1998-ൽ പുറത്തിറങ്ങിയ ദി മങ്കി ഹു ന്യൂ ന്യൂ മച്ച് (ഹനുമാൻ) എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്നു വന്ന് പിന്നീട് ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു താരമായി മാറിയ നടിയാണ് നിത്യാ മേനോൻ.നല്ലൊരു ഗായിക കൂടിയായ താരം മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലെല്ലാം തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.
നിത്യ ആദ്യമായി നായികയായി അഭിനയിക്കുന്നത് കന്നഡ ചലച്ചിത്രമായ 7 ഓ ക്ലോക്കിൽ ആയിരുന്നു. ആകാശ ഗോപുരം എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം മലയാളത്തിൽ അരങ്ങേറിയത്. തെലുങ്കിൽ മോഡലൈണ്ടി, തമിഴിൽ 180 എന്നിവയായിരുന്നു ആദ്യ ചിത്രങ്ങൾ.
മൂന്ന് ഫിലിം ഫെയർ അവാർഡുകൾ കരസ്ഥമാക്കിയിട്ടുള്ള നടി കൂടിയാണ് നിത്യ. തെലുങ്ക് ചിത്രങ്ങളായ ഗുണ്ടെ ജാരി ഗല്ലന്തയ്യിന്റെ, മല്ലി മല്ലി ഇഡി റാണി റോജു, തമിഴിലെ മെർസൽ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് ഫിലിംഫെയർ അവാർഡുകൾ കരസ്ഥമാക്കിയത്.
മിഷൻ മംഗൾ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറിയിരിക്കുകയാണ് താരം. മലയാളി ആണെങ്കിലും എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളും സംസാരിക്കാൻ കഴിയുമെന്നത് താരത്തിന് ഏത് ഭാഷയിലും നിഷ്പ്രയാസം അഭിനയിക്കാൻ സഹായിക്കുന്നു.
സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലെല്ലാം നിരവധി ആരാധകരുള്ള താരത്തിന്റെ പുതിയ താരത്തിന്റെ പുതിയ ഫോട്ടോസാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്.