മലയാളത്തിലെ മിനിസ്ക്രീനിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള അവതാരകാരനും നടനുമൊക്കെയാണ് ജി പി എന്ന ചുരുക്കപ്പേരിൽ അറിയപെടുന്ന ഗോവിന്ദ് പദ്മസൂര്യ. ഏറ്റവും കൂടുതൽ പെൺകുട്ടികൾ ആരാധകരായിട്ടുള്ള താരം കൂടിയാണ് ജി പി. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയുടെ അവതാരകാരനായെത്തി പ്രേക്ഷകരുടെ മനം കവർന്ന താരത്തിനു സോഷ്യൽ മീഡിയയിലും അല്ലാതെയും നിരവധി ആരാധകരാണുള്ളത്.
എന്നാൽ ഇപ്പോൾ എല്ലാ ആരാധികമാരെയും അമ്പരപ്പിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ജി പി യുടെ ഒരു ഫോട്ടോ. നടി ദിവ്യ പിള്ളക് ഒപ്പം തുളസിമാല ചാർത്തി നിൽക്കുന്ന ജി പി യുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാര വിഷയം. ചിത്രം പുറത്തു വന്നതോടെ രഹസ്യമായി താരത്തിന്റെ വിവാഹം കഴിഞ്ഞോ എന്നതാണ് ആരാധകരുടെ സംശയം.
എന്നാൽ ചിത്രത്തെ കുറിച്ചു ജി പി യോ ദിവ്യയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇരുവരും ഒന്നിച്ചു വിധികർത്തകളായി എത്തുന്ന പ്രോഗ്രാമാണ് സീ കേരളത്തിലെ ‘മിസ്റ്റർ ആൻഡ്മിസ്സിസ്’. ഈ ഷോയിലൂടെ ഇരുവരും പ്രണയത്തിലായാതാണോ എന്നും ആരാധകർക്ക് സംശയം ഉണ്ട്.
സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ചിത്രം ഏതെങ്കിലും പ്രോഗ്രാമിൻറെ പരസ്യമാണോ അതോ രണ്ടുപേരും ശരിക്കും വിവാഹിതരായതാണോ എന്നും സംശയമാണ്. ഇരുവരുടെയും പ്രതികരണത്തിനു വേണ്ടി കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകരെല്ലാം.