2014 ൽ പുറത്തിറങ്ങിയ ‘1983’ എന്ന സിനിമയിലെ മഞ്ജുള ശശിധരൻ എന്ന കഥാപാത്രത്തിലൂടെ സിനിമ രംഗത്തേക് എത്തിയ നടിയാണ് നിക്കി ഗൽറാണി. എബ്രിഡ് ഷെയ്ൻ സംവിധാനം ചെയ്ത 1983 ൽ രണ്ടാം നായികയായിട്ടായിരുന്നു തുടക്കം. ശേഷം വെള്ളിമൂങ്ങ എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ച താരത്തിന് തുടർന്ന് മലയാളത്തിലും അന്യ ഭാഷകളിലുമായി നിരവധി ചിത്രത്തിൽ അവസരം ലഭിച്ചു.

മലയാളം, തമിഴ് ഭാഷാ സിനിമകളിൽ കൂടുതൽ സജീവമായ താരം തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിച്ചു കഴിഞ്ഞു. ഓം ശാന്തി ഓശാന, ഇവൻ മര്യാദരാമൻ, ഒരു സെക്കന്റ് ക്ലാസ് യാത്ര,രുദ്ര സിംഹാസനം, രാജമ്മ അറ്റ് യാഹൂ, ഷാജഹാനും പരീക്കുട്ടിയും, ടീം 5, ധമാക്ക തുടങ്ങിയവയാണ് താരത്തിന്റെ മലയാള സിനിമകൾ.2020 ൽ പുറത്തിറങ്ങിയ ഒമർ ലുലു സംവിധാനം ചെയ്ത ‘ ധമാക്ക’ എന്ന ചിത്രത്തിലാണ് തരാം അവസാനമായി അഭിനയിച്ചത്.

സോഷ്യൽ മീഡിയയിൽ വളരെയധികം ആരാധകരുള്ള താരം നിരവധി ഫോട്ടോഷൂട്ടുകളിൽ പങ്കെടുക്കാറുണ്ട്. മലയാളികളുടെ പ്രിയ താരമായി മാറിയ താരത്തിന്റെ ഒരു ഫോട്ടോഷൂട് വീഡിയോ കാണാം