ധ്യാന്‍ ശ്രീനിവാസന്‍, നീരജ് മാധവ്, അജു വര്‍ഗ്ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായകനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പാതിരാ കുര്‍ബാന’. ‘അടി കപ്പ്യാരേ കൂട്ടമണി’ എന്ന സൂപ്പര്‍ഹിറ്റ് കോമഡി എന്‍റര്‍ടെയ്നറിന് ശേഷം ധ്യാന്‍ ശ്രീനിവാസന്‍, നീരജ് മാധവ്, അജു വര്‍ഗ്ഗീസ് എന്നിവർ ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ കഥയും ധ്യാന്‍ശ്രീനിവാസന്റെ തന്നെയാണ്.നർമ്മത്തിനൊപ്പം ഹൊററിനും ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ നായികമാർ പുതുമുഖങ്ങളായിരിക്കും. ഒട്ടനവധി ഹിറ്റ് സിനിമകളിൽ സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുള്ള വിനയ് ജോസ് ആദ്യമായി സ്വതന്ത്രസംവിധായകനാകുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നതും വിനയ് ജോസ് തന്നെയാണ്. ബ്ലുലൈൻ മൂവീസിന്‍റെ ബാനറില്‍ റെനീഷ് കായംകുളം , സുനീർ സുലൈമാൻ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. ഛായാഗ്രഹണം അഖിൽ ജോർജ്, സംഗീതം ഷാന്‍ റഹ്മാന്‍, കലാസംവിധാനം അജയന്‍ മങ്ങാട്, ചിത്രസംയോജനം രതിൻ രാധാകൃഷ്ണന്‍, മേക്കപ്പ് ഹസ്സന്‍ വണ്ടൂര്‍,…
Day: April 6, 2021
വിമാനം, പ്രേതം 2 എന്നീ ചിത്രങ്ങളിലെ നടിയും, നർത്തകിയും മോഡലുമായ ദുർഗ്ഗ കൃഷ്ണ വിവാഹിതയായി
നടിയും നർത്തകിയും മോഡലുമായ ദുർഗ്ഗ കൃഷ്ണയും അർജ്ജുൻ രവീന്ദ്രനും വിവാഹിതരായി. നാലു വർഷത്തെ പ്രണയത്തിന് ശേഷമാണ് നടി ദുർഗ്ഗ കൃഷ്ണയും ബിസിനസ്സ്കാരനും നിർമാതാവും കൂടിയായ അർജ്ജുൻ രവീന്ദ്രനും വിവാഹിതരായത്. 2017 ൽ പൃഥ്വിരാജ് പ്രധാന കഥാപാത്രമായി പ്രദീപ് എം നായർ സംവിധാനം ചെയ്ത വിമാനം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് കടന്ന് വന്ന താരമാണ് ദുർഗ്ഗ കൃഷ്ണ. നിരവധി മലയാള സിനിമകളിൽ അഭിനയിച്ച താരത്തിന്റെ വിവാഹ ചടങ്ങിൽ വളരെകുറച്ചു പേര് മാത്രമേ പങ്കെടുത്തുള്ളു. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചു നടന്ന വിവാഹ ചടങ്ങിൽ ഇരുവരുടെയും കുടുംബാഗംങ്ങളും ഏറ്റവും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. തീയേറ്ററുകളിൽ ഗംഭീര വിജയമായിരുന്ന വിമാനത്തിൽ ദുർഗ്ഗ അവതരിപ്പിച്ച ജാനകി എന്ന കഥാപാത്രം വളരെയധികം ജന ശ്രദ്ധ പിടിച്ചുപറ്റി. പിന്നീട് ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത പ്രേതം 2 എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രമാണ്…
ഊർമിള ഉണ്ണിയുടെ മകൾ ഉത്തര ഉണ്ണി വിവാഹിതയായി.
മലയാളികളുടെ പ്രിയതാരമായ ഊർമിള ഉണ്ണിയുടെ മകൾ ഉത്തര ഉണ്ണി വിഹാഹിതയായി.1988 മുതൽ ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് ഊർമിള ഉണ്ണി. നെഗറ്റീവ് കഥാപാത്രം പോസിറ്റീവ് കഥാപാത്രം എന്നിങ്ങനെ ഏതു കഥാപാത്രത്തിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഉർമിളയുടെ മകൾ ഉത്തര ഉണ്ണിയും അമ്മയുടെ പാത പിന്തുടർന്ന് അഭിനയത്തിലും നൃത്തത്തിലും സജീവമാണ്.എന്നാൽ ഇപ്പോൾ ഉർമിളയുടെ മകൾ ഉത്തരയുടെ വിവാഹ ഫോട്ടോകളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാനിധ്യത്തിൽ ആയിരുന്നു ബിസിനസ്സ് കാരനായ നിതേഷുമായിട്ടുള്ള ഉത്തരയുടെ വിവാഹം. മലയാളികളുടെ പ്രിയ നടി സംയുക്തമേനോനും ചടങ്ങിൽ പങ്കെടുത്തു. 2020 ഏപ്രിൽ അഞ്ചിനായിരുന്നു ഉത്തരയും നിതേഷും തമ്മിലുള്ള വിവാഹ നിശ്ചയം. കോവിഡ് മഹാമാരിയെ തുടർന്ന് നീട്ടിവെച്ച വിവാഹം ഒരു വർഷത്തിനു ശേഷം വിവാഹ നിശ്ചയം നടത്തിയ അതേ ദിവസം തന്നെ നടത്തിയിരിക്കുകയാണ്. താരത്തിൻറെ വിവാഹ…
നാടകകൃത്തും നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രൻ അന്തരിച്ചു.
മലയാള നടനും നാടകകൃത്തും എഴുത്തുകാരനും സംവിധായകനുമായ പി.ബാലചന്ദ്രൻ അന്തരിച്ചു. മലയാളസിനിമയുടെ അരങ്ങിലും അണിയറയിലും ‘ബാലേട്ടൻ’ എന്ന സ്നേഹപ്പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം മലയാള സിനിമയ്ക്കും സാഹിത്യത്തിനും നൽകിയ സംഭാവനകളെ എന്നും അനുസ്മരിക്കുന്നതാണ്. മാസങ്ങളായി മസ്തിഷ്ക ജ്വരം ബാധിച്ചു ചികിത്സയിലായിരുന്ന അദ്ദേഹം തിങ്കളാഴ്ച പുലർച്ചെ മരിച്ചു. തിരക്കഥാകൃത്തും നടനുമായി മലയാള ചലച്ചിത്രമേഖലയിൽ പ്രവർത്തിച്ച പദ്മനാഭൻ ബാലചന്ദ്രൻ നായർ 1952 ഫെബ്രുവരി 2 ന് പദ്മനാഭ പിള്ളയുടെയും സരസ്വതി ഭായിയുടെയും മകനായി കേരളത്തിലെ കൊല്ലം ജില്ലയിലെ ശാസ്താമക്കോട്ട ഗ്രാമത്തിൽ ജനിച്ചു. റിച്ചാർഡ് ആറ്റൻബറോയുടെ 1982 ലെ ഗാന്ധി എന്ന ചലച്ചിത്രത്തിലൂടെ അദ്ദേഹം തന്റെ അഭിനയജീവിതം ആരംഭിച്ചു. അഗ്നിദേവൻ, ജലമർമരം,പുനരധിവാസം, വക്കാലത്ത് നാരായണൻകുട്ടി, മലയാളി മാമന് വണക്കം,ശിവം, ശേഷം, ഇവർ, മഹാസമുദ്രം,നീലത്താമര, ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ്, പോപ്പിൻസ്, അന്നയും റസൂലും, നത്തോലി ഒരു ചെറിയ മീനല്ല, ഇതു പാതിരാമണൽ , ഡേവിഡ് &…