മലയാളത്തിലെ മിനിസ്ക്രീനിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള അവതാരകാരനും നടനുമൊക്കെയാണ് ജി പി എന്ന ചുരുക്കപ്പേരിൽ അറിയപെടുന്ന ഗോവിന്ദ് പദ്മസൂര്യ. ഏറ്റവും കൂടുതൽ പെൺകുട്ടികൾ ആരാധകരായിട്ടുള്ള താരം കൂടിയാണ് ജി പി. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയുടെ അവതാരകാരനായെത്തി പ്രേക്ഷകരുടെ മനം കവർന്ന താരത്തിനു സോഷ്യൽ മീഡിയയിലും അല്ലാതെയും നിരവധി ആരാധകരാണുള്ളത്. എന്നാൽ ഇപ്പോൾ എല്ലാ ആരാധികമാരെയും അമ്പരപ്പിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ജി പി യുടെ ഒരു ഫോട്ടോ. നടി ദിവ്യ പിള്ളക് ഒപ്പം തുളസിമാല ചാർത്തി നിൽക്കുന്ന ജി പി യുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാര വിഷയം. ചിത്രം പുറത്തു വന്നതോടെ രഹസ്യമായി താരത്തിന്റെ വിവാഹം കഴിഞ്ഞോ എന്നതാണ് ആരാധകരുടെ സംശയം. എന്നാൽ ചിത്രത്തെ കുറിച്ചു ജി പി യോ ദിവ്യയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.…
Category: Announcement
അഹാനയുടെ സഹോദരി പ്രണയത്തിലാണോ? ഉദയവും അസ്തമയും ഞങ്ങള്‍ ഒന്നിച്ചാണെന്ന് ആണ്‍സുഹൃത്ത്, ചിത്രങ്ങള്‍ വൈറല്‍
നടന് കൃഷ്ണകുമാറും കുടുംബവും ഈ ലോക്ഡൗണ്‍ കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു. നാല് പെണ്മക്കള്ക്കും ഭാര്യയ്ക്കൊപ്പം കഴിയുന്നത് കൊണ്ട് തന്നെ വീട്ടില്‍ ലേഡീസ് ഹോസ്റ്റല്‍ നടത്തുന്ന നടന് എന്ന പേരില്‍ കൃഷ്ണകുമാര്‍ പലപ്പോഴും ട്രോളുകള്‍ ഏറ്റുവാങ്ങാറുണ്ട്. പിതാവിനെ പോലെ അഭിനയിക്കാനും മറ്റുമൊക്കെ കഴിവുള്ളവരാണെന്ന് നാല് പെണ്മക്കളും ഇതിനകം തെളിയിച്ചു. മൂത്തമകള്‍ അഹാന സിനിമയില്‍ സജീവമായി പ്രവര്‍ത്തിക്കുകയാണ്. എന്നാലിപ്പോള്‍ അഹാനയുടെ തൊട്ട് താഴെയുള്ള അനിയത്തി ദിയ കൃഷ്ണയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റുകള്‍ ശ്രദ്ധേയമാവുകയാണ്. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ക്കൊപ്പം തന്റെ ആണ്‍സുഹൃത്തിനെ കൂടി പുറംലോകത്തിന് കാണിക്കുകയാണ് ദിയ. ഒപ്പം തന്റെ സ്നേഹത്തെ കുറിച്ചുള്ള അഭിപ്രായവും താരപുത്രി വ്യക്തമാക്കിയിരിക്കുകയാണ്. നടന് കൃഷ്ണകുമാറിന്റെയും സിന്ധു കൃഷ്ണയുടെയും രണ്ടാമത്തെ മകളാണ് ദിയ കൃഷ്ണ. വീട്ടിലെല്ലാവരും ഓസി എന്ന് വിളിക്കുന്ന ദിയ തന്റെ ആണ്‍സുഹൃത്ത് വൈഷ്ണവ് ഹരിചന്ദ്രനൊപ്പമുള്ള ഒരുപാട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെക്കുന്നത് പതിവാണ്. വൈഷ്ണവുമായി…