മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഹൊറർ ത്രില്ലറും ഫാമിലി എന്റർടെയ്നറുമായ ‘ദി പ്രീസ്റ്റ്’ മാർച്ച് 11 ന് റിലീസ് ചെയ്യുന്നു.സെക്കൻഡ് ഷോകൾക്കുള്ള സർക്കാരിന്റെ വിലക്ക് മാറ്റിയതിനെ തുടർന്നാണ് സിനിമയുടെ നിർമാതാക്കൾ റിലീസ് തീയതി പ്രഖ്യാപിച്ചത്.പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു ചിത്രം കൂടി ആയിരുന്നു ഇത്.
മാർച്ച് 4 ന് റിലീസ് മുൻപ് ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രം തീയേറ്ററുകളിൽ സെക്കന്റ് ഷോ ആരംഭിക്കാൻസർക്കാർ അനുമതി ഇല്ലാത്തതിനാൽ മാറ്റിവക്കുകയായിരുന്നു.ഇപ്പോൾ രണ്ടാമത്തെ ഷോകൾ അനുവദിച്ച് കൊണ്ടുള്ള സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതിനാൽ, ‘ദി പ്രീസ്റ്റ്’ ടീം പുതിയ റിലീസ് തീയതി അറിയിക്കുകയായിരുന്നു.
മഞ്ജു വാരിയർ നായികയായി അഭിനയിക്കുന്ന ചിത്രത്തിൽ, നിഖില വിമൽ, ബേബി മോണിക്ക, സാനിയ അയപ്പൻ, ജഗദീഷ്, രമേശ് പിഷരോഡി, വെങ്കിടേഷ്, ശിവദാസ് കണ്ണൂർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കഥയും സംവിധാനവും ജോഫിൻ ടി ചാക്കോയാണ് നിർവഹിച്ചിരിക്കുന്നത്.ആന്റോ ജോസഫ് ഫിലിം കമ്പനി, ആർഡി ഇല്ല്യൂമിനേഷൻസ് എന്നീ ബാനറിൽ ഈ ചിത്രം നിർമിച്ചിരിക്കുന്നത് ആന്റോ ജോസഫ്, ബി ഉണ്ണികൃഷ്ണൻ, വി എൻ ബാബു എന്നിവർ ചേർന്നാണ്.