വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് സാനിയ ഇയ്യപ്പൻ. മഴവിൽ മനോരമ സംപ്രേഷണം ചെയ്ത ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരത്തിൻറെ തുടക്കം.നിരവധി സിനിമകളിൽ തൻറെ കഴിവു തെളിയിച്ച താരം അഭിനയ രംഗത്തും നൃത്ത രംഗത്തും ഒരുപോലെ സജീവമാണ്.
മമ്മൂട്ടിയും ഇഷാ തൽവാറും കേന്ദ്ര കഥാപാത്രങ്ങളായി 2014 ൽ പുറത്തിറങ്ങിയ ബാല്യകാലസഖി എന്ന ചിത്രത്തിൽ ബാലതാരമായിട്ടായിരുന്നു സാനിയയുടെ അഭിനയ തുടക്കം. പിന്നീട് എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിലും അപ്പോത്തിക്കരി എന്ന സിനിമയിലും താരം അഭിനയിച്ചു.
2018 ൽ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ക്വീൻ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് സാനിയയെ കൂടുതൽ ശ്രദിക്കപ്പെടാൻ തുടങ്ങിയത്. ക്യാമ്പസ് ചിത്രമായ ക്വീനിലെ അഭിനയത്തിന് മികച്ച സ്ത്രീ തുടക്കക്കാരിക്കുള്ള ഫിലിംഫെയർ അവാർഡിനു അർഹയാക്കി..
പ്രേതം ടു, ലൂസിഫർ, പതിനെട്ടാംപടി, കൃഷ്ണൻകുട്ടി പണിതുടങ്ങി, ദി പ്രീസ്റ്റ് തുടങ്ങിയവ താരത്തിന്റെ മറ്റു ചിത്രങ്ങളാണ്. കൂടാതെ മോഹൻലാൽ കേന്ദ്രകഥാപാത്രമായി വരുന്ന എൽ ടു എമ്പുരാൻ എന്ന സിനിമയിലും താരം വേഷമിടാൻ പോവുകയാണ്.
സോഷ്യൽ മീഡിയയിൽ ധാരാളം ആരാധകരുള്ള താരം തന്റെ പുതിയ ഫോട്ടോകളും വീഡിയോകളും എല്ലാം പങ്കുവെക്കാറുണ്ട്. വളരെ പെട്ടന്ന് തന്നെ അതെല്ലാം ആരാധകർ ഏറ്റെടുടുക്കുകയും ചെയ്യും. കറുപ്പ് വേഷത്തിൽ ഇപ്പോൾ താരം പങ്കു വെച്ച പുതിയ ഫോട്ടോകൾ വളരെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.