കപ്പേള എന്ന ചിത്രം തെലുങ്കിലേക്ക്. അനിഖ സുരേന്ദ്രൻ നായിക

മലയാളത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു കപ്പേള. നടനും സഹസംവിധായകനും ആയ മുഹമ്മദ് മുസ്തഫ ആയിരുന്നു ചിത്രം സംവിധാനം ചെയ്തിരുന്നത്. ഈ ചിത്രം ഇപ്പോൾ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. അന്ന ബെൻ അവതരിപ്പിച്ച കഥാപാത്രത്തെ തെലുങ്കിൽ അവതരിപ്പിക്കുന്നത് മലയാള സിനിമയിലെ അനിഖയാണ്.   സിത്താര എന്റർടൈൻമെന്റ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. കോവിഡ്  സമയത്തായിരുന്നു ചിത്രം മലയാളത്തിൽ റിലീസ് ചെയ്തിരുന്നത്. ചിത്രം ശ്രദ്ധിക്കപ്പെട്ടു വന്നപ്പോഴായിരുന്നു തിയേറ്ററുകളെല്ലാം അടച്ചുപൂട്ടിയത്. പിന്നീട് കപ്പേള എന്ന മലയാളചലച്ചിത്രം നെട്ഫ്ലിക്സ് ലൂടെ റിലീസ് ചെയ്യപ്പെട്ടു. അനിഖ ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്

കാവൽ: ഒരേ കാലഘട്ടത്തിലെ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ സുരേഷ് ഗോപി ചിത്രം

സുരേഷ് ഗോപിയുടെ പുതിയൊരു മുഖവുമായി ഒരു പുതിയ മലയാള സിനിമ. കാവൽ എന്ന ഈ ചിത്രത്തിന്റെ  ചിത്രീകരണം പൂർത്തിയായി. 2020 ജനുവരിയിൽ ആണ് ഈ ചിത്രത്തിന്റെ  ചിത്രീകരണം ആരംഭിച്ചത്. ലോക്ഡൗൺ പ്രഖ്യാപിച്ചതിനുശേഷം ചിത്രത്തിന്റെ ചിത്രീകരണം നിർത്തിവെക്കുകയും ഉണ്ടായി.   രഞ്ജി പണിക്കറിന്റെ  മകനും നടനുമായ നിഥിൻ രഞ്ജി പണിക്കർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ് ഉടൻ തന്നെ അദ്ദേഹം ചിത്രത്തിലെ ചില പ്രധാനപ്പെട്ട വിവരങ്ങൾ പങ്കുവെക്കുകയുണ്ടായി. ചിത്രം ഒരു ആക്ഷൻ ഫാമിലി ഡ്രാമ ആയിരിക്കും എന്ന് അദ്ദേഹം പറഞ്ഞു. ഹൈറേഞ്ചിന്റെ  പശ്ചാത്തലത്തിൽ രണ്ട് കാലഘട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.  ചിത്രത്തിൽ ലാൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഈ ചിത്രത്തിൽ സുരേഷ് ഗോപി ഒരു കഥാപാത്രത്തിന്റെ രണ്ട് കാലഘട്ടങ്ങൾ അവതരിപ്പിക്കുന്നു. ഒന്ന് ഒരു യുവാവ്,  മറ്റേത് 50-55 വയസ്സുള്ള ഒരു മധ്യവയസ്കനെ…

തെലുങ്കിൽ ‘ലൂസിഫർ’ ആകുന്നത് ചിരഞ്ജീവി

2019ലെ സൂപ്പർ ഹിറ്റ്‌ ചിത്രമായ പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫർ’ തെലുങ്കിൽ സംവിധാനം ചെയ്യുന്നു.  ചിരജീവിയാണ് സ്റ്റീഫൻ നെടുമ്പളളി ആകുന്നത്. മലയാളത്തിൽ ഉണ്ടായത് പോലെ മെഗാ ഹിറ്റ്‌ വിജയം അവിടെയും നടക്കുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. 200 കോടി കളക്ഷൻ ലഭിച്ച ചിത്രമാണ്’ ലൂസിഫർ’.       ചിരംജീവിയുടെ മകനായ രാംചരണിന്റെ കോണിഡില്ല എന്ന പ്രൊഡക്ഷൻ കമ്പനിയാണ് ‘ലൂസിഫർ’ തെലുങ്കിൽ നിർമ്മിക്കുന്നത്. ചിത്രത്തിനായി പല പ്രമുഖ സംവിധായകരും ചിരംജീവിയെ സമീപിച്ചിരുന്നു.എന്നാൽ തന്റെ സിനിമയുടെ സംവിധായകനെ ചിരംജീവി തന്നെ കണ്ടെത്തുകയായിരുന്നു.  തമിഴിലെയും തെലുങ്കിലെയും സൂപ്പർ   ഹിറ്റ്‌ സംവിധായകനായ മോഹൻ രാജാണ് ആ സംവിധായകൻ.  തമിഴിൽ ‘തനി ഒരുവൻ ‘,’ജയം’, വേലൈക്കാരൻ’ എന്നീ സിനിമകൾ അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്.    ‘ലൂസിഫർ’ തെലുങ്ക് പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ മാറ്റിയിട്ടുണ്ടെന്ന് ചിരഞ്ജീവി പറഞ്ഞു. ചിത്രത്തിൽ മഞ്ജു വാര്യർ ചെയ്ത വേഷം…

കമൽ ഹാസന്റെ അടുത്ത ചിത്രത്തിൽ വില്ലൻ ഫഹദ് ഫാസിലോ?

തെന്നിന്ത്യയിൽ ശ്രദ്ധേയനായ സംവിധായകനാണ് ലോകേഷ് കനകരാജ്. അദ്ദേഹത്തിന്റെ അടുത്ത ചിത്രമാണ് ‘വിക്രം’. അതിൽ ഫഹദ് ഫാസിൽ വില്ലനായി എത്തുന്നു എന്നാണ് വാർത്ത. കമൽ ഹാസനാണ് ഈ ചിത്രത്തിലെ നായകൻ. തമിഴ് മാധ്യമങ്ങളിൽ ഇതിനെപ്പറ്റി വാർത്തകൾ വന്നിട്ടുട്ടെങ്കിലും ഫഹദ്  ഇത് നിഷേധിക്കാനോ ശരിവയ്ക്കാനോ തയ്യാറായിട്ടില്ല.        കമലിന്റെ 232-ആം ചിത്രമായ ‘വിക്രം’ നിർമ്മിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ തന്നെ  നിർമ്മാണ കമ്പനിയായ രാജ്കമൽ ഫിലംസ് ആണ്. അടുത്ത വർഷമാണ് സിനിമ റിലീസ് ചെയ്യുന്നത്.           ‘കൈതി’ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിലൂടെ തെന്നിന്ത്യയിൽ ശ്രദ്ധേയനായ സംവിധായകനാണ് ലോകേഷ് കനകരാജ്. ലോകേഷ് ഒടുവിൽ സംവിധാനം ചെയ്ത ചിത്രം വിജയ് നായകനായ ‘മാസ്റ്റർ’ ആണ്. കഴിഞ്ഞ മാർച്ചിൽ റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമ കോവിഡ് മൂലം മാറ്റി വയ്ച്ചിരിക്കയാണ്.

മുസ്ലീമിനെ വിവാഹം കഴിച്ചത് എന്തിനെന്നുള്ള ചോദ്യത്തിന് മറുപടിയുമായി പ്രിയാമണി

അന്യ മതത്തിലുള്ള ഇയാളെ വിവാഹം കഴിച്ചത് എന്തിന് എന്ന്ഒരാൾ കമന്റ് ഇട്ടതിന് മറുപടിയുമായി പ്രിയാമണിയെ രംഗത്തെത്തി. ഇൻസ്റ്റഗ്രാമിലിട്ട  തന്റെ ഫോട്ടോഷൂട്ട്‌  ചിത്രങ്ങൾക്ക് താഴെ ഒരാൾ കമന്റ്റിട്ടതിനു  മറുപടിയായിട്ടാണ്  പ്രിയാമണി രംഗത്തെത്തിയത്.  ” രക്തചരിത്ര’എന്ന സിനിമ കണ്ടതുമുതൽ  എനിക്ക് നിങ്ങളെ ഇഷ്ടമായിരുന്നു. പക്ഷേ എന്തിനാണ് നിങ്ങൾ മുസ്‌മിനെ കല്യാണം കഴിച്ചത് ” എന്നാണ് അയാൾ ചോദിച്ചത്. എന്നാൽ തന്റെ മറുപടിയിലൂടെ പ്രിയാമണി എല്ലാവരെയും ഞെട്ടിച്ചു. താൻ വിവാഹം ചെയ്തത് ഒരു ഇന്ത്യക്കാരനെയാണ്   എന്നാണ് അവർ പറഞ്ഞത്. ഈ മറുപടിയിലൂടെ അവർ എല്ലാവരുടെയും അഭിനന്ദനവും കൈയടിയും നേടി. ധാരാളംപേർ പ്രിയയ്ക്ക്  സപ്പോർട്ടായി  രംഗത്തെത്തി. ഇങ്ങനെയുള്ളവർക്ക് മറുപടി നൽകേണ്ടത് അത്യാവശ്യമാണെന്നും പ്രിയാമണിയെയോർത്തു  അഭിമാനം തോന്നുന്നു എന്നും ആരാധകർ  കുറിച്ചു.      2017 ലാണ് പ്രിയാമണി ഇവന്റ് ഓർ ഗനൈസറായ മുസ്താഫയെ വിവാഹം കഴിച്ചത്.

‘തൊമ്മനും മക്കളും’ എന്ന ചിത്രത്തിലെ കാസ്റ്റിംഗ് നെക്കുറിച്ച് ഷാഫി.

‘തൊമ്മനും മക്കളും’ എന്ന  തൻറെ ചിത്രത്തിൽ മമ്മൂട്ടിയുടെ റോളിൽ പൃഥ്വിരാജ് ,  ലാലിന്റെ റോളിൽ  ജയസൂര്യ എന്നിവരാണ് അഭിനയിക്കാനിരുന്നത് എന്ന് സംവിധായകനായ ഷാഫി  പറയുന്നു. ഷാഫിയുടെ സംവിധാനത്തിൽ ബെന്നി പി നായരമ്പലം തിരക്കഥ രചിച്ച തൊമ്മനും മക്കളും 2005 ലാണ് പുറത്തിറങ്ങിയത്.അതിലെ കാറ്റിനെ കുറിച്ച് സംവിധായകൻ ഷാഫി പറയുന്നതാണിത്. അന്നത്തെ മുൻനിര  യുവതാരങ്ങളെ കണ്ടുകൊണ്ടാണ് ഇത് തുടങ്ങിയത്. മമ്മൂട്ടിയുടെ റോൾ പൃഥ്വിരാജും ലാലിന്റെ റോൾ ജയസൂര്യ ആയിട്ടാണ് തീരുമാനിച്ചിരുന്നത്. എന്നാൽ അത് നടക്കാതെ പോയി. പിന്നീട് മമ്മൂട്ടിയുടെ അടുത്ത്  കഥ പറഞ്ഞപ്പോൾ അദ്ദേഹം അത് ചെയ്യാമെന്ന് ഏറ്റു. അതിലെ തമാശ രംഗങ്ങളൊക്കെ യുവ താരനിരയ്ക്ക് വേണ്ടി എഴുതിയതാണെങ്കിലും മമ്മൂട്ടിക്കും ലാലിനും വേണ്ടി മാറ്റി എഴുതിയിട്ടില്ല. എന്നാൽ യുവ  താരങ്ങൾ ചെയ്യുന്നതിനേക്കാൾ നല്ല രീതിയിലാണ് അവർ ചെയ്തത്അത്  അവരുടെ അനുഭവങ്ങളുടെ ഗുണം ആയിരുന്നു. ഒരു സ്വകാര്യ ചാനലിനു വേണ്ടി…

മമ്മൂട്ടിക്ക് മാത്രമാണ് തിരക്കഥ വായിക്കാൻ നൽകിയത് എന്ന് അടൂർ ഗോപാലകൃഷ്ണൻ.

നിരവധി സിനിമകൾക്ക് തിരക്കഥ രചിക്കുകയും ധാരാളം സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്ത ആളാണ് അടൂർഗോപാലകൃഷ്ണൻ.അദ്ദേഹം ഇപ്പോൾ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ‘മതിലുകൾ’ സിനിമയുടെ തിരക്കഥ വായിക്കാൻ കൊടുത്ത തിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞു. സാധാരണയായി അഭിനേതാക്കൾക്ക് തിരക്കഥ വായിക്കാൻ നൽകാറില്ലെങ്കിലും  മമ്മൂട്ടിക്ക്  മാത്രമായി നൽകിയ ഇളവിനെ കുറിച്ച് അദ്ദേഹം പറഞ്ഞു.          ” അവതരിപ്പിക്കേണ്ടത് ജീവിച്ചിരിക്കുന്ന ബഷീറിനെ അല്ലേ അതിനാൽ സ്ക്രിപ്റ്റ് വായിക്കാൻ തരണ’മെന്ന് മമ്മൂട്ടി പറഞ്ഞു. തുടർന്നാണ് മമ്മൂട്ടിക്ക് സ്ക്രിപ്റ്റ്  വായിക്കാൻ നൽകിയത് എന്ന്അടൂർ ഗോപാലകൃഷ്ണൻ. ഭയങ്കര ത്രിൽഡ്  ആയിട്ടാണ് അദ്ദേഹം സ്ക്രിപ്റ്റ് കൃത്യസമയത്ത് തന്നെ മടക്കി നൽകിയത്.           ഈ സ്ക്രിപ്റ്റ് വായിച്ചു നോക്കിയാൽ ഒരു സിനിമയുടെ തിരക്കഥ എങ്ങനെയായിരിക്കണം എന്ന് മനസ്സിലാക്കാൻ സാധിക്കും എന്ന് മമ്മൂട്ടി പല തിരക്കഥാകൃത്തുക്കളോടും പറഞ്ഞു. മമ്മൂട്ടി ബഷീറിന്റെ  എല്ലാ കഥകളും വായിച്ച് മനസ്സിലാക്കിയിട്ടാണ്…

സനൽ കുമാർ ശശിധരൻറെ അടുത്ത സിനിമയിൽ ടോവിനോയും കനിയും

സംവിധായകൻ സനൽ കുമാർ ശശിധരൻ ഒരുക്കുന്ന പുതിയ സിനിമയിൽ ടോവിനോ തോമസാണ് നായകൻ.ഇക്കൊല്ലത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ കനി കുസൃതിയാണ് നായിക.           ഡിസംബർ 26ന് ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ പേര് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. പെരുമ്പാവൂരിൽ ഷൂട്ടിംഗ് തുടങ്ങി. 5 ദിവസത്തിന് ശേഷം റാന്നി യിലായിരിക്കും അടുത്ത ഷൂട്ടിംഗ്.      സനൽ കുമാറിന്റെ ഒടുവിലായി സംവിധാനം ചെയ്തത് മഞ്ജു വാര്യർ നായികയായ ‘കയറ്റം’ ആണ്.അദ്ധേഹത്തിന്റെ എല്ലാ സിനിമകളും പ്രേക്ഷക പ്രശംസ നേടിയവയാണ്.        തന്റെ പുതിയ സിനിമ ഈ കാലഘട്ടത്തിന്റെ കഥയെന്നാണ് അദ്ദേഹം പറയുന്നത്. സുദേവ് നായരും ഈ സിനിമയിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്

അജു വർഗീസിൻറെ ‘കിളി’ ട്രെൻഡിങ്ങിലേക്ക്

അജു വർഗീസിന്റെ വെബ്  സീരീസ് ആയ ‘കിളി’ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആവുകയാണ്. മൈ ഡെസിഗ്നേഷൻ സ്റ്റുഡിയോസും ഫന്റാസ്റ്റിക് ഫിലിംസും ചേർന്നാണിത് നിർമ്മിക്കുന്നത്.മഞ്ജു വാരിയരും പൃഥ്വി രാജുമാണ് ഇതിന്റ ഫസ്റ്റ് എപ്പിസോഡ് റിലീസ് ചെയ്തത്. നിലവിൽ അഞ്ചാം സ്ഥാനത്തുള്ള എപ്പിസോഡ് ഒന്നാം സ്ഥാനത്തേക്കുള്ള കുത്തിപ്പിലേക്കാണ്.      മലയാളത്തിലെ ആദ്യത്തെ ബിഗ് ബഡ്ജറ്റ് വെബ് സീരീസ് ആണ്  ‘കിളി’. അജു വർഗീസിനെ കൂടാതെ മാത്തൂക്കുട്ടി,ശ്രീജിത് രവി, കാർത്തിക് ശങ്കർ, ആനന്ദ് മന്മധൻ, വൈശാഖ് നായർ,വിഷ്ണു ഗോവിന്ദ് എന്നിവരും ഇതിൽ അഭിനയിക്കുന്നുണ്ട്.          കോമഡി പശ്ചാത്തലമുള്ള സീരിസിന്റെ സംവിധായകൻ വിഷ്ണു ഗോവിന്താണ്.ലോക് ഡൗണിന്റെയും കോവിഡിന്റെയും പശ്ചാത്തലമാണ് കഥയിലുള്ളത്. എബ്രഹാം ജോസഫ് ആണ് ഛായഗ്രഹണം നിർവഹിച്ചിരിക്കുന്നത്.       സീരീസ് മൂന്ന് സീസണുകളായിട്ടാണ് പുറത്തിറങ്ങുന്നത്.ആദ്യ സീസണിൽ 8 എപ്പിസോഡുകളാനുള്ളത്.ലോക്ക് ഡൌൺ സമയത്ത് ലഹരി കിട്ടാതായപ്പോൾ…