കറുത്ത വേഷത്തിൽ സുന്ദരിയായി സാനിയ ഇയ്യപ്പൻ. വൈറലായി താരത്തിൻറെ ഫോട്ടോകൾ

വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് സാനിയ ഇയ്യപ്പൻ. മഴവിൽ മനോരമ സംപ്രേഷണം ചെയ്ത ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരത്തിൻറെ തുടക്കം.നിരവധി സിനിമകളിൽ തൻറെ കഴിവു തെളിയിച്ച താരം അഭിനയ രംഗത്തും നൃത്ത രംഗത്തും ഒരുപോലെ സജീവമാണ്. മമ്മൂട്ടിയും ഇഷാ തൽവാറും കേന്ദ്ര കഥാപാത്രങ്ങളായി 2014 ൽ പുറത്തിറങ്ങിയ ബാല്യകാലസഖി എന്ന ചിത്രത്തിൽ ബാലതാരമായിട്ടായിരുന്നു സാനിയയുടെ അഭിനയ തുടക്കം. പിന്നീട് എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിലും അപ്പോത്തിക്കരി എന്ന സിനിമയിലും താരം അഭിനയിച്ചു. 2018 ൽ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ക്വീൻ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് സാനിയയെ കൂടുതൽ ശ്രദിക്കപ്പെടാൻ തുടങ്ങിയത്. ക്യാമ്പസ് ചിത്രമായ ക്വീനിലെ അഭിനയത്തിന് മികച്ച സ്ത്രീ തുടക്കക്കാരിക്കുള്ള ഫിലിംഫെയർ അവാർഡിനു അർഹയാക്കി.. പ്രേതം ടു, ലൂസിഫർ, പതിനെട്ടാംപടി, കൃഷ്ണൻകുട്ടി…

ചാക്കോച്ചന്റെ ‘നായാട്ട്’ ഏപ്രിൽ 8 ന്

ആറു വർഷത്തെ ഇടവേളക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രം നായാട്ട് ഏപ്രിൽ എട്ടിന് തീയേറ്ററിലെത്തും. ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ദുൽഖർ സൽമാൻ നായകനായ ചാർളി എന്ന ഹിറ്റ് ചിത്രത്തിനു ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് നായാട്ട്. അനിൽ നെടുമങ്ങാട്, ജാഫർ ഇടുക്കി, ഹരികൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. മാർട്ടിൻ പ്രക്കാറ്റ് ഫിലിംസുമായി ചേർന്ന് ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനിയുടെ കീഴിൽ സംവിധായകൻ രഞ്ജിത്തും പി. എം. ശശിധരനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്..അയ്യപ്പനും കോശിയും എന്ന ഹിറ്റ് ചിത്രം നിര്മിച്ചിരിക്കുന്നതും ഗോൾഡ് കോയിൻ മോഷൻ പിക്ചർ ആണ്. ഷാഹി കബീർ തിരക്കഥയും ഷൈജു ഖാലിദ് ഛായാഗ്രഹണവും നിർവഹിച്ച ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് മഹേഷ് നാരായണൻ ആണ്.സംഗീതം വിഷ്ണു വിജയ്.

സണ്ണി വെയ്ൻ ചിത്രം ‘അനുഗ്രഹീതൻ ആന്റണി’ ഏപ്രിൽ ഒന്നിന് തിയേറ്ററുകളിലേക്ക്

സണ്ണി വെയ്‌നിനെ നായകനാക്കി സംവിധായകൻ പ്രിൻസ് ജോയ് സംവിധാനം ചെയ്ത റൊമാന്റിക് ചിത്രം അനുഗ്രഹീതൻ ആന്റണി ഏപ്രിൽ ഒന്നിന് റിലീസ് ചെയ്യുന്നു. സണ്ണി വെയ്‌നും ഗൗരി കിഷനും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ സിദ്ദിഖ്, ഇന്ദ്രൻസ്,സുരാജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ് ,ഷൈൻ ടോം ചാക്കോ,ജാഫർ ഇടുക്കി,മണികണ്ഠൻ ആചാരി, മുത്തുമണി,മാലാ പാർവതി തുടങ്ങിയവർ അഭിനയിക്കുന്നു.. ലെക്ഷ്യ എന്റർടൈൻമെന്റിന്റെ ബാനറിൽ എം ഷിജിത്താണ് ചിത്രം നിർമിച്ചിരിക്കുന്നത്.മനു മഞ്ജിത്തിന്റെ വരികൾക്ക് ഗാനം രചിച്ചിരിക്കുന്നത് അരുൺ മുരളീധരനാണ്. ഛായാഗ്രഹണം എസ് സെൽവകുമാർ.എഡിറ്റിംഗ് അപ്പു ഭട്ടതിരി. ജിഷ്ണു എസ് രമേശിന്റേയും അശ്വിൻ പ്രകാശിന്റെയും കഥ എഴുതിയിരിക്കുന്നത് നവീൻ റ്റി മണിലാൽ ആണ്.