അപ്പനും മകനും ഒന്നിച്ചു സംവിധാനം ചെയ്ത ‘സുനാമി’ തീയേറ്ററുകളിലെത്തുന്നു – മലയാള സിനിമക്ക് ഒരു പുതിയ ക്രെഡിറ് കൂടിയാണ് ചിത്രം

അച്ഛനും മകനും ഒരുമിച്ച് ഒരേ സിനിമ സംവിധാനം ചെയ്ത ക്രെഡിറ്റ് മലയാള സിനിമക്ക് സമ്മാനിക്കുകയാണ് നടനും സംവിധായകനുമായ ലാലും ലാൽ ജൂനിയറും ( ജീൻ പോൾ) ‘സുനാമി’ എന്ന ചിത്രത്തിലൂടെ.രണ്ടു പേരും ഒന്നിച്ചു സംവിധാനം ചെയ്ത സിനിമ മാർച്ച് 11 നു തീയേറ്ററുകളിലെത്തും.

ഇന്നസെന്റിന്റെയും മുകേഷിന്റെയും പഴയകാല നര്മരംഗങ്ങളിലേക്കുള്ള തിരിച്ചുപോക്ക് കൂടിയാവും ഈ സിനിമ.ഗോഡ് ഫാദർ എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്തു ഇന്നസെന്റ് പറഞ്ഞ ഒരു തമാശയിൽ നിന്നാണു സുനാമിയുടെ പിറവി.

ബാലു വർഗ്ഗീസ് പ്രധാന കഥാപാത്രത്തെ അവതരിക്കുന്ന ചിത്രത്തിൽ മുകേഷ്, ഇന്നസെന്റ്, അജു വർഗീസ്, സുരേഷ് കൃഷ്ണ, അടിമാലി,അരുൺ ചെറുകാവിൽ , ദേവി അജിത്, നിഷ മാത്യു,വത്സല മേനോൻ, വര്ഗീസ്,ആരാധ്യ ആൻ തുടങ്ങിയവരും അഭിനയിക്കുന്നു.

അലൻ ആന്റണി നിർമിക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് യക്സാൻ ഗാരി പെരേരയും നേഹ നായരും ചേർന്നാണ്.ഛായാഗ്രഹണംഅലക്സ് പുളിക്കൽ,എഡിറ്റിംഗ് രതീഷ് രാജ്.

Related posts