നടിയും നർത്തകിയും മോഡലുമായ ദുർഗ്ഗ കൃഷ്ണയും അർജ്ജുൻ രവീന്ദ്രനും വിവാഹിതരായി. നാലു വർഷത്തെ പ്രണയത്തിന് ശേഷമാണ് നടി ദുർഗ്ഗ കൃഷ്ണയും ബിസിനസ്സ്കാരനും നിർമാതാവും കൂടിയായ അർജ്ജുൻ രവീന്ദ്രനും വിവാഹിതരായത്.
2017 ൽ പൃഥ്വിരാജ് പ്രധാന കഥാപാത്രമായി പ്രദീപ് എം നായർ സംവിധാനം ചെയ്ത വിമാനം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് കടന്ന് വന്ന താരമാണ് ദുർഗ്ഗ കൃഷ്ണ. നിരവധി മലയാള സിനിമകളിൽ അഭിനയിച്ച താരത്തിന്റെ വിവാഹ ചടങ്ങിൽ വളരെകുറച്ചു പേര് മാത്രമേ പങ്കെടുത്തുള്ളു. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചു നടന്ന വിവാഹ ചടങ്ങിൽ ഇരുവരുടെയും കുടുംബാഗംങ്ങളും ഏറ്റവും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
തീയേറ്ററുകളിൽ ഗംഭീര വിജയമായിരുന്ന വിമാനത്തിൽ ദുർഗ്ഗ അവതരിപ്പിച്ച ജാനകി എന്ന കഥാപാത്രം വളരെയധികം ജന ശ്രദ്ധ പിടിച്ചുപറ്റി. പിന്നീട് ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത പ്രേതം 2 എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രമാണ് താരം ചെയ്തത്.
മോഡലിങ് രംഗത്തും നൃത്ത രംഗത്തും സജീവമായ താരം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കുട്ടിമാമ,ലൗ ആക്ഷൻ ഡ്രാമ, വൃത്തം, കിംഗ് ഫിഷ്, റാം തുടങ്ങിയവ ദുർഗ്ഗ അഭിനയിച്ച മറ്റു ചിത്രങ്ങളാണ്.