രണ്ടായിരത്തി എട്ടിൽ ലാൽ ജോസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘മുല്ല’ എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച മീര നന്ദൻ മലയാളികളുടെ ഇഷ്ട നടിയായി മാറി. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത സംഗീത റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാർ സിംഗറിലൂടെയാണ് താരം അഭിനയ രംഗത്തേക് കടന്നു വന്നത്. മലയാള സിനിമയിൽ കൈ നിറയെ അവസരങ്ങൾ ലഭിച്ച താരം തന്റെ അഭിനയ മികവിലൂടെ മലയാളികളുടെ ഇഷ്ട നടിയായി മാറിയ മീര പിന്നീട് തമിഴിലും തെലുങ്കിലും നിരവധി സിനിമകളിൽ തന്റെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്. പൃഥ്വിരാജ് നായക വേഷത്തിൽ എത്തിയ ‘പുതിയ മുഖം’, കേരളാ കഫെ, പത്താം നിലയിലെ തീവണ്ടി,പുള്ളിമാൻ,എൽസമ്മ എന്ന ആൺകുട്ടി, അയ്യനാർ, ഒരി ടത്ത് ഒരു പോസ്റ്റ് മാൻ,സ്വപ്ന സഞ്ചാരി, മല്ലുസിംഗ്, സീനിയേഴ്സ്, മദിരാശി, ലോക് പാൽ, റെഡ് വൈൻ, ഭൂമിയുടെ അവകാശികൾ, മൈലാഞ്ചി മൊഞ്ചുള്ള…