ബ്ലാക്ക് കോഫി എന്ന ചിത്രം തീയേറ്ററുകളിൽ എത്തുന്നത് പുതിയൊരു കൗതുകത്തോടെയാണ് -തനിക്കു പുതുജീവൻ നൽകിയ സിനിമയുടെ തുടർച്ച ആ നടൻ തന്നെ സംവിധാനം ചെയ്തതിലൂടെയാണ്.മലയാളത്തിൽ കോവിഡ് കാലത്തിനു മുൻപ് റിലീസിനു തയ്യാറായ സിനിമയാണിത്. പത്തു വര്ഷം മുൻപ് ആഷിക് അബു സംവിധാനം ചെയ്ത ‘ സാൾട് ആൻഡ് പെപ്പർ ‘ സിനിമ ഹിറ്റായപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധേയനായത് ബാബുരാജ് എന്ന നടനായിരുന്നു.വില്ലനായി അഭിനയിച്ചിരുന്ന ബാബുരാജ് അതോടെ സ്വഭാവനാടനും തമാശക്കാരനുമായി. മലയാളത്തിലെ ന്യൂ ജനറേഷൻ സിനിമകളുടെ തുടക്കം കൂടിയായിരുന്നു അത്. പത്തു വർഷത്തിനു ശേഷം ആ സിനിമയുടെ തുടർകഥ ബ്ലാക്ക് കോഫി എന്ന പേരിൽ ബാബുരാജിന്റെ രചനയിലും സംവിധാനത്തിലും തീയേറ്ററുകളിൽ എത്തുന്നു. സാൾട് ആൻഡ് പേപ്പറിലെ നായകനും നായികയുമായ ലാലിന്റെയും ശ്വേതാമേനോന്റെയും വീട്ടിലെ പാചകക്കാരനായി ബാബുരാജ് എത്തുന്നിടത്താണ് ബ്ലാക്ക് കോഫീ തുടങ്ങുന്നത്. സണ്ണി വെയ്ൻ, ടിനി ടോം,ധർമജൻ ബോൾഗാട്ടി,കോട്ടയം…
Category: Upcoming movies
Marakkar Arabikadalinte Simham
കാവൽ: ഒരേ കാലഘട്ടത്തിലെ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ സുരേഷ് ഗോപി ചിത്രം
സുരേഷ് ഗോപിയുടെ പുതിയൊരു മുഖവുമായി ഒരു പുതിയ മലയാള സിനിമ. കാവൽ എന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. 2020 ജനുവരിയിൽ ആണ് ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ലോക്ഡൗൺ പ്രഖ്യാപിച്ചതിനുശേഷം ചിത്രത്തിന്റെ ചിത്രീകരണം നിർത്തിവെക്കുകയും ഉണ്ടായി. രഞ്ജി പണിക്കറിന്റെ മകനും നടനുമായ നിഥിൻ രഞ്ജി പണിക്കർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ് ഉടൻ തന്നെ അദ്ദേഹം ചിത്രത്തിലെ ചില പ്രധാനപ്പെട്ട വിവരങ്ങൾ പങ്കുവെക്കുകയുണ്ടായി. ചിത്രം ഒരു ആക്ഷൻ ഫാമിലി ഡ്രാമ ആയിരിക്കും എന്ന് അദ്ദേഹം പറഞ്ഞു. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിൽ രണ്ട് കാലഘട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ ലാൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഈ ചിത്രത്തിൽ സുരേഷ് ഗോപി ഒരു കഥാപാത്രത്തിന്റെ രണ്ട് കാലഘട്ടങ്ങൾ അവതരിപ്പിക്കുന്നു. ഒന്ന് ഒരു യുവാവ്, മറ്റേത് 50-55 വയസ്സുള്ള ഒരു മധ്യവയസ്കനെ…