ധ്യാന്‍ ശ്രീനിവാസന്, നീരജ് മാധവ്, അജു വര്‍ഗ്ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായകനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പാതിരാ കുര്‍ബാന’.
‘അടി കപ്പ്യാരേ കൂട്ടമണി’ എന്ന സൂപ്പര്‍ഹിറ്റ് കോമഡി എന്റര്‍ടെയ്നറിന് ശേഷം ധ്യാന്‍ ശ്രീനിവാസന്, നീരജ് മാധവ്, അജു വര്‍ഗ്ഗീസ് എന്നിവർ ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ കഥയും ധ്യാന്‍ശ്രീനിവാസന്റെ തന്നെയാണ്.നർമ്മത്തിനൊപ്പം ഹൊററിനും ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ നായികമാർ പുതുമുഖങ്ങളായിരിക്കും.
ഒട്ടനവധി ഹിറ്റ് സിനിമകളിൽ സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുള്ള വിനയ് ജോസ് ആദ്യമായി സ്വതന്ത്രസംവിധായകനാകുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നതും വിനയ് ജോസ് തന്നെയാണ്. ബ്ലുലൈൻ മൂവീസിന്റെ ബാനറില്‍ റെനീഷ് കായംകുളം , സുനീർ സുലൈമാൻ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം.
ഛായാഗ്രഹണം അഖിൽ ജോർജ്, സംഗീതം ഷാന്‍ റഹ്മാന്, കലാസംവിധാനം അജയന് മങ്ങാട്, ചിത്രസംയോജനം രതിൻ രാധാകൃഷ്ണന്, മേക്കപ്പ് ഹസ്സന് വണ്ടൂര്‍, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍, പ്രൊജക്റ്റ് ഡിസൈനർ രാജേഷ് തിലകം, പ്രൊഡക്ഷന്‍ കണ്ട്രോളര് സജി, ചീഫ് അസോസിയേറ്റ് ഡയറക്ടർ അരുൺ ഡി ജോസ്, വാർത്ത പ്രചരണം പി.ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിങ് ഓൺപ്രൊ എന്റെർറ്റൈന്മെന്റ്സ്, പരസ്യകല മാ മി ജോ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.