പ്രശസ്ഥ എഡിറ്റർ അപ്പു എൻ ഭട്ടതിരി സംവിധാനം ചെയ്യുന്ന മലയാളം സിനിമയാണ് ‘നിഴൽ’. കുഞ്ചാക്കോ ബോബനും നയൻതാരയും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ നിരവധി താരങ്ങൾ അണിനിരക്കുന്നു. നയൻ താര വീണ്ടും മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് നിഴൽ.

കുഞ്ചാക്കോ ബോബനും നയൻതായും ആദ്യമായി ഒന്നിച്ചു അഭിനയിക്കുന്ന ചിത്രം കൂടിയാണ് നിഴൽ. മാസ്റ്റർ ഐസിൻ ഹാഷ്,സൈജു കുറുപ്പ്, വിനോദ് കോവൂർ,ഡോ.റാണി,അനീഷ് ഗോപാൽ, സിയാദ് യദു, സാദിഖ്, ദിവ്യ പ്രഭ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.
ആന്റോ ജോസഫ്, അഭിജിത് എം. പിള്ള, ബാദുഷ, സംവിധായകൻ ഫെല്ലിനി റ്റി.പി, ജിനേഷ് ജോസ് എന്നിവർ ചേർന്ന് ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്പോൾ മൂവീസ് എന്നിവയുടെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

നവാഗതനായ എസ് സഞ്ജീവാണ് ചിത്രത്തിന്റെ തിരക്കഥ ഒരുകിയിരിക്കുന്നത്. സംവിധായകൻ അപ്പു എൻ. ഭട്ടതിരിക്കൊപ്പം അരുൺലാൽ എസ്.പിയും ചേർന്നാണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. സംഗീതം സൂരജ്.എസ്.കുറുപ്പ്. ഛായാഗ്രഹണം ദീപക് ഡി മേനോൻ.