നിതിൻ രൺജി പണിക്കർ രചനയും സംവിധാനവും നിർവ്വഹിച്ചു സുരേഷ് ഗോപി നായകനായ ആക്ഷൻ ത്രില്ലർ ചിത്രം “കാവൽ” 2021 നവംബർ 25-ന് തിയേറ്ററുകളിൽ എത്തും.രണ്ട് തലമുറകളിലായി വ്യാപിക്കുന്ന ചിത്രം രണ്ടു സുഹൃത്തുക്കൾ തമ്മിലുള്ള ബന്ധവും അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന കാര്യങ്ങളുമാണ് വിവരിക്കുന്നത്.
കാടിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം കട്ടപ്പനയിലും ഇടുക്കിയിലുമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. സുഹൃത്തുക്കളും ബിസിനസ് പങ്കാളികളുമായ രണ്ടു പേരുടെ ജീവിതത്തിൽ ഉണ്ടാകുന്ന കാര്യങ്ങളാണ് ചിത്രത്തിൽ ഉള്ളത്. ചിത്രത്തിൽ സുഹൃത്തുക്കളായ തമ്പാനായി സുരേഷ് ഗോപിയും ആന്റണിയായി രഞ്ജി പണിക്കരും ആണ് വേഷമിടുന്നത്.
റേച്ചൽ ഡേവിഡ്, മുത്തുമണി, ഇവാൻ അനിൽ, സാദിഖ്, പോളി വത്സൻ, സുരേഷ് കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ, കിച്ചു ടെല്ലസ്, ശ്രീജിത്ത് രവി, ധന്യ അനന്യ, ചാലി പാലാ, ശാന്തകുമാരി, അഞ്ജലി നായർ, ജെയ്‌സ് ജോസ്, പത്മരാജ് രതീഷ്, ഐ.എം.വിജയൻ, രാജേഷ് ശർമ്മ , ബിനു പപ്പു, അനിത നായർ, അംബിക മോഹൻ, സന്തോഷ് കീഴാറ്റൂർ, സുജിത് ശങ്കർ, ഇടവേള ബാബു, അലൻസിയർ ലെ ലോപ്പസ്, കണ്ണൻ രാജൻ പി. ദേവ്, അമൻ പണിക്കർ, അമൽ ഷാ, ബേബി പാർവതി തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.
ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ജോബി ജോർജ്ജ് ആണ് ചിത്രത്തിന്റെ നിർമാണം. ചിത്രത്തിന്റെ ഒറിജിനൽ സ്‌കോറും സൗണ്ട് ട്രാക്കും നിർവഹിച്ചിരിക്കുന്നത് രഞ്‌ജിൻ രാജ് ആണ്. നിഖിൽ എസ്. പ്രവീൺ ആണ് ഛായാഗ്രാഹകൻ.
കട്ടപ്പനയിലെ ഒരു തടി മിൽ ഉടമകളായിരുന്ന രണ്ടുപേരും ഒരു കുടുംബ ദുരന്തവും അതിന്റെ വീഴ്ചയുടെയും ഭാഗമായി വേർതിരിയുന്നു.എന്നാൽ ഇപ്പോൾ ആന്റണിയും കുടുംബവും ഗുരുതരമായ ഒരു സാഹചര്യത്തെ അഭിമുഖീകരിക്കുന്നു, കൂടാതെ തന്റെ പഴയ സുഹൃത്തിനോട് സഹായം ചോദിക്കാൻ അദ്ദേഹം നിർബന്ധിതനാകുന്നു.
അഭിനേതാക്കൾ.