കാവൽ: ഒരേ കാലഘട്ടത്തിലെ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ സുരേഷ് ഗോപി ചിത്രം

സുരേഷ് ഗോപിയുടെ പുതിയൊരു മുഖവുമായി ഒരു പുതിയ മലയാള സിനിമ. കാവൽ എന്ന ഈ ചിത്രത്തിന്റെ  ചിത്രീകരണം പൂർത്തിയായി. 2020 ജനുവരിയിൽ ആണ് ഈ ചിത്രത്തിന്റെ  ചിത്രീകരണം ആരംഭിച്ചത്. ലോക്ഡൗൺ പ്രഖ്യാപിച്ചതിനുശേഷം ചിത്രത്തിന്റെ ചിത്രീകരണം നിർത്തിവെക്കുകയും ഉണ്ടായി. 

 രഞ്ജി പണിക്കറിന്റെ  മകനും നടനുമായ നിഥിൻ രഞ്ജി പണിക്കർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ് ഉടൻ തന്നെ അദ്ദേഹം ചിത്രത്തിലെ ചില പ്രധാനപ്പെട്ട വിവരങ്ങൾ പങ്കുവെക്കുകയുണ്ടായി. ചിത്രം ഒരു ആക്ഷൻ ഫാമിലി ഡ്രാമ ആയിരിക്കും എന്ന് അദ്ദേഹം പറഞ്ഞു. ഹൈറേഞ്ചിന്റെ  പശ്ചാത്തലത്തിൽ രണ്ട് കാലഘട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.


 ചിത്രത്തിൽ ലാൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഈ ചിത്രത്തിൽ സുരേഷ് ഗോപി ഒരു കഥാപാത്രത്തിന്റെ രണ്ട് കാലഘട്ടങ്ങൾ അവതരിപ്പിക്കുന്നു. ഒന്ന് ഒരു യുവാവ്,  മറ്റേത് 50-55 വയസ്സുള്ള ഒരു മധ്യവയസ്കനെ യുമാണ് അവതരിപ്പിക്കുന്നത്. സയാ ഡേവിഡ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഐ എം വിജയൻ അലൻസിയർ മുത്തുമണി എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 ലേലത്തിന്റെ രണ്ടാം ഭാഗം,  ഒറ്റക്കൊമ്പൻ എന്നീ രണ്ട് ചിത്രങ്ങളാണ് ഇനി വരാനിരിക്കുന്ന സുരേഷ് ഗോപിയുടെ പ്രധാന ചിത്രങ്ങൾ.

Related posts