2009 ൽ ലാൽജോസ് സംവിധാനം ചെയ്തഹിറ്റ് സിനിമയായ നീലത്താമര എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ താരമാണ് അമല പോൾ. മോഡലിംഗ് രംഗത്ത് തിളങ്ങി നിന്നിരുന്ന താരത്തെ ആദ്യമായി സിനിമയിലേക്കു ക്ഷണിക്കുന്നത് ലാൽജോസാണ്. തുടർന്ന് നിരവധി സിനിമകളിൽ അവസരം ലഭിച്ചിട്ടുള്ള താരം കൂടുതലും അഭിനയിച്ചിരിക്കുന്നത് അന്യ ഭാഷാ ചിത്രങ്ങളിലാണ്. മലയാളത്തിൽ വളരെ കുറച്ചു സിനിമകളെ ചെയ്തിട്ടുള്ളു എങ്കിലും തന്റെ വെത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ അമലയ്ക്ക് സാധിച്ചു.തെന്നിന്തയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് അമല. വീര ശേഖരൻ എന്ന ചിത്രമാണ് താരത്തിന്റെ ആദ്യ തമിഴ് ചിത്രം. ദൈവത്തിരുമകൾ, മൈന, വേട്ടൈ, റൺ ബേബി റൺ, തലൈവ, വേലയില്ലാ പട്ടതാരി, ഒരു ഇന്ത്യൻ പ്രണയകഥ, മിലി, അച്ചായൻസ്, രാക്ഷസൻ തുടങ്ങിയവ അമല അഭിനയിച്ച സിനിമകളാണ്. സോഷ്യൽ മീഡിയയിൽ സജീവമായ അമലയുടെ പുതിയ ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ തരംഗമായിരിക്കുന്നത്.…