നവാഗതയായ രതീന പി ടി സംവിധാനം ചെയ്ത മമ്മൂട്ടിയുടെ ക്രൈം ത്രില്ലർ ചിത്രം “പുഴു” മേയ് 13 ന് റീലീസ് ചെയ്യുന്നു. മലയാളത്തിന് പുറമെ തമിഴ്,തെലുങ്ക്,കന്നഡ,ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി വേൾഡ് പ്രീമിയർ റിലീസിനു തയ്യാറെടുക്കുകയാണ് ചിത്രം.

ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം കണ്ടാൽ പ്രേക്ഷകർ ഞെട്ടും. അദ്ദേഹം ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത തരത്തിലുള്ള കഥാപാത്രമാണിത് എന്നാണ് അണിയറ പ്രവർത്തകരുടെ അഭിപ്രായം. വാസുദേവ് സജീഷ് മാരാർ, പാർവതി തിരുവോത്ത്, നെടുമുടി വേണു, ആത്മിയ രാജൻ, കുഞ്ചൻ, മാളവിക മേനോൻ, ഇന്ദ്രൻസ്, ശ്രീദേവി ഉണ്ണി, കോട്ടയം രമേഷ്, തേജസ് ഇ.കെ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

ലോക വനിതാ ദിനമായ 2021 മാർച്ച് 8-ന് ടൈറ്റിൽ പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചുകൊണ്ടാണ് നിർമ്മാതാക്കൾ ചിത്രം പ്രഖ്യാപിച്ചത്. ഹർഷാദ്, ഷർഫു, സുഹാസ് എന്നിവർ സംയുക്തമായി രചിച്ചു, മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രം നിർമിച്ചിരിക്കുന്നത് എസ് ജോർജാണ്.
തേനി ഈശ്വർ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സ്കോറും ഗാനങ്ങളും ഒരുക്കിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. എഡിറ്റിങ്ങ് നിർവഹിച്ചിരിക്കുന്നത് ദീപു ജോസഫ്. ചിത്രത്തിന്റെ പ്രിൻസിപ്പൽ ഫോട്ടോഗ്രഫി 2021 ഓഗസ്റ്റ് 17-ന് കേരളത്തിലെ എറണാകുളത്ത് ആരംഭിച്ചു.

2022-ന്റെ ആദ്യ പകുതിയിൽ പുഴ തീയറ്ററുകളിൽ റിലീസ് ചെയ്യാൻ പദ്ധതിയിട്ടിരുന്ന ചിത്രം പിന്നീട് തിയേറ്റർ റിലീസ് ഒഴിവാക്കുന്നതായി പ്രഖ്യാപിക്കുകയും സോണിലൈവിൽ നേരിട്ട് സ്ട്രീമിംഗ് റിലീസ് ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു. മെയ് 13-ന് മലയാളം, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക് തുടങ്ങി 5 ഭാഷകളിലായി വേൾഡ് പ്രീമിയർ റിലീസ് നടത്താൻ തയ്യാറെടുക്കുകയാണ്.
CAST

Mammootty 
Parvathy Thiruvoth 
Athmiya Rajan 
Indrans 
Nedumudi Venu 
Kottayam Ramesh 
Kunchan 
Malavika Menon 
Sridevi Unni 
Vasudev Sajeesh Marar



