന്ത്യൻ; വിക്രം നായകനായി അഭിനയിച്ച അന്ന്യൻ എന്നീ തമിഴ് ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ കാലത്ത് സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ആലപ്പുഴ എസ്.ഡി കോളേജിൽ നിന്ന് ബിരുദമെടുത്തശേഷം കലാകൗമുദിയിൽ പത്ര പ്രവർത്തകനായും ആലപ്പുഴയിൽ പാരലൽ കോളേജ് അദ്ധ്യാപകനായും പ്രവർത്തിച്ചു. തിരുവനന്തപുരത്തേക്ക് താമസം മാറ്റിയതോടെ അരവിന്ദൻ, പത്മരാജൻ, ഭരത് ഗോപി തുടങ്ങിയവരുമായി വളരെ നല്ല സൗഹൃദത്തിലാകാനും സാധിച്ചിട്ടുണ്ട്.
മരക്കാർ അറബിക്കടലിന്റെ സിംഹം,തെളിവ്,ചില ന്യൂ ജൻ നാട്ടുവിശേഷങ്ങൾ, താക്കോൽ, ശുഭരാത്രി, ജോസഫ്, ദൈവമേ കൈതൊഴാം കെ കുമാർ ആകണം, ഖലീഫ,ഒരു കുപ്രസിദ്ധ പയ്യൻ,ഒരു കുട്ടനാടൻ ബ്ലോഗ്,ഉദാഹരണം സുജാത,പോക്കിരി സൈമൺ,ഒരു വിശേഷപ്പെട്ട ബിരിയാണി കിസ,അവരുടെ രാവുകൾ,കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ,ഒപ്പം, ഹലോ നമസ്തേ, ചാർലി, മോസയിലെ കുതിര മീനുകൾ, സാൾട്ട് ൻ പെപ്പർ, എൽസമ്മ എന്ന ആൺകുട്ടി, പെൺപട്ടണം, മലർവാടി ആർട്സ് ക്ലബ്, പോക്കിരിരാജ, ഇൻ ഗോസ്റ്റ് ഹൌസ് ഇൻ,ഭാഗ്യദേവത,ഭൂമിമലയാളം, സിലമ്പാട്ടം – തമിഴ്, പൊയ് സൊല്ല പോറം – തമിഴ്, പോത്തൻവാവ , അന്യൻ – തമിഴ്, തന്മാത്ര, മയൂഖം, അനന്തഭദ്രം, ഫിംഗർ പ്രിന്റ്, അമൃതം,മാമ്പഴക്കാലം, യനം, വെട്ടം, ജലോത്സവം, വിസ്മയത്തുമ്പത്ത്, മനസ്സിനക്കരെ, മാർഗം, ബാലേട്ടൻ, അരിമ്പാറ, എന്റെ വീട് അപ്പൂന്റേം,തിളക്കം,മിസ്റ്റർ ബ്രമഃചാരി, യാത്രക്കാരുടെ ശ്രദ്ധക്ക്, നിഴൽക്ക്കൂത്ത്, ചതുരംഗം, കണ്മഷി, മഴത്തുള്ളിക്കിലുക്കം, ഫാന്റം, താണ്ഡവം, ഇഷ്ടം, കാക്കക്കുയിൽ, ലേഡീസ് & ജെന്റിൽമെൻ, രണ്ടാം ഭാവം, സയ്വർ തിരുമേനി, കവർ സ്റ്റോറി, ദാദ സഹിബ്, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, മധുരനൊമ്പരക്കാറ്റ്, മി. ബട്ലർ, ദേവരാഗം, മേഘം, പല്ലാവൂർ ദേവനാരായണൻ, പ്രണയനിലാവ്,
തച്ചിലേടത്ത് ചുണ്ടൻ, വീണ്ടും ചില വീട്ടു കാര്യങ്ങൾ, ചിന്താകിഷ്ടയായ ശ്യാമള, ദയ, ഹരികൃഷ്ണൻസ്, രക്തസാക്ഷികൾ സിന്ദാബാദ്, സിദ്ധാർഥ, സുന്ദരക്കില്ലാടി, ചന്ദ്രലേഖ, ചുരം, ഇതാ ഒരു സ്നേഹഗാഥ, ഗുരു, കാരുണ്യം, മാനസം,മന്ത്രമോതിരം, ഒരു യാത്രാമൊഴി,പൂനിലാമഴ,സൂപ്പർമാൻ,ഇന്ത്യൻ,കാലാപാനി, ഓർമകളുണ്ടായിരിക്കണം, കഴകം, മാണിക്യ ചെമ്പഴുക്ക, നിർണ്ണയം, സ്ഫടികം, ശ്രീരാഗം, സുന്ദരി നീയും സുന്ദരൻ ഞാനും, തച്ചോളി വർഗീസ് ചേകവർ, പവിത്രം, രാജധനി, ശുദ്ധമദ്ദളം, തേന്മാവിൻ കൊമ്പത്ത്, ആഗ്നേയം, ആകാശദൂത്, ദേവാസുരം, കാബൂളിവാല,മണിചിത്രത്താഴ്,മിഥുനം,സമാഗമം,വിയറ്റ്നാം കോളനി,അഹം,
ചമ്പക്കുളം തച്ചൻ, കമലദളം, കിങ്ങിണി, മാളൂട്ടി, സർഗം, സവിധം, സ്നേഹസാഗരം,
സൂര്യഗായത്രി, ഭരതം, ധനം, കടവ്, കേളി,മുഖചിത്രം,നെറ്റിപ്പട്ടം, ഒരു തരം രണ്ടൂതരം മൂന്നുതരം, അങ്കിൽ ബൺ, വേനൽകിനാവുകൾ, ഈ തണുത്ത വെളുപ്പാൻ കാലത്ത്, അക്കരെ അക്കരെ അക്കരെ, അപ്പു, ഡൊ. പശുപതി, ഹിസ് ഹൈനസ് അബ്ദുള്ള, നഗരങ്ങളിൽ ചെന്ന് രാപാർക്കാം, പെരുംതച്ചൻ, ലാൽ സലാം, ആലീസിന്റെ അന്വേഷണം, ചക്കിക്കൊത്ത ചങ്കരൻ, ദശരഥം, ഒരു സായാഹ്നത്തിന്റെ സ്വപ്നം, പൂരം, സ്വാഗതം, വന്ദനം, വിചാരണ, ആരണ്യകം, ചിത്രം, ധ്വനി, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ഒരേ തൂവൽ പക്ഷികൾ, ഓർക്കാപ്പുറത്ത്, വൈശാലി,
വെള്ളാനകളുടെ നാട്, അച്ചുവേട്ടന്റെ വീട്, എഴുതാപ്പുറങ്ങൾ,മഞ്ഞ മന്ദാരങ്ങൾ,നാരദൻ കേരളത്തിൽ, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, സർവകലാശാല, ശ്രുതി, തോരണം, പ്രണാമം, അരപ്പെട്ട കെട്ടിയ ഗ്രാമത്തിൽ,
അയൽവാസി ഒരു ദരിദ്രവാസി, എന്നെന്നും കണ്ണേട്ടന്റെ, ഇരകൾ, നിലകുറിഞ്ഞി പൂത്തപ്പോൾ, ഒന്നുമുതൽ പൂജ്യം വരെ, ഒരിടത്ത്, പഞ്ചാഗ്നി, പപ്പൻ പ്രിയപ്പെട്ട പപ്പൻ, സുഗമോ ദേവി,സുനിൽ വയസ്സ്, താളവട്ടം, കാതോടു കാതോരം,ഈ ലോകം ഇവിടെ കുറെ മനുഷ്യർ, അക്കരെ നിന്നൊരു മാരൻ, അഴിയാത്ത ബന്ധങ്ങൾ, ഗുരുജി ഒരു വാക്ക്,കൈയും തലയും പുറത്തിടരുത്,മീനമാസത്തിലെ സൂര്യൻ, മുത്താരംകുന്ന്, ആരോരുമറിയാതെ,അക്കരെ,അപ്പുണ്ണി,എന്റെ ഉപാസന,ഇത്തിരി പ്പൂവ്വേ,കളിയിൽ അല്പം കാര്യം,ഓടരുതമ്മാവാ ആളറിയും,ഒരു കൊച്ചു കഥ ആരും പറയാത്ത കഥ,പഞ്ചവടിപ്പാലം,പറന്ന് പറന്ന് പറന്ന്,പൂച്ചക്കൊരു മൂക്കുത്തി,ഈറ്റില്ലം,അസ്ത്രം,മർമ്മരം,രചന,ആലോലം,ചില്ല്,എന്റെ മോഹങ്ങൾ പൂവണിഞ്ഞു,കേൾക്കാത്ത ശബ്ദം,ഓർമ്മക്കായി,പൊന്നും പൂവും,യവനിക,കള്ളൻ പവിത്രൻ, കോലങ്ങൾ, ഒരിടത്തൊരു ഫയൽവാൻ, പാളങ്ങൾ,തേനും വയമ്പും,വിട പറയും മുമ്പേ,ആരവം, മഞ്ഞിൽ വിരിഞ്ഞ പൂക്കൾ,തകര എന്നിവ അദ്ദേഹം അഭിനയിച്ച ചിത്രങ്ങളാണ്.