മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഹൊറർ ത്രില്ലറും ഫാമിലി എന്റർടെയ്‌നറുമായ ‘ദി പ്രീസ്റ്റ്’ മാർച്ച് 11 ന് റിലീസ് ചെയ്യുന്നു.സെക്കൻഡ് ഷോകൾക്കുള്ള സർക്കാരിന്റെ വിലക്ക് മാറ്റിയതിനെ തുടർന്നാണ് സിനിമയുടെ നിർമാതാക്കൾ റിലീസ് തീയതി പ്രഖ്യാപിച്ചത്.പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു ചിത്രം കൂടി ആയിരുന്നു ഇത്. മാർച്ച് 4 ന് റിലീസ് മുൻപ് ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രം തീയേറ്ററുകളിൽ സെക്കന്റ് ഷോ ആരംഭിക്കാൻസർക്കാർ അനുമതി ഇല്ലാത്തതിനാൽ മാറ്റിവക്കുകയായിരുന്നു.ഇപ്പോൾ രണ്ടാമത്തെ ഷോകൾ അനുവദിച്ച് കൊണ്ടുള്ള സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതിനാൽ, ‘ദി പ്രീസ്റ്റ്’ ടീം പുതിയ റിലീസ് തീയതി അറിയിക്കുകയായിരുന്നു. മഞ്ജു വാരിയർ നായികയായി അഭിനയിക്കുന്ന ചിത്രത്തിൽ, നിഖില വിമൽ, ബേബി മോണിക്ക, സാനിയ അയപ്പൻ, ജഗദീഷ്, രമേശ് പിഷരോഡി, വെങ്കിടേഷ്, ശിവദാസ് കണ്ണൂർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കഥയും സംവിധാനവും ജോഫിൻ ടി ചാക്കോയാണ് നിർവഹിച്ചിരിക്കുന്നത്.ആന്റോ ജോസഫ്…
Day: March 10, 2021
The Priest
Tsunami Location Still
Tsunami
അപ്പനും മകനും ഒന്നിച്ചു സംവിധാനം ചെയ്ത ‘സുനാമി’ തീയേറ്ററുകളിലെത്തുന്നു – മലയാള സിനിമക്ക് ഒരു പുതിയ ക്രെഡിറ് കൂടിയാണ് ചിത്രം
അച്ഛനും മകനും ഒരുമിച്ച് ഒരേ സിനിമ സംവിധാനം ചെയ്ത ക്രെഡിറ്റ് മലയാള സിനിമക്ക് സമ്മാനിക്കുകയാണ് നടനും സംവിധായകനുമായ ലാലും ലാൽ ജൂനിയറും ( ജീൻ പോൾ) ‘സുനാമി’ എന്ന ചിത്രത്തിലൂടെ.രണ്ടു പേരും ഒന്നിച്ചു സംവിധാനം ചെയ്ത സിനിമ മാർച്ച് 11 നു തീയേറ്ററുകളിലെത്തും. ഇന്നസെന്റിന്റെയും മുകേഷിന്റെയും പഴയകാല നര്മരംഗങ്ങളിലേക്കുള്ള തിരിച്ചുപോക്ക് കൂടിയാവും ഈ സിനിമ.ഗോഡ് ഫാദർ എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്തു ഇന്നസെന്റ് പറഞ്ഞ ഒരു തമാശയിൽ നിന്നാണു സുനാമിയുടെ പിറവി. ബാലു വർഗ്ഗീസ് പ്രധാന കഥാപാത്രത്തെ അവതരിക്കുന്ന ചിത്രത്തിൽ മുകേഷ്, ഇന്നസെന്റ്, അജു വർഗീസ്, സുരേഷ് കൃഷ്ണ, അടിമാലി,അരുൺ ചെറുകാവിൽ , ദേവി അജിത്, നിഷ മാത്യു,വത്സല മേനോൻ, വര്ഗീസ്,ആരാധ്യ ആൻ തുടങ്ങിയവരും അഭിനയിക്കുന്നു. അലൻ ആന്റണി നിർമിക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് യക്സാൻ ഗാരി പെരേരയും നേഹ നായരും ചേർന്നാണ്.ഛായാഗ്രഹണംഅലക്സ് പുളിക്കൽ,എഡിറ്റിംഗ് രതീഷ് രാജ്.