Mohanlal

ഒരു ഇന്ത്യൻ നടൻ, നിർമ്മാതാവ്, പിന്നണി ഗായകൻ, വിതരണക്കാരൻ, മനുഷ്യസ്‌നേഹി എന്നിങ്ങനെ നിരവധി മേഖലകളിൽ പ്രശസ്‌തനാണ് മോഹൻലാൽ എന്ന പേരിൽ അറിയപ്പെടുന്ന മോഹൻലാൽ വിശ്വനാഥൻ (ജനനം: 21 മെയ് 1960), പ്രധാനമായും മലയാള സിനിമയിൽ പ്രവർത്തിക്കുന്നു. ഏറ്റവും പ്രശംസിക്കപ്പെട്ട ഇന്ത്യൻ നടന്മാരിൽ ഒരാളായ മോഹൻലാൽ നാല് പതിറ്റാണ്ടിലേറെ നീണ്ട കരിയർ നേടിയിട്ടുണ്ട്, ഈ കാലയളവിൽ 340 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു. മലയാളത്തിന് പുറമേ മറ്റ് ഇന്ത്യൻ ഭാഷാ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അഞ്ച് ദേശീയ ചലച്ചിത്ര അവാർഡുകൾ – രണ്ട് മികച്ച നടൻ, ഒരു പ്രത്യേക ജൂറി പരാമർശം, അഭിനയത്തിന് ഒരു പ്രത്യേക ജൂറി അവാർഡ്, മികച്ച ഫീച്ചർ ഫിലിമിനുള്ള അവാർഡ് (നിർമ്മാതാവ് എന്ന നിലയിൽ), ഒമ്പത് കേരള സ്റ്റേറ്റ് ഫിലിം അവാർഡുകൾ, ഫിലിംഫെയർ…

ഒരിടവേളയ്ക്കു ശേഷം ‘റോമ’ മലയാളത്തിലേക്ക് തിരിച്ചു വരുന്നു

തൃശ്ശൂരിന്റെ പ്രാതൽ മധുരത്തിന്റെ കഥ പറയുന്ന സിനിമ ‘വെള്ളേപ്പം’ തീയേറ്ററുകളിൽ പ്രദർശനത്തിനൊരുങ്ങുന്നു..ഒരിടവേളക്ക് ശേഷം ‘റോമ’ മലയാളത്തിലേക്കു തിരിച്ചുവരുന്ന സിനിമ കൂടിയാണിത്. അക്ഷയ് രാധാകൃഷ്ണൻ (പതിനെട്ടാം പടി ), നൂറിൻ ഷെരീഫ് , എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു . പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന ചിത്രം ബറോക് പ്രൊഡക്ഷൻറെ ബാനറിൽ ജീൻസ് തോമസ്,ദ്വാരക് ഉദയ് ശങ്കർ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.ഷൈൻ ടോം ചാക്കോ, ശ്രീജിത് രവി, കൈലാഷ്,വൈശാഖ് രാജൻ,സാജിദ് യഹിയ തുടങ്ങിയവരും തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.കഥ, തിരക്കഥ -ജീവൻലാൽ,ഗാനരചന- മനു മൻജിത്,അജേഷ് എം ദാസൻ,സംഗീതം-എസ് പി വെങ്കിടേഷ്,ലീല എൽ ഗിരീഷ്‌കുട്ടൻ,ഛായാഗ്രഹണം-ഷിഹാബ്‌ ഓങ്ങല്ലൂർ,എഡിറ്റിംഗ്-രഞ്ജിത് ടച്ച്റിവർ.

Velleppam

തൃശ്ശൂരിന്റെ പ്രാതൽ മധുരത്തിന്റെ കഥ പറയുന്ന സിനിമ ‘വെള്ളേപ്പം’ പ്രദർശനത്തിനൊരുങ്ങുന്നു. അക്ഷയ് രാധാകൃഷ്ണൻ (പതിനെട്ടാം പടി ), നൂറിൻ ഷെരീഫ് , റോമ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ഒരിടവേളക്ക് ശേഷം ‘റോമ’ മലയാളത്തിലേക്കു തിരിച്ചുവരുന്ന സിനിമ കൂടിയാണിത്. പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന ചിത്രം ബറോക് പ്രൊഡക്ഷൻറെ ബാനറിൽ ജീൻസ് തോമസ്,ദ്വാരക് ഉദയ് ശങ്കർ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ഷൈൻ ടോം ചാക്കോ, ശ്രീജിത് രവി, കൈലാഷ്,വൈശാഖ് രാജൻ,സാജിദ് യഹിയ തുടങ്ങിയവരും തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. കഥ, തിരക്കഥ -ജീവൻലാൽ.ഗാനരചന- മനു മൻജിത്,അജേഷ് എം ദാസൻ.സംഗീതം-എസ് പി വെങ്കിടേഷ്,ലീല എൽ ഗിരീഷ്‌കുട്ടൻ.ഛായാഗ്രഹണം-ഷിഹാബ്‌ ഓങ്ങല്ലൂർ.എഡിറ്റിംഗ്-രഞ്ജിത് ടച്ച്റിവർ.

Black Coffee

ബ്ലാക്ക് കോഫി എന്ന ചിത്രം തീയേറ്ററുകളിൽ എത്തുന്നത് പുതിയൊരു കൗതുകത്തോടെയാണ് -തനിക്കു പുതുജീവൻ നൽകിയ സിനിമയുടെ തുടർച്ച ആ നടൻ തന്നെ സംവിധാനം ചെയ്തതിലൂടെയാണ്.മലയാളത്തിൽ കോവിഡ് കാലത്തിനു മുൻപ് റിലീസിനു തയ്യാറായ സിനിമയാണിത്‌. പത്തു വര്ഷം മുൻപ് ആഷിക് അബു സംവിധാനം ചെയ്ത ‘ സാൾട് ആൻഡ് പെപ്പർ ‘ സിനിമ ഹിറ്റായപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധേയനായത് ബാബുരാജ് എന്ന നടനായിരുന്നു.വില്ലനായി അഭിനയിച്ചിരുന്ന ബാബുരാജ് അതോടെ സ്വഭാവനാടനും തമാശക്കാരനുമായി. മലയാളത്തിലെ ന്യൂ ജനറേഷൻ സിനിമകളുടെ തുടക്കം കൂടിയായിരുന്നു അത്. പത്തു വർഷത്തിനു ശേഷം ആ സിനിമയുടെ തുടർകഥ ബ്ലാക്ക് കോഫി എന്ന പേരിൽ ബാബുരാജിന്റെ രചനയിലും സംവിധാനത്തിലും തീയേറ്ററുകളിൽ എത്തുന്നു. സാൾട് ആൻഡ് പേപ്പറിലെ നായകനും നായികയുമായ ലാലിന്റെയും ശ്വേതാമേനോന്റെയും വീട്ടിലെ പാചകക്കാരനായി ബാബുരാജ് എത്തുന്നിടത്താണ് ബ്ലാക്ക് കോഫീ തുടങ്ങുന്നത്. സണ്ണി വെയ്ൻ, ടിനി ടോം,ധർമജൻ ബോൾഗാട്ടി,കോട്ടയം…