2009 ൽ ഹിറ്റ് സംവിധായകൻ ലാൽ ജോസ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ നീലത്താമരയിലൂടെ സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച മലയാളികളുടെ ഇഷ്ട നടിയാണ് അർച്ചന കവി. ആദ്യ ചിത്രത്തിലെ അഭിനയത്തിനു തന്നെ രണ്ടായിരത്തി ഒമ്പത്തിലെ മികച്ച പുതുമുഖ നായികക്കുള്ള പുരസ്കാരത്തിനു അർഹയാക്കി
തയ്യറ്ററുകളിൽ ഗംഭീര വിജയമായിരുന്ന നീലത്താമരയിലെ കുഞ്ഞിമാളുവിനെ മലയാളികൾ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രത്തിലെ അനുരാഗ വിലോചനനായി എന്ന് തുടങ്ങുന്ന ഗാനം ഇന്നും മലയാളികളുടെ ഇഷ്ടഗാനങ്ങളിൽ ഒന്നാണ്.
നീലത്താമരക്ക് ശേഷം അർച്ചന അഭിനയിച്ച മമ്മി ആൻ മി എന്ന ചിത്രത്തിലെ ജുവൽ എന്ന കഥാപാത്രത്തിലൂടെ താരം മലയാളികളുടെ ഇഷ്ട നടിയായി മാറി. മലയാള സിനിമയിൽ നിരവധി അവസരങ്ങൾ ലഭിച്ച താരം മലയാളത്തിന് പുറമെ അന്യ ഭാഷകളായ തമിഴിലും തെലുങ്കിലും അഭിനയിക്കുകയും ചെയ്തു.
ബെസ്റ്റ് ഓഫ് ലക്ക്,സാൾട് ആൻഡ് പെപ്പർ,സ്പാനിഷ് മസാല,മഴവില്ലിനറ്റം വരെ,അഭിയും ഞാനും, ഹണി ബീ,പട്ടം പോലെ, ബാംഗിൾസ്,നാടോടി മന്നൻ,ടു നൂറാ വിത്ത് ലവ്,ഡേ നൈറ്റ് ഗെയിം,മോനായി അങ്ങനെ ആണായി,സുഖമായിരിക്കട്ടെ,ദൂരം,കുക്കിലിയാർ,വൺസ് അപ്പോൺ എ ടൈം തെയർ വാസ് എ കള്ളൻ എന്നിവ താരത്തിന്റെ മലയാള സിനിമകളാണ്.
വെള്ളിത്തിരയിൽ സജീവ സാന്നിധ്യമായിരുന്ന താരം 2016 ജനുവരിയിൽ പ്രശസ്ത സ്റ്റാൻഡ് അപ്പ് കൊമേഡിയനായ അബീഷിനെ വിവാഹം കഴിച്ചു സിനിമയിൽ നിന്നും നീണ്ട ഒരു ഇടവേള എടുത്തിരിക്കുകയാണ്.വിവാഹ ശേഷം സമൂഹ മാധ്യമങ്ങളിൽ സജീവമായ താരത്തിന് സ്വന്തമായി ഒരു യുട്യൂബ് ചാനലും ഉണ്ട്.
താരത്തിന്റെ വ്ലോഗും പെയിന്റിങ്ങുകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ച പുതിയ ചിത്രമാണ് ആരാധകരുടെ ഇടയിൽ ഇപ്പോൾ വൈറലായത്. ഗേൾഫ്രണ്ട് ഫോട്ടോ എടുത്താൽ ഇങ്ങനെ ഇരിക്കും എന്ന ക്യാപ്ഷ്യനോടെ താരം പങ്കുവെച്ച ചിത്രമാണ് ആരാധകരുടെ മനം കവർന്നിരിക്കുന്നത്.
വിവാഹ ശേഷം അർച്ചന സമൂഹ മാധ്യമങ്ങളിൽ സജീവമാണ് സ്വന്തമായി ഒരു യുട്യൂബ് ചാനലും താരത്തിന്നുണ്ട്.വ്ലോഗും പെയിന്റിങ്ങും വിശേഷങ്ങളുമായി താരം പങ്കുവെക്കുന്ന രസകരമായ വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.