നടി,മോഡൽ,,ഡാൻസർ,അവതാരക തുടങ്ങിയ എല്ലാ മേഖലകളിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ശാലിൻ സോയ.ബാലതാരമായി അഭിനയലോകത്തേക് എത്തി മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരേപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ശാലിൻ സോയ. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെ മലയാളികളുടെ ഇഷ്ട താരമായി മാറി ശാലിൻ . ഇതിലെ വില്ലത്തി വേഷം പ്രേക്ഷരുടെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു.
അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ചു കൊണ്ടും, ആരെയും വശീകരിക്കുന്ന അവതരണ മികവ് കൊണ്ടും, അതിമനോഹരമായ നൃത്തചുവടുകൾ കൊണ്ടു ഒരുപാട് ആരാധകരെ സിനിമാലോകത്തിന് നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.ബാലതാരമായിട്ടാണ് അഭിനയ ലോകത്തേക് എത്തിയതെങ്കിലും അവതാരക , നർത്തകി, സംവിധായിക തുടങ്ങിയ മേഖലകളിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
ഇരുപത്തഞ്ചോളം സിനിമകളിലും പത്തോളം സീരിയലുകളിലും അഭിനയിച്ചിട്ടുള്ള താരം മൂന്ന് ഷോർട് ഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്. 2004 ൽ കൊട്ടേഷൻ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാ ലോകത്തേക്കു അരങ്ങേറ്റം കുറിച്ചത്. ഔട്ട് ഓഫ് സിലബസ്, ഒരുവൻ, ദി ഡോൺ, വാസ്തവം, സൂര്യ കിരീടം, എൽസമ്മ എന്ന ആൺകുട്ടി, സ്വപ്ന സഞ്ചാരി, മാണിക്യ കല്ല്, മല്ലു സിങ്, കർമ്മയോദ്ധ, റബേക്ക ഉദുപ്പ് കിഴക്കേമല, വിശുദ്ധൻ, ജാഡയും മുടിയും, ഡ്രാമ, ധമാക്ക തുടങ്ങിയ ചിതങ്ങളിലും അഭിനയിച്ചു.
മലയാളത്തിനു പുറമെ തമിഴ് ചിത്രമായ രാജ മന്ത്രിയിലും താരം അഭിനയിച്ചിട്ടുണ്ട്. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരം റൂഹാനി, ദി ഫാന്റം റീഫ് എന്നെ ഇംഗ്ലീഷ് ഷോർട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് നിരവധി ആരാധകരാണുള്ളത്.യാത്രകൾ ഏറെ ഇഷ്ടപെടുന്ന താരം തന്റെ ഹോളിഡേ ഫോട്ടോകളും ഗ്ലാമർ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും എല്ലാം ആരാധകർക്ക് വേണ്ടി .പങ്കു വെക്കാറുണ്ട്.ഇപ്പോളതാരം പങ്കു വെച്ച പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.